ധോണി, ഇനി ഇന്ത്യയുടെ നാന്നൂറാന്‍!! അപൂര്‍വ്വ റെക്കോര്‍ഡ്
കേപ്ടൗണ്‍: ഇന്ത്യക്ക് ലോകകിരീടമടക്കം എല്ലാം നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പറായി ഇതോടെ അദ്ദേഹം മാറുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ധോണി പുതിയ റെക്കോര്‍ഡിട്ടത്. ഏകദിനത്തില്‍ 400 പേരെ പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ വീക്കപ്പറായി അദ്ദേഹം മാറുകയായിരുന്നു.
മൂന്നാം ഏകദിനത്തില്‍ 124 റണ്‍സിന്റെ വമ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ ആറു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-0ന് മുന്നിലെത്തുകയും ചെയ്തിരുന്നു.

400ാം ഇര
ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനും യുവതാരവുമായ എയ്ഡന്‍ മര്‍ക്രാമാണ് ധോണിയുടെ 400ാമത്തെ ഇര. സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ ബൗളിങില്‍ മര്‍ക്രാമിനെ ധോണി സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്ക ഒന്നിന് 78 റണ്‍സെന്ന നിലയില്‍ കളിയിലേക്കു തിരിച്ചുവരവെ ഇന്ത്യക്കു ലഭിച്ച നിര്‍ണായക ബ്രേക് ത്രൂ ആയിരുന്നു മര്‍ക്രാമിന്റെ വിക്കറ്റ്.

തകര്‍പ്പന്‍ സ്റ്റംപിങ്
42 പന്തില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്‌സറും നേടി പരമ്പരയില്‍ ആദ്യമായി ഫോമിലേക്കുയര്‍ന്ന മര്‍ക്രാമിന്റെ വിക്കറ്റാണ് മല്‍സരത്തില്‍ വഴിത്തിരിവായത്. കുല്‍ദീപിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തിലായിരുന്നു വിക്കറ്റ്.
കുല്‍ദീപിന്റെ പന്ത് മുന്നോട്ട് കയറി നിന്ന് കളിക്കാന്‍ ശ്രമിച്ച മര്‍ക്രാമിനെ കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയത്.

ലോക ക്രിക്കറ്റില്‍ മൂന്നു പേര്‍ മാത്രം
നിലവില്‍ ലോക ക്രിക്കറ്റില്‍ മൂന്നു വിക്കറ്റ് കീപ്പര്‍മാര്‍ മാത്രമാണ് ഏകദിനത്തില്‍ 400പേരെ പുറത്താക്കിയിട്ടുള്ളത്. ശ്രീലങ്കയുടെ ഇതിഹാസ താരം കുമാര്‍ സങ്കക്കാര, ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം മാര്‍ക്ക് ബൗച്ചര്‍ എന്നിവര്‍ മാത്രമേ 400 തികച്ചിട്ടുള്ളൂ.

315 മല്‍സരങ്ങളില്‍ നിന്ന്
400 ഇരകളെ നേടാന്‍ ധോണിക്ക് വെറും 315 ഏകദിന മല്‍സരങ്ങള്‍ മാത്രമാണ് ധോണിക്കു വേണ്ടിവന്നത്. ഇതില്‍ 106 എണ്ണവും സ്റ്റംപിങിലൂടെ ലഭിച്ചതാണ്.
482 പേരെ പുറത്താക്കിയ സങ്കക്കാരയാണ് 400 ക്ലബ്ബിലെ ഒന്നാമന്‍. ഗില്‍ക്രിസ്റ്റ് 472 പെരെയും ബൗച്ചര്‍ 424 പേരെയും പുറത്താക്കിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications