Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി കഷ്ടിച്ച് രക്ഷപ്പെട്ടു; മാച്ച് ഫീസിന്റെ 75 ശതമാനം പിഴ മാത്രം!

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ഏകദിനത്തില്‍ ബൗളറുമായി കയ്യാങ്കളി നടത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് പിഴ. മാച്ച് റഫറി ആന്‍ഡി പിക്രോഫ്റ്റ് ആണ് എം എസ് ധോണിക്ക് മാച്ച് ഫീസിന്റെ 75 ശതമാനം പിഴയിട്ടത്. ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ ഇരുപത്തഞ്ചാം ഓവറില്‍ ധോണി, റണ്ണെടുക്കുന്നത് തടസ്സപ്പെടുത്തിയ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെ ഇടിച്ച് താഴെയിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, ടീം മാനേജര്‍ വിശ്വരൂപ് ഡേ, കോച്ചും ടീം ഡയറക്ടറുമായ രവി ശാസ്ത്രി എന്നിവരെ മാച്ച് റഫറിയായ ആന്‍ഡി പിക്രോഫ്റ്റ് വിളിപ്പിച്ചിരുന്നു. ഫീല്‍ഡ് അംപയര്‍മാരായ റോഡ് ടക്കര്‍, ഇനാമുല്‍ ഹഖ് എന്നിവരെയും മാച്ച് റഫറി വിളിപ്പിച്ചു. ധോണി മനപ്പൂര്‍വ്വം ബൗളറെ ഇടിക്കുകയായിരുന്നില്ല എന്ന് റിപ്ലേകളില്‍ വ്യക്തമാണ്.

-dhoni

ബൗളര്‍ ധോണിയുടെ വഴിയില്‍ കയറി നിന്നതിനാലാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് ഇന്ത്യ വാദിച്ചത്. ഇടി കൊണ്ട റഹ്മാന് പന്തെറിയുന്നത് നിര്‍ത്തി തിരിച്ചുപോകേണ്ടി വന്നിരുന്നു. തിരിച്ചെത്തി പന്തെറിഞ്ഞ റഹ്മാന്‍ 5 വിക്കറ്റോടെ മാന്‍ ഓഫ് ദ മാച്ചുമായി. രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കോ മാച്ച് ഫീസിന്റെ 50 ശതമാനം മുതല്‍ 100 ശതമാനം വരെ പിഴയോ ലഭിക്കാവുന്ന ലെവല്‍ രണ്ടില്‍ പെടുന്ന കുറ്റമാണ് ധോണി ചെയ്തത്.

ധോണിക്ക് പിന്നാലെ ഫാസ്റ്റ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാനെയും മാച്ച് റഫറി വിളിപ്പിച്ചു. നേരത്തെ രോഹിത് ശര്‍മ ബാറ്റ് ചെയ്യുമ്പോഴും സമാനമായ രീതിയില്‍ റഹ്മാന്‍ റണ്ണെടുക്കുന്നത് തടയാന്‍ ശ്രമിച്ചിരുന്നു. മാച്ച് ഫീസിന്റെ 50 ശതമാനം പിഴയാണ് റഹ്മാന് മാച്ച് റഫറി വിധിച്ചത്. തെറ്റ് ചെയ്തത് താനാണെന്ന് റഹ്മാന്‍ ഒരു ബംഗാളി പത്രത്തോട് പറഞ്ഞു.

Story first published: Saturday, June 20, 2015, 12:16 [IST]
Other articles published on Jun 20, 2015
Read in English: MS Dhoni escapes ban, fined
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+