ഐപിഎല്ലില്‍ ക്രിസ് ഗെയിലിനെയും എബി ഡിവില്ലിയേഴ്‌സിനെയും മറികടന്ന് ധോണി
ചെന്നൈ: വരാനിരിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ എം എസ് ധോണിയെ ഉള്‍പ്പെടുത്തണോ എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ഇനി സംശയമേതും ഉണ്ടാകാനിടയില്ല. ഐപിഎല്ലിലെ പുതിയ സീസണില്‍ യുവതാരങ്ങളെ കവച്ചുവെയ്ക്കുന്ന പ്രകടനമാണ് ധോണി നടത്തുന്നത്. വെടിക്കെട്ട് ബാറ്റിങ് നടത്തുന്ന ചെന്നൈ ക്യാപ്റ്റന്‍ ഇതുവരെയായി 24 സിക്‌സറുകളാണ് അടിച്ചുകൂട്ടിയതെന്നത് പ്രകടനമികവ് അടിവരയിടുന്നു.
സിക്‌സറിന്റെ കാര്യത്തില്‍ ക്രിസ് ഗെയിലിനെയും, എബി ഡിവില്ലിയേഴ്‌സിനെയും, ആന്ദ്രെ റസ്സലിനെയും ധോണി മറികടക്കുകയും ചെയ്തു. അടുത്തകാലത്തായി ടി20യില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെന്നൈ ടീമിലേക്ക് മടങ്ങിയെത്തിയതോടെ ബാറ്റിങ് മികവിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.

ഐപിഎല്ലിലും ധോണിക്ക് ഫോം വീണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ ഒരു പക്ഷെ, 2019 ലോകകപ്പില്‍ മുന്‍ ക്യാപ്റ്റന്റെ സ്ഥാനം സൈഡുബെഞ്ചില്‍ ഒതുങ്ങിയേനെ. അതേസമയം, ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയാല്‍ ധോണി വീണ്ടും ബാറ്റിങ് മറക്കുമോയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. എന്തുതന്നെയായാലും എഴുതിത്തള്ളിയ വിമര്‍ശരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ധോണി ഓരോ മത്സരത്തിലും പുറത്തെടുക്കുന്നത്. കുറഞ്ഞ പന്തുകളില്‍ കൂടുതല്‍ റണ്‍ നേടാന്‍ കഴിയുന്നത് ചെന്നൈ ക്യാപ്റ്റന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ശേഷിക്കുന്ന മത്സരങ്ങളിലും ധോണി ഫോം നിലനിര്‍ത്തിയാല്‍ രണ്ടാം വരവില്‍ ചെന്നൈ ഒരിക്കല്‍ക്കൂടി ഐപിഎല്‍ കിരീടം സ്വന്തമാക്കുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications