Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പത്രം വായനയും സോഷ്യല്‍ മീഡിയയും ഉപേക്ഷിക്കാന്‍ ഈ സൂപ്പര്‍താരം പറഞ്ഞു; ശ്രേയസ്സ് അയ്യര്‍

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് മലയാളികൂടിയായ ശ്രേയസ്സ് അയ്യര്‍. ഇന്ത്യന്‍ ടീമില്‍ സ്ഥിരത നേടിയിട്ടില്ലെങ്കിലും ഇതിനകം തന്നെ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കായി അരങ്ങേറാന്‍ ഈ ഇരുപത്തിമൂന്നുകാരന് കഴിഞ്ഞിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ശ്രേയസ്സിന് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ന്യൂസിലന്‍ഡിനെതിരായ ടി20 സീരീസില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോഴാണ് ശ്രേയസ്സിനെ ധോണിയെ സംസാരിക്കാനായി അടുത്തുകിട്ടുന്നത്. ഇതിനിടെയായിരുന്നു ധോണിയുടെ ഉപദേശം. പത്രം വായനയും സോഷ്യല്‍ മീഡിയയും പരമാവധി ഒഴിവാക്കാനായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ നിര്‍ദ്ദേശിച്ചതെന്ന് ഒരു പരിപാടിയില്‍ പങ്കെടുക്കവെ ശ്രേയസ്സ് പറഞ്ഞു.

news

ദില്ലി ഡെയര്‍ ഡെവിള്‍സ് ക്യാപ്റ്റനായിരുന്നപ്പോള്‍ ശ്രേയസ് ധോണിയെക്കുറിച്ച് പറഞ്ഞതും അന്ന് വാര്‍ത്തയായിരുന്നു. ധോണി ഇന്ത്യന്‍ ടീമില്‍ അരങ്ങേറുമ്പോള്‍ തനിക്ക് 10 വയസ് മാത്രമായിരുന്നു പ്രായം. അന്നും ഇന്നും ധോണിയോട് വലിയ ആരാധനയാണ്. ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ധോണി പ്രചോദനമായിട്ടുണ്ട്. ടോസിനായി അരികില്‍ നില്‍ക്കുമ്പോള്‍ ഇത് യാഥാര്‍ഥ്യമാണോ എന്നുവരെ തനിക്ക് തോന്നിയെന്നും ശ്രേയസ്സ് അന്ന് പറഞ്ഞിരുന്നു.

Story first published: Sunday, July 29, 2018, 14:20 [IST]
Other articles published on Jul 29, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+