ചിരിച്ചും ചിന്തിപ്പിച്ചും ധോണിയുടെ ക്യാപ്റ്റന്‍സി
ബര്‍മിംഗ്ഹാം: ടെസ്റ്റില്‍ തോല്‍വിയുടെ ലോകറെക്കോര്‍ഡുള്ള ധോണിക്ക് ഏകദിനത്തില്‍ വിജയത്തിന്റെ റെക്കോര്‍ഡ്. ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ ഏകദിന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡാണ് ബര്‍മിംഗ്ഹാമിലെ ജയത്തോടെ ധോണിയെ തേടിയെത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ 90 വിജയങ്ങളാണ് ധോണി പഴങ്കഥയാക്കിയത്.
ക്യാപ്റ്റനെന്ന നിലയില്‍ എം എസ് ധോണിയുടെ തൊണ്ണൂറ്റിയൊന്നാമത്തെ വിജയമായിരുന്നു ബര്‍മിംഗ്ഹാമിലേത്. ഏകദിനത്തില്‍ റെക്കോര്‍ഡ് വിജയം മാത്രമല്ല, ഐ സി സിയുടെ മൂന്ന് കിരീടങ്ങള്‍ നേടിയ ലോകത്തിലെ ഒരേ ഒരു ക്യാപ്റ്റന്‍ കൂടിയാണ് ധോണി. 2007 ല്‍ ട്വന്റി 20 ലോകകപ്പ്, 2011 ല്‍ ഏകദിന ലോകകപ്പ്, 2013 ല്‍ ചാമ്പ്യന്‍സ് ട്രോഫി എന്നിവയാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അടിച്ചെടുത്തത്.
ധോണിയുടെ റെക്കോര്‍ഡും ധോണിക്ക് വെല്ലുവിളി ഉയര്‍ത്തിയ മറ്റ് ക്യാപ്റ്റന്മാര്‍ ആരൊക്കെയെന്ന് നോക്കൂ.

ക്യാപ്റ്റന്‍ കൂള്‍, മിസ്റ്റര്‍ കൂള്‍
പാലം കുലുങ്ങിയാലും ധോണി കുലുങ്ങില്ല എന്നതാണ് കളിക്കളത്തിലെ രീതി. ജയമോ തോല്‍വിയോ ആകട്ടെ ഒരു ചെറുതിരിയില്‍ കവിഞ്ഞ പ്രകടനങ്ങളൊന്നും ധോണിയില്‍ നിന്നും ഉണ്ടാകില്ല. 91 ഏകദിന വിജയങ്ങളോടെ ഇന്ത്യയുടെ ഏറ്റവും വിജയങ്ങള്‍ നേടിയ എന്ന റെക്കോര്‍ഡിലാണ് ധോണി.

അസ്ഹറുദ്ദീന്‍ പിന്നിലായി
തൊണ്ണൂറുകളില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരിലുള്ള റെക്കോര്‍ഡാണ് ധോണി സ്വന്തം പേരിലാക്കിയത്. 174 കളികളില്‍ 90 ജയമാണ് അസ്ഹറിന്റെ പേരിലുള്ളത്.

ഗാംഗുലിയും മോശമല്ല
147 കളികളില്‍ ഇന്ത്യയെ നയിച്ച ഗാംഗുലി 76 എണ്ണത്തില്‍ ജയിപ്പിച്ചു. കോഴക്കേസില്‍ തകര്‍ന്നുപോയ ഇന്ത്യന്‍ ടീമിനെ ടീമാക്കി വളര്‍ത്തിയെടുത്തത് ഗാംഗുലി എന്ന സൂപ്പര്‍ ക്യാപ്റ്റനാണ്.

റിക്കി പോണ്ടിംഗ് മുന്നില്‍
ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ റിക്കി പോണ്ടിംഗിന്റെ പേരിലാണ്. 230 ല്‍ 165 വിജയങ്ങളാണ് പോണ്ടിംഗിന് സ്വന്തമായുള്ളത്.

ഹാന്‍സി ക്രോണ്യേ
കോഴക്കേസില്‍ കരിയറും ഒരു വിമാനാപകടത്തില്‍ ജീവനും നഷ്ടമായ ഹാന്‍സി ക്രോണ്യേ ആണ് ലോകം കണ്ട ഏറ്റവും മികച്ച ഏകദിന ക്യാപ്റ്റന്മാരില്‍ ഒരാള്‍. 138 കളികളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ക്രോണ്യേ 99 കളികളും ജയിച്ചു.

തൊട്ടുമുന്നില്‍ സ്മിത്ത്
ദക്ഷിണാഫ്രിക്കയുടെ തന്നെ ഗ്രെയിം സ്മിത്താണ് ധോണിക്ക് തൊട്ടുമുന്നില്‍. 92 കളികളാണ് സ്മിത്ത് നായകനായി ജയിച്ചത്.

സ്റ്റീവ് വോ പിന്നില്‍
ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍ എന്ന് പേരുകേട്ട സ്റ്റീവ് വോയും ധോണിക്ക് പിന്നിലാണ്. 106 കളികളില്‍ 67 ആണ് വോയുടെ ജയക്കണക്ക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications