Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയോ സര്‍ഫ്രാസോ?; ആരുടെ ക്യാച്ചാണ് മികച്ചതെന്ന് ഐസിസി, ധോണിക്ക് മോശം റെക്കോര്‍ഡ്

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ കഴിഞ്ഞദിവസം ഇന്ത്യ നേടിയ ലോകകപ്പ് വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. താരതമ്യേന കുറഞ്ഞ ടോട്ടല്‍ ആയിരുന്നിട്ടും വിന്‍ഡീസിന്റെ ബാറ്റിങ് നിരയെ എറിഞ്ഞിടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 268 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസ് 125 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

dhoni-sarfaraz

മത്സരത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ബാറ്റിങ്ങിനിടെ ഒരുതവണ ജീവന്‍ ലഭിച്ച ധോണി അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 56 റണ്‍സെടുത്തിരുന്നു. പിന്നീട് വിക്കറ്റിന് പിന്നില്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിന്റെ ഒരു തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചെടുത്തും ധോണി ശ്രദ്ധേയമായി. അതേസമയം, വിക്കറ്റിന് പിന്നില്‍ ധോണി 9 ബൈ റണ്‍സ് ആണ് വഴങ്ങിയത്. ധോണിയുടെ കരിയറിലെ ഏറ്റവും മോശം റെക്കോര്‍ഡാണിത്.

കഴിഞ്ഞദിവസം ന്യൂസിലന്‍ഡിനെതിരെ പാക് ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദും ഡൈവിങ് ക്യാച്ചിലൂടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ, ആരുടെ ക്യാച്ചാണ് മികച്ചതെന്ന ചോദ്യവുമായി ഐസിസി ട്വിറ്ററില്‍ എത്തിയിട്ടുണ്ട്. ധോണിയുടേയും സര്‍ഫ്രാസിന്റേയും ക്യാച്ചുകള്‍ ഒരുമിച്ചു ചേര്‍ത്ത പോസ്റ്റുമായാണ് ഐസിസിയുടെ ചോദ്യം. ഭൂരിഭാഗവും ധോണിയെന്നാണ് മറുപടി നല്‍കിയിട്ടുള്ളത്.

Story first published: Friday, June 28, 2019, 17:11 [IST]
Other articles published on Jun 28, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+