വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11, സഞ്ജു കീപ്പര്‍, മാധ്യമ പ്രവര്‍ത്തകന്റെ ടീം വൈറല്‍

ഇന്ത്യ കഴിഞ്ഞ ലോകകപ്പുകളിലെ പ്രകടനം വിലയിരുത്തി ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറാവേണ്ടതായുണ്ട്

1

മുംബൈ: 2023ലെ ഏകദിന ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. 2021, 2022 ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. ഇനി എല്ലാ പ്രതീക്ഷകളും ഏകദിന ലോകകപ്പിലാണ്. ഏകദിനത്തില്‍ കരുത്തുറ്റ ടീം ഇന്ത്യക്കുണ്ടെങ്കിലും പ്ലേയിങ് 11 ആരൊക്കെയെന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. ഫോമിലുള്ള യുവതാരങ്ങളെ പരിഗണിക്കണോ അതോ സീനിയേഴ്‌സിനെ പരിഗണിക്കണമോയെന്നതില്‍ സെലക്ടര്‍മാരും ബിസിസിഐയുമാണ് തീരുമാനം എടുക്കേണ്ടത്.

ഇന്ത്യ കഴിഞ്ഞ ലോകകപ്പുകളിലെ പ്രകടനം വിലയിരുത്തി ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറാവേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യ സമീപകാല നിലപാട് തുടര്‍ന്നാല്‍ പല യുവ പ്രതിഭകളും വീണ്ടും തഴയപ്പെട്ടേക്കും. ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്ത മാധ്യമ പ്രവര്‍ത്തകന്‍ സമീപ് രാജ്ഗുരുവിന്റെ ട്വീറ്റ് വൈറലായിരിക്കുകയാണ്.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ ഒഴിവാക്കി? ലോബിയുടെ കളിയല്ല! കാരണം പറഞ്ഞ് ധവാന്‍

രോഹിത് ശര്‍മക്ക് സ്ഥാനമില്ല

മാധ്യമ പ്രവര്‍ത്തകന്റെ സമീപ് രാജ്ഗുരുവിന്റെ ടീമില്‍ നായകന്‍ രോഹിത് ശര്‍മക്ക് ഇടമില്ലെന്നതാണ് എടുത്തു പറയേണ്ടത്. രോഹിത്തിന്റെ സമീപകാല ബാറ്റിങ് പ്രകടനങ്ങള്‍ വളരെ മോശമാണ്. 2019ലെ ഏകദിന ലോകകപ്പിന് ശേഷം രോഹിത് കളിച്ച പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ട്തന്നെ രോഹിത്തിനെ തഴഞ്ഞ് ശിഖര്‍ ധവാനെ നായകനാക്കണമെന്നാണ് സമീപ് പറയുന്നത്. ശിഖര്‍ ധവാനൊപ്പം യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനാണ് അവസരം. രണ്ട് പേരും ഒന്നിച്ച് ഓപ്പണ്‍ ചെയ്തപ്പോഴെല്ലാം മികച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ ഗില്ലിനെ പ്ലേയിങ് 11 കൊണ്ടുവന്നാല്‍ ഇന്ത്യക്കത് ഗുണം ചെയ്യാനാണ് സാധ്യതകളേറെ.

1

മധ്യനിരയില്‍ ഇവര്‍

മൂന്നാം നമ്പറില്‍ വിരാട് കോലിക്കാണ് സ്ഥാനം. കോലി ഫോം വീണ്ടെടുത്തതോടെ അദ്ദേഹത്തിന്റെ സ്ഥാനം ചോദ്യം ചെയ്യാന്‍ മറ്റാരുമില്ല. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ കിരീടം നിര്‍ണ്ണയിക്കുന്നതില്‍ കോലിയുടെ പ്രകടനം നിര്‍ണ്ണായകമാവും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് മാധ്യമപ്രവര്‍ത്തകന്‍ സ്ഥാനം നല്‍കുന്നത്. ടി20യില്‍ നാലാം നമ്പറില്‍ കളിക്കുന്ന സൂര്യകുമാറിന് ഏകദിനത്തിലും നാലാം നമ്പറില്‍ അവസരം നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്.

Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍Also Read: ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കുന്ന സൂര്യ ഒറ്റക്ക് മത്സരഫലത്തെ മാറ്റുന്നവനാണ്. അഞ്ചാം നമ്പറില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കാണ് അവസരം. സമീപകാലത്ത് പക്വതയോടെ ബാറ്റ് ചെയ്യാനും പന്തുകൊണ്ട് തിളങ്ങാനും ഹര്‍ദിക്കിന് സാധിക്കുന്നു. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കുന്നതില്‍ ഹര്‍ദികിന്റെ പങ്ക് വളരെ വലുതാണ്.

സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആറാം നമ്പറില്‍ സഞ്ജു സാംസണ്‍ മതിയെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെക്കാളൊക്കെ മികച്ച പ്രകടനം ആറാം നമ്പറില്‍ കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. 11 ഏകദിനത്തില്‍ നിന്ന് 66ന് മുകളിലാണ് സഞ്ജുവിന്റെ ശരാശരി. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സഞ്ജുവിന് വലിയ പിന്തുണ നല്‍കുന്നില്ലെന്നതാണ് വസ്തുത. ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജയാണ് വേണ്ടത്. ബാറ്റുകൊണ്ടും കരുത്തനായ ജഡേജ നിലവില്‍ പരിക്കേറ്റ് ടീമിന് പുറത്താണ്. സ്പിന്നറായി യുസ്‌വേന്ദ്ര ചഹാലിനെ പരിഗണിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. കുല്‍ദീപ് യാദവിനെ ഇന്ത്യ പരിഗണിക്കേണ്ടതില്ലെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു.

Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്Also Read: ഈ അഞ്ച് ഇടം കൈയന്‍മാര്‍ക്ക് ഇന്ത്യയെ ഇഷ്ടമല്ല! തല്ലിപ്പറത്തും, കണ്ണുതള്ളുന്ന റെക്കോഡ്

1

പേസ് നിര ഇങ്ങനെ

ഇന്ത്യയുടെ ലോകകപ്പ് പേസ് നിരയില്‍ മൂന്ന് പേര്‍ വേണ്ടത് ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ് എന്നിവരാണുള്ളത്. ബുംറ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. നവംബറോടെ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയേക്കും. ബുംറയുടെ സാന്നിധ്യം ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന മുഹമ്മദ് ഷമിയെ ഏകദിന ലോകകപ്പിലേക്കും പരിഗണിക്കണമെന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നത്. ഇടം കൈയന്‍ പേസറായി യുവ പേസര്‍ അര്‍ഷദീപ് സിങ്ങിനും അവസരം നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

മാധ്യമ പ്രവര്‍ത്തകന്‍ തിരഞ്ഞെടുത്ത പ്ലേയിങ് 11

ശുബ്മാന്‍ ഗില്‍, ശിഖര്‍ ധവാന്‍ (c), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷദീപ് സിങ്

Story first published: Tuesday, November 29, 2022, 15:23 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X