Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ന്യൂസിലാന്‍ഡില്‍ സച്ചിന്റെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങി ധോണി; ഇത്തവണയില്ലെങ്കില്‍ ഇനിയില്ല

New Zealand Vs India 2019 : റെക്കോർഡ് നേട്ടത്തിനരികെ ധോണി | #NZvsIND | #MSDhoni | Oneindia Malayalam

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കാനെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് ധോണിയെ കാത്തിരിക്കുന്നത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കോര്‍ഡ്.

ന്യൂസിലന്‍ഡില്‍ സച്ചിന്‍ 18 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 652 റണ്‍സ് സ്‌കോര്‍ ചെയ്തു. തൊട്ടുപിന്നിലുള്ള വിരേന്ദര്‍ സെവാഗ് 12 മത്സരങ്ങളില്‍നിന്നും 598 റണ്‍സ് നേടിയിട്ടുണ്ട്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള ധോണി 12 മത്സരങ്ങളിലെ 9 ഇന്നിങ്‌സുകളില്‍നിന്നായി 456 റണ്‍സ് ആണ് നേടിയത്. നിലവിലെ ഫോമില്‍ കളി തുടരാനായാല്‍ ധോണിക്ക് സെവാഗിനെയും സച്ചിനെയും മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

msdhoni

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് മികച്ച ഫോമിലാണ് മുന്‍ ക്യാപ്റ്റന്‍. ഓസ്‌ട്രേലിയയില്‍ സമാപിച്ച മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ മൂന്ന് അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെ ധോണി 193 റണ്‍സ് അടിച്ചെടുത്തിരുന്നു. ധോണി തന്നെയാണ് മാന്‍ ഓഫ് ദി സീരീസും. ലോകകപ്പ് അടുത്തിരിക്കെ ധോണിയുടെ ഫോം ഇന്ത്യയ്ക്ക് നിര്‍ണായകമാകുമെന്ന് തെളിയിക്കുന്നതായിരുന്നു ഓസ്‌ട്രേലിയയിലെ ഇന്നിങ്‌സുകള്‍.

ധോണിയെപ്പോലെ കളി ഫിനിഷ് ചെയ്യാന്‍ കഴിവുള്ള ഒരു താരത്തെ ഇപ്പോഴും ഇന്ത്യ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അവസാന ഓവര്‍വരെ ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കാന്‍ ധോണിക്കു കഴിഞ്ഞാല്‍ ഒരിക്കല്‍ക്കൂടി ലോകകപ്പെന്ന ഇന്ത്യയുടെ സ്വപ്‌നം സഫലമാകും. ന്യൂസിലന്‍ഡിനെതിരെ മികച്ച റെക്കോര്‍ഡുള്ള ധോണി തന്റെ ഒടുവിലത്തെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ എത്രമാത്രം മികച്ചുനില്‍ക്കുമെന്ന് ആരാധകര്‍ ഉറ്റുനോക്കുകയാണ്. ലോകകപ്പിനായുള്ള ധോണിയുടെ ഒരുക്കവും ന്യൂസിലന്‍ഡ് പര്യടനത്തില്‍ വ്യക്തമാകും.

Story first published: Monday, January 21, 2019, 10:23 [IST]
Other articles published on Jan 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+