മൂന്നാം ഏകദിനത്തിൽ എം എസ് ധോണി അടിച്ചെടുത്തത് ഒന്നും രണ്ടുമല്ല നാല് റെക്കോർഡുകൾ!!
ആന്റിഗ്വ: വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനായ എം എസ് ധോണി സ്വന്തമാക്കിയത് നാല് ലോക റെക്കോർഡുകൾ. ഈ നാല് റെക്കോർഡുകളും സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡും ധോണിക്ക് സ്വന്തം. 79 പന്തുകളിൽ 78 റൺസായിരുന്നു മത്സരത്തിൽ ധോണിയുടെ സംഭാവന. മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 93 റൺസിന് തോൽപ്പിക്കുകയും ചെയ്തു.
ഏറ്റവും കൂടുതൽ അർധസെഞ്ചുറികള്‍ നേടുന്ന വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ധോണി. ആന്റിഗ്വയിൽ അടിച്ചത് ധോണിയുടെ തൊണ്ണൂറ്റിയേഴാമത്തെ അന്താരാഷ്ട്ര ഫിഫ്റ്റിയായിരുന്നു. സംഗക്കാരയുടെ പേരിൽ 110 ഫിഫ്റ്റികളുണ്ട്. ഗിൽക്രിസ്റ്റിന്റെ പേരിൽ 79ഉം. ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും കൂടുതൽ 50 പ്ലസ് സ്കോറുകൾ ധോണിയുടെ പേരിലാണ് എന്നത് എടുത്തുപറയേണ്ട കാര്യമില്ലല്ലോ.

അർധസെഞ്ചുറികളുടെ കാര്യത്തിൽ മാത്രമല്ല, കൂടുതൽ റൺസെടുത്തവരുടെ പട്ടികയിലും എം എസ് ധോണി കുമാർ സങ്കക്കാരയ്ക്ക് മാത്രം പിന്നിലാണ്. 360കളിയിൽ 13341 റൺസുകളാണ് സങ്കയുടെ പേരിലുള്ളത്. ധോണിക്കാകട്ടെ 254 കളിയിൽ 9442ഉം. ഇതിലും മൂന്നാം സ്ഥാനം ഗിൽക്രിസ്റ്റിന് തന്നെ, 282 കളിയിൽ 9410 റൺസ്. കൂടുതൽ സിക്സുകൾ അടിച്ച ഇന്ത്യക്കാരുടെ പട്ടികയിലും ധോണി ഒന്നാം സ്ഥാനത്താണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications