For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാജസ്ഥാന്റെ രണ്ടാം തിരിച്ചുവരവില്‍ തോല്‍വിയുടെ ആഘാതം കൂട്ടി രഹാനെയുടെ പിഴവ്

By Lekhaka

ഹൈദരാബാദ്: ഒത്തുക്കളി വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷം ആദ്യമായി ഐപിഎല്‍ മല്‍സരത്തിനിറങ്ങിയ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന് കനത്ത തോല്‍വിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നേരിട്ടത്.

തൊട്ടതിലെല്ലാം രാജസ്ഥാന് പിഴച്ചപ്പോള്‍ പ്രഥമ ഐപിഎല്‍ ചാംപ്യന്‍മാര്‍ക്ക് ഹൈദരാബാദിനെതിരേ ഒന്ന് പൊരുതിനില്‍ക്കാന്‍ പോലും സാധിച്ചില്ല. കൂടാതെ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ബാറ്റിങിനു പുറമേ ഫീല്‍ഡിങിലും നിരാശപ്പെടുത്തിയത് രാജസ്ഥാന് വന്‍ തിരിച്ചടിയാവുകയും ചെയ്തു. ഒരുപക്ഷേ, മല്‍സരത്തില്‍ ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അവസരമാണ് രഹാനെയുടെ പിഴവിലൂടെ രാജസ്ഥാന് നഷ്ടമായത്. 126 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടക്കാന്‍ ഹൈദരാബാദിനെ സഹായിച്ചത് ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു. ധവാനെ ആദ്യ ഓവറില്‍ തന്നെ പുറത്താക്കാനുള്ള സുവര്‍ണാവസരവും രാജസ്ഥാന് ലലഭിച്ചിരുന്നു.

page

ധവാല്‍ കുല്‍ക്കര്‍ണി എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തില്‍ അക്കൗണ്ട് തുറക്കുംമുമ്പ് ലഭിച്ച അവസരമാണ് രഹാനെയുടെ പിഴവിലൂടെ നഷ്ടമായത്. ഫസ്റ്റ് സ്ലിപ്പില്‍ നിന്ന രഹാനെയ്ക്ക് അനായാസ ക്യാച്ച് അവസരം ധവാല്‍ കുല്‍ക്കര്‍ണിയുടെ മികച്ച ലൈന്‍ ബൗളിങില്‍ വീണുകിട്ടി. എന്നാല്‍, രാജസ്ഥാന്‍ നായകന്‍ അവസരം പാഴാക്കുകയായിരുന്നു. ഇത് പിന്നീട് ധവാന്റെ അര്‍ധസെഞ്ച്വറിയിലേക്കും രാജസ്ഥാന്റെ കനത്ത തോല്‍വിയിലേക്കും കൊണ്ടെത്തിക്കുകയായിരുന്നു. ധവാന്റെ ക്യാച്ചവസരം മുതലാക്കിയിരുന്നെങ്കില്‍ ഒരുപക്ഷേ രാജസ്ഥാന് മല്‍സരത്തിലേക്ക് തിരിച്ചുവരാനും കഴിയുമായിരുന്നു.

പുതുജീവന്‍ ലഭിച്ച ധവാന്‍ പുറത്താവാതെ 57 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 77 റണ്‍സുമായി മല്‍സരത്തില്‍ ടീമിന്റെ വിജയശില്‍പ്പിയായി മാറുകയും ചെയ്തു. വിജയത്തോടെ മികച്ച നെറ്റ്‌റൈറ്റിന്റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തുകയും ചെയ്തു. നാളെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയാണ് രാജസ്ഥാന്റെ അടുത്ത പോരാട്ടം. ഹൈദരാബാദവട്ടെ വ്യാഴാഴ്ച നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Story first published: Tuesday, April 10, 2018, 12:47 [IST]
Other articles published on Apr 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+