വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജിമ്മില്‍ കഠിന പരിശീലനം, ധവാന്‍ തിരിച്ചുവരാനുള്ള മൂഡിലാണ്, ഫീല്‍ഡിംഗ് കോച്ചിന് പറയാനുള്ളത് ഇങ്ങനെ

By Vaisakhan MK
പ്ലാസ്റ്ററിട്ട ഒടിഞ്ഞ കൈയുമായി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ധവാന്‍

ലണ്ടന്‍: ശിഖര്‍ ധവാന്റെ പരുക്കിനെ ചൊല്ലി ഇന്ത്യന്‍ ടീം ആകെ പൊല്ലാപ്പിലാണ്. ധവാന്‍ ടൂര്‍ണമെന്റില്‍ തുടരുമോ, അതല്ലെങ്കില്‍ ഋഷഭ് പന്തിനെ പകരക്കാരനാക്കി കളത്തിലിറക്കുമോ എന്നൊന്നും വ്യക്തമല്ല. എന്നാല്‍ ധവാന്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് വ്യക്തമാക്കുന്നത്. കഠിനമായ പരിശീലനത്തിലാണ് താരം. ധവാന്‍ ജിമ്മില്‍ പോകുന്നതിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ഇത് വൈറലായിരിക്കുകയാണ്.

അതേസമയം ധവാന്‍ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം കളിക്കുമെന്ന ഉറപ്പിലാണ്. എന്നാല്‍ ടീമംഗങ്ങള്‍ക്കൊന്നും ഇതേ അഭിപ്രായമല്ല ഉള്ളത്. അതുകൊണ്ട് തന്നെ ഓപ്പണര്‍ സ്ഥാനത്തേക്ക് ലോകേഷ് രാഹുലിനെ തന്നെയാണ് ഇന്ത്യ കാണുന്നത്. അതേസമയം നാലാം സ്ഥാനത്ത് ഇതോടെ ആശയക്കുഴപ്പം വന്നിരിക്കുകയാണ്. ധവാന് കളിക്കാന്‍ സാധിക്കില്ലെങ്കില്‍ മാത്രമാണ് പന്തിന് സാധ്യതയുള്ളത്.

ധവാന്റെ പരിശീലനം

ധവാന്റെ പരിശീലനം

ധവാന്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടില്ല. അതേസമയം ടീമിലേക്ക് മടങ്ങി വരുമെന്നാണ് ധവാന്‍ സൂചിപ്പിക്കുന്നത്. പരിക്ക് കാര്യമാക്കാതെ കടുത്ത പരിശീലനത്തിലാണ് താരം. ധവാന്‍ ജിമ്മില്‍ കഠിനമായ പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കൈക്ക് അധികം ബലം നല്‍കാതെ കാലുകള്‍ കൊണ്ടുള്ള വ്യായാമങ്ങളാണ് താരം ചെയ്യുന്നത്. ഒപ്പം പാട്ടുകള്‍ ആസ്വദിക്കുന്നുണ്ട്.

പറയുന്നത് ഇങ്ങനെ

പറയുന്നത് ഇങ്ങനെ

ഇത്തരം സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് ദുസ്വപ്‌നങ്ങളായിരിക്കും, അതല്ലെങ്കില്‍ നിങ്ങള്‍ ഇതിനെ തിരിച്ചുവരാനുള്ള ഒരു മാര്‍ഗമായി കണ്ട് അതിനെ ഉപയോഗിക്കണം. എനിക്ക് സുഖം പ്രാപിക്കാനുള്ള സന്ദേശം അയച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നുവെന്നും ധവാന്‍ പറഞ്ഞു. അതേസമയം ടീമിനൊപ്പം തുടര്‍ന്ന് ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ധവാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിസിസിഐ ധവാന് പകരക്കാരനായി ഋഷഭ് പന്തിനെ പ്രഖ്യാപിക്കാതിരിക്കുന്നത്.

തിരിച്ചുവന്നാലും പക്ഷേ...

തിരിച്ചുവന്നാലും പക്ഷേ...

ടീമിലേക്ക് തിരിച്ചുവന്നാലും ധവാനെ കാത്ത് പ്രശ്‌നങ്ങള്‍ പിന്നാലെയുണ്ടെന്ന് ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍ പറയുന്നു. ധവാന് കൈക്കാണ് പരുക്കേറ്റത്. അതുകൊണ്ട് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുക വലിയ പ്രശ്‌നമാണ്. പന്തുകള്‍ എഡ്ജ് ചെയ്ത് വളരെ പെട്ടെന്നാണ് കൈകളിലേക്ക് എത്തുക. ഇത് ധവാന് ബുദ്ധിമുട്ടുണ്ടാക്കും. പന്തെറിയുന്നതിന് ധവാന് കുഴപ്പമുണ്ടാകില്ല. എന്നാല്‍ ക്യാച്ചെടുക്കുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴും ധവാന് പ്രശ്‌നങ്ങള്‍ ഉണ്ടാകും. പരിശീലനത്തില്‍ മറ്റ് പന്തുകള്‍ ഉപയോഗിക്കാന്‍ ധവാന്‍ പഠിക്കണം. അതിന് ശേഷം കാര്യങ്ങള്‍ മാറുമെന്നും ശ്രീധര്‍ പറഞ്ഞു.

ക്യാപ്റ്റന് പറയാനുള്ളത്

ക്യാപ്റ്റന് പറയാനുള്ളത്

ശിഖര്‍ ധവാന്‍ രണ്ടാഴ്ച്ചയോളം കളത്തില്‍ ഉണ്ടാവില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പറയുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലോ അതല്ലെങ്കില്‍ സെമി ഫൈനലിലോ മാത്രമേ ധവാന് തിരിച്ചെത്താന്‍ സാധിക്കൂ. പക്ഷേ ധവാന്‍ കടുത്ത ആവേശത്തിലാണ്. തിരിച്ചുവരാന്‍ അദ്ദേഹത്തിന് വലിയ ആഗ്രഹമുണ്ടെന്നും കോലിി പറഞ്ഞു. അതേസമയം ധവാന്‍ 12 ദിവസത്തോളം മെഡിക്കല്‍ ടീമിന്റെ നിരീക്ഷണത്തിലായിരിക്കും. അതിന് ശേഷം ധവാന്‍ തിരിച്ചുവരുമോ എന്ന് ഉറപ്പിക്കാനാവും.

Story first published: Friday, June 14, 2019, 15:23 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X