ലോകകപ്പ്: രണ്ടു പേര്‍, അവരെ കയറൂരി വിടൂ... എങ്കില്‍ കപ്പ് ഇന്ത്യക്കു തന്നെ!! നിര്‍ദേശം ഹര്‍ഭജന്റേത്
മുംബൈ: വലിയ പ്രതീക്ഷകളോടെയാണ് ടീം ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിനെ കാത്തിരിക്കുന്നത്. തങ്ങളുടെ മൂന്നാം ലോക കിരീടം വിരാട് കോലിയിലൂടെ ലോര്‍ഡ്‌സില്‍ ഇന്ത്യ ഉയര്‍ത്തുമെന്ന് സ്വപ്‌നം കാണുകയാണ് ആരാധകര്‍. ടീമിന്റെ സമീപകാലത്തെ മികച്ച പ്രകടനങ്ങള്‍ തന്നെയാണ് ഇതിനു കാരണം. നിലവില്‍ ഐസിസിയുടെ ഏകദിന റാങ്കിങില്‍ രണ്ടാംസ്ഥാനത്ത് ഇന്ത്യയാണ്.
ലോകകപ്പ് ഇന്ത്യക്കു തന്നെ ലഭിക്കണമെങ്കില്‍ ടീമിന്റെ ഗെയിം പ്ലാനില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ സ്റ്റാര്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായപ്പോള്‍ ഭാജിയും സംഘത്തിലുണ്ടായിരുന്നു.

ധോണിക്കും ഹര്‍ദിക്കിനും സ്വാതന്ത്ര്യം നല്‍കണം
ലോകകപ്പില്‍ സ്വതന്ത്രമായി ആദ്യ പന്ത് മുതല്‍ ആക്രമിച്ചുകളിക്കാനുള്ള സ്വാതന്ത്ര്യം മുന്‍ നായകന്‍ എംഎസ് ധോണിക്കും യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും ഇന്ത്യ നല്‍കണമെന്നാണ് ഭാജി ആവശ്യപ്പെടുന്നത്.
ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ഈ സീസണിലും അദ്ദേഹം കളിച്ചിരുന്നു.
തുടക്കം മുതല്‍ ആക്രമണോത്സുക ശൈലിയിലേക്ക് മാറിയാല്‍ ധോണിയേക്കാള്‍ മികച്ചൊരു താരമില്ല. ഈ ശൈലിയിലേക്കു മാറിയപ്പോഴാണ് കരിയറില്‍ പല മികച്ച ഇന്നിങ്‌സുകളും കളിക്കാന്‍ ധോണിക്കായത്. ധോണിക്കും ഹര്‍ദിക് പാണ്ഡ്യക്കും ലോകകപ്പില്‍ അവരുടെ ശൈലിയില്‍ ആക്രമിച്ചു കൡക്കാനുള്ള ലൈസന്‍സ് ഇന്ത്യ നല്‍കണമെന്നും ഭാജി ആവശ്യപ്പെട്ടു.

അവര്‍ ഇന്നിങ്‌സ് പടുത്തുയര്‍ത്തും
മുന്‍നിരയില്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി, ലോകേഷ് രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയാല്‍ പിന്നീടെത്തുന്ന ധോണിക്കു സ്വതന്ത്രമായി അറ്റാക്കിങ് ശൈലിയിലേക്കു മാറാം.
പഴയ ധോണിക്കു ഏതു സ്പിന്നറായാലും നേരിടുന്ന രണ്ടാമത്തെ പന്തില്‍ തന്നെ സിക്‌സറടിക്കാന്‍ കഴിയും. ഇപ്പോഴും അത് ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവും. സിഎസ്‌കെയുടെ പരിശീലനവേളയില്‍ താന്‍ പല തവണ ഇതു കണ്ടിട്ടുമുണ്ടെന്നും ഹര്‍ഭജന്‍ പറയുന്നു.

ധോണി സെവാഗിനെപ്പോലെ
കരിയറിന്റെ അവസാന കാലം വരെ ഒരേ ശൈലിയില്‍ കളിച്ചിട്ടുള്ള താരമാണ് മുന്‍ ഓപ്പണറായ വീരേന്ദര്‍ സെവാഗ്. ധോണിയും സെവാഗിനെപ്പോലെ തന്നെയാണെന്ന് ഭാജി ചൂണ്ടിക്കാട്ടി. ബൗളറുടെ മനസ്സ് കളിയില്‍ എങ്ങനെയായിരിക്കുമെന്നു പറയാം. ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായ കെവിന്‍ പീറ്റേഴ്‌സന്‍, ഇയാന്‍ ബെല്‍ എന്നിവര്‍ക്കെതിരേ താന്‍ തുടര്‍ച്ചയായി ബൗള്‍ ചെയ്യുകയാണെന്നു കരുതുക. അപ്പോള്‍ ബെല്ലിനേക്കാള്‍ തന്നെ അസ്വസ്ഥനാക്കുക പീറ്റേഴ്‌സനെതിരേ ബൗള്‍ ചെയ്യുമ്പോഴാണ്. കാരണം പീറ്റേഴ്‌സന്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനാണ്. ബെല്ലാവട്ടെ സിംഗിളുകള്‍ എടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്ന താരമാണ്. പീറ്റേഴ്‌സനെപ്പോലെ തന്നെ ബൗളര്‍മാരെ ആശങ്കയിലാക്കുന്ന ബാറ്റ്‌സ്മാനാണ് ധോണിയെന്നും ഭാജി വിശദമാക്കി.

നാലാം നമ്പര്‍?
ലോകകപ്പില്‍ നാലാം നമ്പറില്‍ ഇറക്കാന്‍ ലോകേഷ് രാഹുലിനെപ്പോലെ മറ്റൊരാള്‍ ഇന്ത്യക്കില്ലെന്നു ഭാജി അഭിപ്രായപ്പെട്ടു. ആറാമനായി കേദാര്‍ ജാദവ് തന്നെ കളിക്കുന്നതാവും ഉചിതം. ബാറ്റിങില്‍ ഏറെ പ്രധാനപ്പെട്ട പൊസിഷനുകളില്‍ ഒന്നാണിത്. ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ളള കേദാര്‍ ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ലോകകപ്പിലെ ആദ്യ കളിയില്‍ തന്നെ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഭാജി പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications