ധവാന്‍ നമ്പര്‍ വണ്‍, രോഹിത് ടു, കോലി ചിത്രത്തിലേയില്ല!
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്. വിരാട് കോലി? എം എസ് ധോണി? അല്ല ഇവരാരുമല്ല. ശിഖര്‍ ധവാനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ താരം. അയര്‍ലന്‍ഡിനെതിരെയുള്ള തീപ്പൊരി ബാറ്റിംഗാണ് ധവാനെ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ സൈറ്റുകളുടെ ഹീറോയാക്കിയത്.
അയര്‍ലന്‍ഡിനെതിരെ 260 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ധവാന്റെ മിന്നും സെഞ്ചുറിയാണ് അനായാസ വിജയത്തിലെത്തിച്ചത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് അടിച്ചത് ഇന്ത്യന്‍ റെക്കോര്‍ഡായ 174 റണ്‍സാണ്. ട്വിറ്ററില്‍ മിന്നുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കൂ.

ധവാനാണ് താരം
വേള്‍ഡ്കപ്പിലെ റണ്‍വേട്ടയുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് ധവാന്‍. 25.1 മില്യണ്‍ ആളുകളാണ് ധവാനെക്കുറിച്ച് ചര്‍ച്ച ചെയ്തതത്രേ. ഈ ഇടംകൈയന്‍ സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്

കൂട്ടുകാരന്‍ രണ്ടാമത്
രോഹിത് ശര്‍മയാണ് ട്വിറ്ററില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ കളിക്കാരന്‍. ധവാനുമൊത്തുളള 174 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് രോഹിതിന് തുണയായത്.

ധോണി മൂന്നാമത്
ധവാനും രോഹിതിനും തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും ട്വിറ്റര്‍ പട്ടികയിലുണ്ട്.

കോലി എവിടെ
ട്വിറ്ററിലെ ജനപ്രിയ താരങ്ങളില്‍ തല്‍ക്കാലം കോലിയില്ല. 5 കളികളില്‍ നിന്നായി 263 റണ്‍സടിച്ച കോലി പട്ടികയില്‍ ഏറെ താഴെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications