ലോകകപ്പിന് ടീം ഇന്ത്യ സജ്ജമോ? കോലി- ധോണി 'കെമിസ്ട്രി' എത്രത്തോളം... ശാസ്ത്രി പറയുന്നത്
ദില്ല: വാനോളം പ്രതീക്ഷകളുമായാണ് ടീം ഇന്ത്യ വരാനിരിക്കുന്ന ഏകദിന ലോകകപ്പിനെ കാത്തിരിക്കുന്നത്. മുന്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണത്തെ ഇന്ത്യന്‍ ടീം കൂടുതല്‍ സന്തുലിതമാണ്. യുവത്വത്തിനൊപ്പം അനുഭവസമ്പത്തിനും പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്.
2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ അവസാനമായി കപ്പുയര്‍ത്തിയ ഇന്ത്യ തങ്ങളുടെ മൂന്നാമത്തെ ട്രോഫിയാണ് ലക്ഷ്യമിടുന്നത്. അന്ന് എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ വെന്നിക്കൊടി പാറിച്ചതെങ്കില്‍ ഇത്തവണ വിരാട് കോലിയുടെ ഊഴമാണ്. ലോകകപ്പില്‍ ഇന്ത്യയുടെ തയ്യാറെടുപ്പിനെക്കുറിച്ച് വെളിപ്പെടുത്തിയിരുക്കുകയാണ് കോച്ച് രവി ശാസ്ത്രി.

ധോണി, കോലി ബന്ധം
നായകന്‍ കോലിയും മുന്‍ ക്യാപ്റ്റന്‍ ധോണിയും തമ്മിലുള്ള മികച്ച ബന്ധം ലോകകപ്പില്‍ ഇന്ത്യക്കു ഏറെ ഗുണം ചെയ്യുമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി.
ഇരുവരും പരസ്പരം നല്‍കുന്ന ബഹുമാനം വളരെ വലുതാണ്. പരസ്പരം നല്ലതു മാത്രം ചെയ്യാനാണ് ഇരുവരുടെയും ശ്രമം. ഇന്ത്യയുടെ പകുതി നായകന്‍ കോലിയും ശേഷിച്ചത് ധോണിയുമാണ്. ഇവരുടെ ആത്മസമര്‍പ്പണം ലോകകപ്പില്‍ ഇന്ത്യക്കു ഏറെ ഗുണം ചെയ്യുക തന്നെ ചെയ്യുമെന്നും ശാസ്ത്രി വിശദമാക്കി.

ധോണിയുടെ നേട്ടങ്ങള്‍
ക്രിക്കറ്റില്‍ ധോണി കൈവരിച്ചിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് ഏവര്‍ക്കുമറിയുന്നതാണ്. കളിക്കളത്തില്‍ അസാമാന്യ പാടവമാണ് ധോണി പുറത്തെടുക്കാറുള്ളത്. അപാരമായ മനസ്സാന്നിധ്യം അദ്ദേഹത്തിനുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമല്ല വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിയുടെ മികവ് അമ്പരപ്പിക്കുന്നതാണ്. അദ്ദേഹത്തെ കണ്ട് ഇതില്‍ പാഠമുള്‍ക്കൊണ്ട് മുന്നേറാനാണ് മറ്റുള്ളവര്‍ ശ്രമിക്കേണ്ടകെന്നും ശാസ്ത്രി പറഞ്ഞു.

ആര്‍ക്കും കളിക്കാം
ലോകകപ്പില്‍ കൂടുതല്‍ സന്തുലിതമായ ടീമിനെയാണ് ഇന്ത്യ ഇത്തവണ ഇറക്കുകയെന്ന് ശാസ്ത്രി വ്യക്തമാക്കി. വീക്ക്‌നെസുള്ള ഒരു മേഖല പോലും ഇന്ത്യക്കില്ല. എല്ലാം ഇതിനകം പരിഹരിച്ചു കഴിഞ്ഞു. ആവശ്യമെങ്കില്‍ ഏതു പൊസിഷനിലും ആരെയും ഇറക്കാനുള്ള ശേഷി ഇന്ത്യന്‍ ടീമിനുണ്ട്. ഇന്ത്യന്‍ സംഘത്തിലെ 15 പേരും മിടുക്കരാണ്. ആവശ്യമെങ്കില്‍ ആരും ഏതു റോളിലും കളിക്കുമെന്നും ശാസ്ത്രി വിശദമാക്കി.
ഇന്ത്യക്കു തലവേദനയായ നാലാം നമ്പര്‍ പൊസിഷനില്‍ ആര്‍ക്കും കളിക്കാമെന്നും അദ്ദേഹം വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications