For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ദയനീയം ഡല്‍ഹി, ചാംപ്യന്‍മാര്‍ക്കു മുന്നില്‍ നാണം കെട്ടു.. വന്‍ തോല്‍വി

80 റണ്‍സിനാണ് സിഎസ്‌കെയുടെ വിജയം

1
45926

ചെന്നൈ: ഐപിഎല്ലില്‍ ഇതിനകം പ്ലേഓഫിലെത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍കിങ്‌സിനു ഗംഭീര വിജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സിഎസ്‌കെ വാരിക്കളയുകയായിരുന്നു. 80 റണ്‍സിന്റെ ആധികാരിക വിജയമാണ് എംഎസ് ധോണിയും സംഘവും നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 180 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിക്കു നല്‍കിയത്. മറുപടിയില്‍ 16.2 ഓവറില്‍ വെറും 99 റണ്‍സിനു ഡല്‍ഹി കൂടാരത്തില്‍ തിരിച്ചെത്തി.

tahir

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു (43) മാത്രമേ ഡല്‍ഹി നിരയില്‍ ചെറുത്തുനില്‍പ്പ് നടത്താനായുള്ളൂ. 27 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് ശ്രേയസ് ടീമിന്റെ അമരക്കാരനായത്. ശിഖര്‍ ധവാനാണ് (19) രണ്ടടക്കം കടന്ന മറ്റൊരു താരം. നാലു വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറും മൂന്നു വിക്കറ്റ് പിഴുത രവീന്ദ്ര ജഡേജയുമാണ് ഡല്‍ഹിയുടെ അന്തകരായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട സിഎസ്‌കെ നാലു വിക്കറ്റിനു 179 റണ്‍സെടുത്തു. സുരേഷ് റെയ്‌നയുടെ (59) തകര്‍പ്പന്‍ ഇന്നിങ്‌സും ക്യാപ്റ്റന്‍ എംഎസ് ധോണി (44*) അവസാന ഓവറില്‍ നടത്തിയ വെടിക്കെട്ട് പ്രകടനവുമാണ് സിഎസ്‌കെയെ ശക്തമായ സ്‌കോറിലെത്തിച്ചത്.

37 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റെയ്‌നയുടെ ഇന്നിങ്‌സ്. എന്നാല്‍ ധോണി വെറും 22 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ധോണി 44 റണ്‍സ് അടിച്ചെടുത്തത്. ഫഫ് ഡുപ്ലെസി (39), രവീന്ദ്ര ജഡേജ (25), എന്നിവരാണ് സിഎസ്‌കെയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ ഷെയ്ന്‍ വാട്‌സനെ റണ്ണെടുക്കും മുമ്പ് ചാംപ്യന്‍മാര്‍ക്കു നഷ്ടമായിരുന്നു.

Story first published: Wednesday, May 1, 2019, 23:51 [IST]
Other articles published on May 1, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+