For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റാങ്കിങ്ങില്‍ ഒന്നും രണ്ടുമായി കോലിയും രോഹിത്തും; ധവാന് നഷ്ടം, ജഡേജയ്ക്ക് കുതിപ്പ്

റാങ്കിങ്ങില്‍ ഒന്നും രണ്ടുമായി കോലിയും രോഹിത്തും | OneInida Malayalam

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ പുറത്തുവന്ന ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി. അതേസമയം, ശിഖര്‍ ധവാന്‍ നാലു സ്ഥാനങ്ങള്‍ നഷ്ടമായി ഒന്‍പതിലേക്ക് വീണു. അഞ്ചു മത്സരങ്ങളിലുമായി ആകെ 112 റണ്‍സ് മാത്രമാണ് ധവാന് സ്‌കോര്‍ ചെയ്യാനായത്.

dhawan

വിരാട് കോലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി പരമ്പരയില്‍ മിന്നിത്തിളങ്ങിയത് ഇരുവരുടെയും റാങ്കിങ്ങിലും പ്രതിഫലിച്ചു. അഞ്ചു മത്സരങ്ങളില്‍നിന്നായി ആകെ 453 റണ്‍സ് സ്‌കോര്‍ ചെയ്ത കോലി 15 പോയന്റുകളാണ് നേടിയത്. ഇതോടെ 899 പോയന്റുമായി കോലി ഒന്നാംസ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള രോഹിത്തിന് 871 പോയന്റുകളാണുള്ളത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ജസ്പ്രീത് ബുംറ ആദ്യ റാങ്കില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ റിസ്റ്റ് സ്പിന്നര്‍ യുസ് വേന്ദ്ര ചാഹല്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. എട്ടാം റാങ്കിലാണ് ഇപ്പോള്‍ ഇന്ത്യന്‍താരം. അടുത്തിടെ ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രവീന്ദ്ര ജഡേജ 14 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 25-ാം റാങ്കിലെത്തി. ബുംറ 841 പോയന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 723 റേറ്റിങ് പോയന്റുകളുമായി കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്താണ്.

Story first published: Friday, November 2, 2018, 17:29 [IST]
Other articles published on Nov 2, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+