For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍ സെവാഗ് ഓപ്പണിങ് സഖ്യത്തെ മറികടന്ന് രോഹിത് ധവാന്‍ കൂട്ടുകെട്ട്

ഇനി സച്ചിൻ - സെവാഗ് കൂട്ടുകെട്ടുകൾ പഴങ്കഥ,

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നുള്ള കൂട്ടുകെട്ട് മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഏകദിനത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടുകളില്‍ ഒന്നായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വീരേന്ദ്ര സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും ചേര്‍ന്ന് മറികടന്നത്.

സച്ചിനും സെവാഗും 2002ലാണ് ഒത്തുചേര്‍ന്നത്. പത്തുവര്‍ഷത്തോളം ഇരുവരും ഇന്ത്യയ്ക്കായി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങി. ഇക്കാലയളവില്‍ 3,919 റണ്‍സ് ആണ് ഇവര്‍ 93 ഇന്നിങ്‌സുകളില്‍നിന്നായി നേടിയത്. 12 സെഞ്ച്വറി കൂട്ടുകെട്ടുകളും പിറന്നു. രോഹിത്തും ധവാനും 2013ലെ ചാമ്പ്യന്‍സ് ട്രോഫി മുതലാണ് ഒരുമിച്ചുള്ള ബാറ്റിങ് ആരംഭിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തന്നെ ഇരുവരും 13 സെഞ്ച്വറി കൂട്ടുകെട്ടുകളുണ്ടാക്കി.

rohitsharma

വെസ്റ്റീന്‍ഡീസിനെതിരായ നാലാം ഏകദിനത്തിന് മുന്‍പ് സച്ചിന്‍ സെവാഗ് കൂട്ടുകെട്ടിനെ മറികടക്കാന്‍ 5 റണ്‍സ് കൂടിവേണമായിരുന്നു. ആദ്യ ഓവറില്‍ തന്നെ രോഹിത്തും ധവാനും ചേര്‍ന്ന് അത് സാധ്യമാക്കി. ഇരുവരും ചേര്‍ന്ന സഖ്യത്തിന്റെ ഉയര്‍ന്ന കൂട്ടുകെട്ട് 210 ആണ്. അതേസമയം, ഇന്ത്യയുടെ എക്കാലത്തെയും വലിയ ഓപ്പണിങ് സഖ്യമായ സച്ചന്‍ ഗാംഗുലി കൂട്ടുകെട്ടിനെ മറികടക്കുക ഇവര്‍ക്ക് ബുദ്ധുമുട്ടാകും.

സച്ചിനും ഗാംഗുലിയും ചേര്‍ന്ന് 8,227 റണ്‍സ് ആണ് സ്‌കോര്‍ ചെയ്തത്. 176 ഇന്നിങ്‌സുകളില്‍നിന്നായി 26 സെഞ്ച്വറി കൂട്ടുകെട്ടുമുണ്ടാക്കി. സ്ഥിരതയും പരസ്പര ധാരണയുമാണ് ഇവരെ ലോകത്തെ മുന്‍നിരയിലെത്തിച്ചത്. അതിനിടെ, വിന്‍ഡീസിനെതിരായ ഏകദിനത്തില്‍ രോഹിത്ത് സച്ചിന്റെ റെക്കോര്‍ഡും മറികടന്നിരുന്നു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ഹിറ്റ്മാന്‍ രോഹിത് ശര്‍മ സ്വന്തം പേരിലാക്കിയത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 195 സിക്‌സറുകള്‍ നേടിയപ്പോള്‍ രോഹിത് അത് മറികടന്നു.

Story first published: Tuesday, October 30, 2018, 8:15 [IST]
Other articles published on Oct 30, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+