ധോണി ക്യാപ്റ്റനായി മടങ്ങിയെത്തി; ഇന്ത്യയെ നയിക്കുന്നത് 200-ാം തവണ; ചാഹറിന് അരങ്ങേറ്റം
ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടുന്ന ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി എംഎസ് ധോണി മടങ്ങിയെത്തി. താത്കാലിക ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നാണ് മുന്‍ ക്യാപ്റ്റനെ തേടി വീണ്ടും അവസരമെത്തിയത്. ഏകദിനത്തില്‍ ഇത് ഇരുനൂറാം തവണയാണ് ധോണി ഇന്ത്യന്‍ ക്യാപ്റ്റന്റെ റോളിലെത്തുന്നത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന ഖ്യാതിനേടി 2017 ജനുവരിയില്‍ ധോണി പരിമിത ഓവര്‍ ക്യാപ്റ്റന്‍ പദവി വിരാട് കോലിക്ക് കൈമാറിയിരുന്നു. ക്യാപ്റ്റന്‍ പദവി ഒഴിഞ്ഞെങ്കിലും ടീമിലെ അപ്രഖ്യാപിത ക്യാപ്റ്റന്‍ ധോണി തന്നെയാണ്. നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും നിര്‍ദ്ദേശം നല്‍കുന്നതും അമ്പയര്‍ റിവ്യൂവില്‍ കണിശതയാര്‍ന്ന നീക്കം നടത്തുന്നതിലും ധോണി തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

ധോണി വീണ്ടും ക്യാപ്റ്റനായത് കൈയ്യടികളോടെയാണ് ദുബായിലെ ആരാധകര്‍ വരവേറ്റത്. നേരത്തെ തന്നെ ഫൈനലിലെത്തിയതിനാല്‍ ഇന്ത്യ പ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്‍കി. രോഹിത്, ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ദീപക് ചാഹര്‍ അരങ്ങേറി. കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications