വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി മികച്ച ക്യാപ്റ്റനാവാന്‍ കാരണം രണ്ടു പേര്‍, അവരില്ലെങ്കില്‍... തെളിവ് ആര്‍സിബിയെന്നു ഗംഭീര്‍

പല റെക്കോര്‍ഡുകളും ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ പേരിലുണ്ട്

ദില്ലി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കെതിരേ പരിഹാസവുമായി മുന്‍ ഓപ്പണറും ഇപ്പോള്‍ ബിജെപിയുടെ എംപിയുമായ ഗൗതം ഗംഭീര്‍. കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചാണ് ഗംഭീര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. കോലി അത്ര കേമനായ ക്യാപ്റ്റനല്ലെന്നും ചില താരങ്ങളുടെ സാന്നിധ്യമാണ് അദ്ദേഹത്തെ പല നേട്ടങ്ങളിലേക്കും നയിച്ചതെന്നുമാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്.

ഒന്നും തോന്നരുത്, എന്നാലും പറയും... ധോണി വിരമിക്കണം!! ഇതാണ് സമയമെന്ന് ഗവാസ്കര്‍ഒന്നും തോന്നരുത്, എന്നാലും പറയും... ധോണി വിരമിക്കണം!! ഇതാണ് സമയമെന്ന് ഗവാസ്കര്‍

ഇതാദ്യമായല്ല ഗംഭീര്‍ പലര്‍ക്കുമെതിരേ വിമര്‍ശനങ്ങളുന്നയിക്കുന്നത്. നേരത്തേയും പല വിവാദ പരാമര്‍ശങ്ങളിലും ഏറ്റുമുട്ടലുകളിലുമെല്ലാം അദ്ദേഹം പങ്കാളിയായിരുന്നു. ഐപിഎല്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ കോലിയെ നേരത്തെ ഗംഭീര്‍ വിമര്‍ശിച്ചിരുന്നു.

ധോണിയും രോഹിത്തും സഹായിച്ചു

ധോണിയും രോഹിത്തും സഹായിച്ചു

കോലിയെ മികച്ച ക്യാപ്റ്റനാക്കിയത് മുന്‍ നായകന്‍ എംഎസ് ധോണിയുടെയും ഇപ്പോള്‍ വൈസ് ക്യാപ്റ്റനായ രോഹിത് ശര്‍മയുടെയും സാന്നിധ്യമാണെന്നു ഗംഭീര്‍ അഭിപ്രായപ്പെട്ടു. കോലിക്കു ഇനിയുമേറെ ദൂരം പോവാനുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ കോലിയുടെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ഇപ്പോള്‍ വളരെ നല്ല രീതിയിയാണ് അദ്ദേഹം ടീമിന് നയിക്കുന്നത്. ഇതിന്റെ മുഖ്യകാരണം ധോണിയും രോഹിത്തുമാണ്.

രോഹിത് ഇപ്പോഴും ഒപ്പമുണ്ട്

രോഹിത് ഇപ്പോഴും ഒപ്പമുണ്ട്

ദേശീയ ടീമില്‍ ദീര്‍ഘകാലം ധോണിയെ കോലിക്കു ലഭിച്ചു. രോഹിത്താവട്ടെ ഇപ്പോഴും ഒപ്പമുണ്ട്. ദേശീയ ടീമെനയല്ല മറിച്ച് ഒരു ഫ്രാഞ്ചൈസിയെ നയിക്കുമ്പോഴാണ് ഒരു താരത്തിന്റെ ക്യാപ്റ്റന്‍സി മിടുക്ക് മനസ്സിലാവുക. അപ്പോള്‍ മറ്റു താരങ്ങളുടെ പിന്തുണയുണ്ടാവില്ലെന്നും കോലിയുടെ പേരെടുത്തു പരാമര്‍ശിക്കാതെ ഗംഭീര്‍ ചൂണ്ടിക്കാട്ടി.

ആര്‍സിബിക്കൊപ്പം കോലി

ആര്‍സിബിക്കൊപ്പം കോലി

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒരു കിരീടത്തിലേക്കു പോലും നയിക്കാന്‍ കഴിയാത്തത് കോലിയുടെ പരാജയമാണെന്ന് ഗംഭീര്‍ തുറന്നടിച്ചു. നേരത്തേയും ഇതേക്കുറിച്ചു സത്യസന്ധമായി തന്നെയാണ് താന്‍ അഭിപ്രായം പറഞ്ഞിട്ടുള്ളത്. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സിനൊപ്പവും ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പവും കൈവരിച്ചിട്ടുള്ള കിരീട വിജയങ്ങള്‍ നോക്കൂ. ഇനി അത് ആര്‍സിബിയുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ എല്ലാം ബോധ്യമാവുമെന്നും ഗംഭീര്‍ വിശദമാക്കി.

കോലിയുടെ നേട്ടങ്ങള്‍

കോലിയുടെ നേട്ടങ്ങള്‍

ഇന്ത്യന്‍ ടീമിനൊപ്പം ക്യാപ്റ്റനെന്ന നിലയില്‍ പല നേട്ടങ്ങളും കുറിക്കാന്‍ കോലിക്കായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യയെ ആദ്യമായി ടെസ്റ്റ് പരമ്പര വിജയത്തിലേക്കു നയിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡും ഇക്കൂട്ടത്തിലുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യയെ പരമ്പര വിജയത്തിലേക്കു നയിച്ചതോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ ജയിപ്പിച്ച ക്യാപ്റ്റനായും കോലി മാറിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലും റെക്കോര്‍ഡിന് അരികിലാണ് അദ്ദേഹം. നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്കു ടി20 പരമ്പര വിജയം സമ്മാനിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്.

Story first published: Friday, September 20, 2019, 11:35 [IST]
Other articles published on Sep 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X