വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫിഫ്റ്റി ധവാനെ രക്ഷിക്കില്ല!! ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാന്‍ വരട്ടെ... സൂചന നല്‍കി കോലി

മൂന്നാം ടി20യില്‍ ധവാന്‍ തിളങ്ങിയിരുന്നു

dhawn

പൂനെ: ശ്രീലങ്കയ്‌ക്കെതിരേ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫിഫ്റ്റിയുമായി ഫോമിലേക്കു മടങ്ങിയെത്തിയിരുന്നു. ഓപ്പണിങ് സ്ഥാനം തുലാസിലായ ധവാന് ഈ മല്‍സരം ഏറെ നിര്‍ണായകമായിരുന്നു. മികച്ചൊരു ഇന്നിങ്‌സോടെ തന്നെ അദ്ദേഹം തന്റെ പ്രതിഭയ്ക്കു കോട്ടം തട്ടിയിട്ടില്ലെന്നു ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്തു. 36 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 52 റണ്‍സായിരുന്നു ധവാന്‍ നേടിയത്.

2020ലും കോലി തുടങ്ങി.... പുതിയ ലോക റെക്കോര്‍ഡ്, പിന്നിലായത് പോണ്ടിങ്2020ലും കോലി തുടങ്ങി.... പുതിയ ലോക റെക്കോര്‍ഡ്, പിന്നിലായത് പോണ്ടിങ്

മറുഭാഗത്ത് ധവാന്റെ ഓപ്പണിങ് പങ്കാളിയായ ലോകേഷ് രാഹുലും ഫിഫ്റ്റിയുമായി തിളങ്ങിയിരുന്നു. ഇതോടെ ഓപ്പണിങില്‍ ആരെ ഇറക്കുമെന്നത് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനു പുതിയ തലവേദനയായിരിക്കുകയാണ്. രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയാല്‍ ധവാന്‍ ഓപ്പണിങ് സ്ഥാനം നിലനിര്‍ത്തുമോയെന്നതിനെക്കുറിച്ച് സൂചനകള്‍ നല്‍കിയിരിക്കുകയാണ് നായകന്‍ വിരാട് കോലി.

രോഹിത്ത് തീര്‍ച്ചയായും കളിക്കും

രോഹിത്ത് തീര്‍ച്ചയായും കളിക്കും

ടീമില്‍ രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനം ഉറപ്പാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് കോലി. ഒരു ഓപ്പണര്‍ രോഹിത്തായിരിക്കും അക്കാര്യത്തില്‍ ഒരു സംശവവും വേണ്ട. രണ്ടാമന്റെ കാര്യത്തിലാണ് ആശയക്കുഴപ്പമുള്ളത്. ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍ എന്നിവരില്‍ നിന്നും ഒരാളെയായിരിക്കും രണ്ടാം ഓപ്പണറായി തിരഞ്ഞെടുക്കുക.
മൂന്നു പേരും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ തന്നെയാണ്. ആരാണ് കേമനെന്നതാണ് ഇനിയുള്ള ചോദ്യം. രോഹിത് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന താരമാണെന്നും കോലി ചൂണ്ടിക്കാട്ടി.

ടീമിന്റെ പ്രകടനം

ടീമിന്റെ പ്രകടനം

ശ്രീലങ്കയ്‌ക്കെതിരേ ടീമിന്റെ പ്രകടനത്തില്‍ കോലി ആഹ്ലാദം പ്രകടിപ്പിച്ചു. ഈ വര്‍ഷം നല്ല തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ശരിയായ ട്രാക്കിലാണ് ടീം പോവുന്നത്. ഒരു മല്‍സരത്തില്‍ ചെയ്‌സ് ചെയ്തു ജയിച്ചു, രണ്ടാമത്തെ കളിയില്‍ സ്‌കോര്‍ പ്രതിരോധിച്ചും ജയിക്കാന്‍ കഴിഞ്ഞു. രണ്ടു മല്‍സരങ്ങളിലും ടീമിന്റെ പ്രകടനം ആധികാരികമായിരുന്നു.
മൂന്നാം ടി20യില്‍ 200 റണ്‍സ് മറികടക്കാന്‍ കഴിഞ്ഞത് ടീമിന് ആത്മവിശ്വാസം നല്‍കി. മധ്യനിരയില്‍ ചില തകര്‍ച്ചയുണ്ടായെങ്കിലും മനീഷും ശര്‍ദ്ദുലും ചേര്‍ന്ന് മികച്ച രീതിയില്‍ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ സഹായിച്ചതായും കോലി വിശദമാക്കി.

ഇനിയും പ്രതീക്ഷിക്കുന്നു

ഇനിയും പ്രതീക്ഷിക്കുന്നു

സീനിയര്‍ താരങ്ങള്‍ നന്നായി പെര്‍ഫോം ചെയ്യാതിരിക്കുമ്പോള്‍ മറ്റു കളിക്കാര്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിറവേറ്റി. ഇനിയുള്ള മല്‍സരങ്ങളിലും അവരില്‍ നിന്നും ഇതുപോലെയുള്ള പ്രകടനങ്ങളാണ് ടീം പ്രതീക്ഷിക്കുന്നത്.
മൂന്നാം ടി20യില്‍ ഒരു ഘട്ടത്തില്‍ ടീം പ്രതീക്ഷിച്ചിരുന്ന സ്‌കോര്‍ 180 ആയിരുന്നു. എന്നാല്‍ 200 റണ്‍സ് പിന്നിടാന്‍ കഴിഞ്ഞു. മുംബൈയില്‍ വിന്‍ഡീസിനെതിരേ നേരത്തേ നടന്ന ടി20യില്‍ 200 റണ്‍സ് പ്രതീക്ഷിച്ചപ്പോള്‍ 230 കടക്കാന്‍ ടീമിനു സാധിച്ചു. റണ്‍ ചേസില്‍ നടത്തുന്ന അതേ മികവ് ആദ്യം ബാറ്റ് ചെയ്യുമ്പോഴും പുറത്തെടുക്കുകയാണ് ടീമിന്റെ ലക്ഷ്യമെന്നും കോലി വ്യക്തമാക്കി.

അനായാസ ജയം

അനായാസ ജയം

മൂന്നാം ടി20യില്‍ അനായാസമാണ് ഇന്ത്യ ജയിച്ചു കയറിയത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 201 റണ്‍സ് അടിച്ചെടുത്തു. രാഹുലിന്റെയും (54) ധവാന്റെയും (52) ഫിഫ്റ്റികളാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. മനീഷ് പാണ്ഡെ പുറത്താവാതെ 31ഉം ശര്‍ദ്ദുല്‍ താക്കൂര്‍ പുറത്താവാതെ 22ഉം റണ്‍സെടുത്തു. കോലി 26 റണ്ണിനു പുറത്തതായി.
മറുപടിയില്‍ ലങ്കയെ 15.5 ഓവറില്‍ 123ന് ഇന്ത്യ പുറത്താക്കി. ധനഞ്ജയ ഡിസില്‍വ (57), ആഞ്ചലോ മാത്യൂസ് (31) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. നവദീപ് സെയ്‌നി മൂന്നു വിക്കറ്റെടുത്തപ്പോള്‍ ശര്‍ദ്ദുല്‍ താക്കൂറും വാഷിങ്ട്ണ്‍ സുന്ദറും രണ്ടു വിക്കറ്റ് വീതം നേടി.

Story first published: Saturday, January 11, 2020, 11:15 [IST]
Other articles published on Jan 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X