Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിക്കുശേഷം കുടുംബത്തോടൊപ്പം ലണ്ടനില്‍ അടിച്ചുപൊളിച്ച് കോലിയും ധവാനും

ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരെ നടന്ന ഏകദിന പരമ്പരയില്‍ തോല്‍വിയടഞ്ഞ് ഇന്ത്യന്‍ ടീം തൃപ്തരായിരിക്കുകയാണ്. ഇനി അടുത്ത പരീക്ഷണം 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയാണ്. ആഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ടെസ്റ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് കിട്ടിയ ഇടവേള ആസ്വദിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് താരങ്ങളും അവരുടെ കുടുംബങ്ങളും. തയ്യാറെടുപ്പുകളില്‍ നിന്നും അകന്ന് ഇംഗ്ലണ്ടിലെ തെരുവുകളില്‍ കറക്കത്തിലാണ് ചിലര്‍.

viratkohli-shikhar

ടെസ്റ്റ് ടീമില്‍ ഇടംകിട്ടിയ ശിഖര്‍ ധവാനാണ് തങ്ങളുടെ ഊരുചുറ്റല്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. ധവാന്റെ കുടുംബത്തോടൊപ്പം ക്യാപ്റ്റന്‍ വിരാടും ഭാര്യ അനുഷ്‌ക ശര്‍മ്മയും നില്‍ക്കുന്ന ചിത്രമാണ് താരം പുറത്തുവിട്ടത്. 'രണ്ട് അപരിചിതര്‍ക്കൊപ്പം ഒരു തെരുവ് കറക്കം', ഇതാണ് ചിത്രത്തിന് 32-കാരന്‍ നല്‍കിയ അടിക്കുറിപ്പ്. ധവാന്‍ ചിത്രം പങ്കുവെച്ച സ്ഥിതിക്ക് ക്യാപ്റ്റന് ഒട്ടും മോശമാക്കാന്‍ കഴിയില്ലല്ലോ. തൊട്ടുപിന്നാലെ തന്റെയും ഭാര്യ അനുഷ്‌കയുടെയും ചിത്രം വിരാട് പങ്കുവെച്ചു.

കാറില്‍ യാത്ര ചെയ്യുന്ന ചിത്രമാണ് വിരാട് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1ന് തോറ്റിരുന്നു. ഇതിന് മുന്‍പ് നടന്ന ട്വന്റി20 ഇന്ത്യ 2-1ന് കരസ്ഥമാക്കിയിരുന്നു. ഇനി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരീക്ഷയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ബുധനാഴ്ച ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ മുരളി വിജയ് ടീമിലെത്തി. പരുക്കേറ്റ ഭുവനേശ്വര്‍ കുമാറും, വൃദ്ധിമാന്‍ സാഹയ്ക്കും വിശ്രമം നല്‍കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കും, ഋഷഭ് പന്തും ടീമില്‍ ഇടംകണ്ടെത്തി.

ഋഷഭ് പന്തിന്റെ ആദ്യ ടെസ്റ്റ് പര്യടനമാണ് ഇംഗ്ലണ്ടിലേത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം നമ്പര്‍ ടീമായ ഇന്ത്യയെ തകര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിലെ ചീത്തപ്പേര് തിരുത്താനുള്ള ശ്രമത്തില്‍ ഇന്ത്യയും കളത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകില്ല.

Story first published: Friday, July 20, 2018, 17:19 [IST]
Other articles published on Jul 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+