Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

38ാം പിറന്നാള്‍ മകള്‍ക്കൊപ്പം ആഘോഷിച്ച് ധോണി..... തലയ്ക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം

അച്ഛന്റെ സെഞ്ച്വറി കണ്ട് ആവേശം അടക്കാനായില്ല | Oneindia Malayalam

ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം മഹേന്ദ്ര സിംഗ് ധോണി തന്റെ 38ാം പിറന്നാള്‍ ആഘോഷിച്ച് കൊണ്ടിരിക്കുകയാണ്. ടീമംഗങ്ങളും മറ്റ് പ്രമുഖരും അദ്ദേഹത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്. ധോണി ലോകകപ്പിന് ശേഷം വിരമിക്കുമെന്ന സൂചനകള്‍ക്കിടെയാണ് അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചത്. മലയാളം സൂപ്പര്‍ താരം മോഹന്‍ലാല്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, യോ യോ ഹണി സിംഗ്, ഉര്‍വശി റൗട്ടേല, സംവിധായകന്‍ വെങ്കട്ട് പ്രഭു, പ്രിയദര്‍ശന്‍, ദലേര്‍ മെഹന്ദി, എന്നിവര്‍ ധോണിക്ക് ആശംസകള്‍ അര്‍പ്പിച്ചിട്ടുണ്ട്.

1

മുന്‍ ഇന്ത്യന്‍ താരം വീരന്ദേര്‍ സെവാഗും സഹതാരം രോഹിത് ശര്‍മയും ധോണിക്ക് ആശംസകളര്‍പ്പിച്ചു. ധോണിയുടെ ജഴ്‌സിയിലെ ഏഴാം നമ്പര്‍ സൂചിപ്പിച്ച് കൊണ്ടായിരുന്നു സേവാഗ് ആശംസകളര്‍പ്പിച്ചത്. ക്രിക്കറ്റിലെ അദ്ഭുതമാണ് ധോണിയെന്നും സെവാഗ് പറഞ്ഞു. ഒരാള്‍, കോടാനുകോടി വികാരങ്ങള്‍, ജീവിതകാലത്തേക്കുള്ള ഓര്‍മകള്‍, പിറന്നാള്‍ ആശംസകള്‍ ധോണി ഇങ്ങനെയായിരുന്നു ഐസിസി കുറിച്ചത്. മാഞ്ചസ്റ്ററില്‍ വെച്ച് കേക്ക് മുറിക്കുമെന്നും, അതിന്‍രെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമെന്നും രോഹിത് പറഞ്ഞു.

അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരശേഷം ധോണി പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. മകള്‍ സിവയ്ക്കും ഭാര്യ സാക്ഷിക്കുമൊപ്പമാണ് ധോണി പിറന്നാള്‍ ആഘോഷിച്ചത്. ഇന്ത്യന്‍ താരങ്ങളായ കേദാര്‍ ജാദവും ഹര്‍ദിക് പാണ്ഡ്യയും ചടങ്ങിനുണ്ടായിരുന്നു. ധോണി മകള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതും ഡാന്‍സ് കളിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്. സാക്ഷിയാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.

അതേസമയം ഹര്‍ദിക് ധോണിക്ക് ആശംസകളും അറിയിച്ചിട്ടുണ്ട്. ധോണിക്കൊപ്പം ചെലവിടുന്ന ഓരോ ദിവസം നിരവധി കാര്യങ്ങള്‍ പഠിക്കാനാവുന്നുണ്ടെന്ന് ഹര്‍ദിക് പറയുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഏറ്റവും വലിയ റോള്‍ മോഡല്‍ ധോണിയാണെന്നും ഹര്‍ദിക് പറയുന്നു. ധോണിയോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ മതിയാവില്ലെന്ന് കേദാര്‍ ജാദവും ആശംസ അറിയിച്ച് കൊണ്ട് പറഞ്ഞു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും വിവിഎസ് ലക്ഷ്മണും ധോണിക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

Story first published: Sunday, July 7, 2019, 15:52 [IST]
Other articles published on Jul 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+