Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

0,0,0,0.... ക്യാപ്റ്റന്‍ ധോണിക്ക് 'സംപൂജ്യ' റെക്കോര്‍ഡ്!

ബ്രിസ്‌ബേന്‍: ക്യാപ്റ്റന്‍ ധോണിക്ക് വീണ്ടും റെക്കോര്‍ഡ്. ഈ റെക്കോര്‍ഡ് കണ്ട് ധോണിക്ക് ചിരിക്കാന്‍ കഴിയില്ല എന്ന് മാത്രം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ധോണിയെ തേടിയെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബ്രിസ്‌ബേന്‍ ടെസ്റ്റിന്റെ രണ്ടാമിന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായതോടെയാണ് ധോണി ഈ റെക്കോര്‍ഡിലെത്തിയത്.

59 ടെസ്റ്റ് മത്സരങ്ങളില്‍ ക്യാപ്റ്റനായ ധോണി എട്ട് തവണയാണ് പൂജ്യത്തിന് പുറത്തായത്. ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡാണിത്. ആകെ 89 ടെസ്റ്റുകള്‍ കളിച്ച ധോണി 10 തവണ സംപൂജ്യനായി. 33 കാരനായ ധോണിയെ രണ്ടാമിന്നിംഗ്‌സില്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹേസല്‍വുഡാണ് പൂജ്യത്തിന് പുറത്താക്കിയത്. പട്ടൗഡിയുടെ റെക്കോര്‍ഡാണ് ധോണി മറികടന്നത്.

dhoni

ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താകുന്ന വിക്കറ്റ് കീപ്പര്‍ - ക്യാപ്റ്റന്‍ എന്ന ലോകറെക്കോര്‍ഡ് ധോണിയുടെ പേരിലാണ്. പൂജ്യത്തിന് പുറത്താകുന്ന ക്യാപ്റ്റന്മാരുടെ പട്ടികയില്‍ മൂന്നാമതാണ് ധോണി. ന്യൂസിലന്‍ഡ് ക്യാപ്റ്റനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിങിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. ഫ്‌ലെമിങ് 13 തവണ പൂജ്യത്തിന് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്മിത്ത് 10 തവണ ഡക്കിന് പുറത്തായി.

ഏകദിനത്തിലും ട്വന്റി 20 യിലും ലോകത്തെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന പേരുള്ള ധോണിക്ക് ടെസ്റ്റില്‍ പക്ഷേ സ്ഥിതി കഷ്ടമാണ്. ബാറ്റിംഗ് മാത്രമല്ല, ക്യാപ്റ്റന്‍സിയിലും ടെസ്റ്റ് ധോണിക്ക് പറ്റിയ കളിയല്ല. വിദേശത്ത് ഏറ്റവും കൂടുതല്‍ തോല്‍വികളുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന അനാവശ്യ റെക്കോര്‍ഡും ധോണിയുടെ പേരിലാണ്.

Story first published: Saturday, December 20, 2014, 14:40 [IST]
Other articles published on Dec 20, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+