Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്താക്കി ധോണി; ആഘോഷമാക്കി ആരാധകര്‍

റാഞ്ചി: മൂന്ന് ഐസിസി കിരീടം നേടി ഏക ക്യാപ്റ്റന്‍, ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷമാക്കി ആരാധകര്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെ ധോണിയുടെ മികവിനെ വാഴ്ത്തുകയാണ് കായിക ലോകം. ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായ ധോണി പിന്നീട് സൃഷ്ടിച്ചത് ചരിത്രം. ഇന്ത്യക്കുവേണ്ടി 17, 266 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്.

വിക്കറ്റിന് പിന്നില്‍ എതിരാളികളില്ലാത്ത ഇതിഹാസമായി മാറിയ ധോണി 829 പേരെയാണ് വിക്കറ്റിന് പിന്നില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യയെ 2007ലെ ട്വന്റി20 ലോകകപ്പ് നേടിക്കൊടുത്തതോടെയാണ് ധോണി ഇന്ത്യയുടെ തലയായി മാറുന്നത്. ജീനിയസ് ക്രിക്കറ്റിലൂടെ 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പും സമ്മാനിച്ച ധോണി 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാവാക്കി.

msdhoni

2004ല്‍ ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ധോണി 2019 ലോകകപ്പിലെ ഇന്ത്യയുടെ സെമിയുടെ പുറത്താകലിന് ശേഷം ഇന്ത്യന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ ധോണി മൂന്ന് തവണ ചെന്നൈയെ ഐപിഎല്‍ കിരീടവും ചൂടിച്ച ധോണി 2020ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കുവേണ്ടി കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Monday, December 23, 2019, 18:15 [IST]
Other articles published on Dec 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+