Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

99 ഇരകള്‍; ധോണി ലോകറെക്കോര്‍ഡിനൊപ്പം

പല്ലക്കീല്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ലോക റെക്കോര്‍ഡിനൊപ്പം. ശ്രീലങ്കയ്‌ക്കെതിരെ പല്ലക്കീല്‍ ഏകദിനത്തിലാണ് ധോണി മറ്റൊരു നാഴികക്കല്ലുതാണ്ടിയത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്റ്റംപിങ് നടത്തി വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് ധോണി ശ്രീലങ്കയുടെ കുമാര സങ്കക്കാരയുമായി പങ്കുവെക്കുകയാണ്. 99 പേരെയാണ് ഇരുവരും സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാമത്തെ ഏകദിനത്തിന്റെ പതിനാലാം ഓവറില്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോണി തന്റെ റെക്കോര്‍ഡ്‌നേട്ടം ആഘോഷിച്ചു. യുവ സ്പിന്നര്‍ യുവേന്ദ്ര ചാഹലിന്റെ ഓവറിലായിരുന്നു ധോണി തന്റെ സ്റ്റംപിങ് പാടവം ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്. 298ാം ഏകദിനത്തില്‍ നിന്നായിരുന്നു 99ാം ഇരയെ ധോണി കണ്ടെത്തിയത്.

dhoni36-600-22-1487747969-25-1503634232.jpg -Properties

2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യയ്ക്ക് സമ്മാനിച്ചത് ധോണിയുടെ ക്യാപ്റ്റന്‍സിയിലാണ്. വിക്കറ്റിന് പിന്നിലും മുന്നിലും ഒട്ടേറെ മിന്നുന്ന പ്രകടനവുമായി ധോണി ഇന്ത്യയുടെ സമകാലീന കുതിപ്പില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. എന്നാല്‍, 2019 ലോകകപ്പില്‍ ധോണി കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുകയാണ്. വിക്കറ്റ് കീപ്പിങ്ങില്‍ ലോക നിലവാരത്തിലുള്ള പ്രകടനം പുറത്തെടുക്കുമ്പോള്‍ ബാറ്റിങ്ങില്‍ ശോഭിക്കാന്‍ കഴിയാത്തതാണ് ധോണിക്ക് വിനയാകുന്നത്.

Story first published: Friday, August 25, 2017, 9:41 [IST]
Other articles published on Aug 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+