വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: അപൂര്‍വ്വ റെക്കോര്‍ഡുമായി ധവാന്‍, റെയ്‌നയുടെ കസേര തെറിച്ചു! ധോണിക്കും രക്ഷയില്ല

ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ഇടംകൈയനായി ധവാന്‍ മാറി

സിഡ്‌നി: രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോററായി മാറിയ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ റണ്‍സ് നേടിയ ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. മുന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡ് ധവാന്‍ തിരുത്തുകയായിരുന്നു. 60 ടി20 മല്‍സരങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ഒരിക്കല്‍ മാത്രമെ ഡെക്കായിട്ടുള്ളൂ.

1

ഓസീസിനെതിരേ 36 പന്തില്‍ 52 റണ്‍സെടുത്ത് ധവാന്‍ പുറത്തായിരുന്നു. ആദ്യ ടി20യിലെ മോശം പ്രകടനത്തിന് അദ്ദേഹം ഇത്തവണ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു. ടി20യില്‍ തകര്‍പ്പന്‍ ഫോമിലാണ് ധവാന്‍ ബാറ്റ് ചെയ്തു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി 600ലേറെ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം ഓറഞ്ച് ക്യാപ്പിനു വേണ്ടിയുള്ള പോരില്‍ രണ്ടാമതെത്തിയിരുന്നു. കെഎല്‍ രാഹുലിനായിരുന്നു ഓറഞ്ച് ക്യാപ്പ്.

IND vs AUS: പാക് പടയുടെ റെക്കോര്‍ഡ് തിരുത്തി ടീം ഇന്ത്യ! ഇനി മുന്നില്‍ അഫ്ഗാന്‍ മാത്രംIND vs AUS: പാക് പടയുടെ റെക്കോര്‍ഡ് തിരുത്തി ടീം ഇന്ത്യ! ഇനി മുന്നില്‍ അഫ്ഗാന്‍ മാത്രം

റിഷഭ് പന്തെവിടെ? എ ടീമില്‍പ്പോലും താരത്തിന് ഇടമില്ല- ചോദ്യം ചെയ്ത് ആരാധകര്‍റിഷഭ് പന്തെവിടെ? എ ടീമില്‍പ്പോലും താരത്തിന് ഇടമില്ല- ചോദ്യം ചെയ്ത് ആരാധകര്‍

അന്താരാഷ്ട്ര ടി20യില്‍ ഇന്ത്യക്കു വേണ്ടി 1,641 റണ്‍സാണ് ഇപ്പോള്‍ ധവാന്റെ സമ്പാദ്യം. 1605 റണ്‍സെന്ന റെയ്‌നയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയാവുകയും ചെയ്തു. ഈ വര്‍ഷം ആഗസ്റ്റ് 15ന് റെയ്‌ന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

2

ഇന്ത്യക്കു വേണ്ടി ടി20യില്‍ 1000ത്തിലേറെ റണ്‍സെടുത്ത മറ്റൊരു ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ്. ധവാന്‍, റെയ്‌ന എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്താണ് യുവി. ടി20യില്‍ റെയ്‌നയുടെ റെക്കോര്‍ഡ് മാത്രമല്ല മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായിരുന്ന എംഎസ് ധോണിയെയും ധവാന്‍ പിന്തള്ളി. ഇന്ത്യക്കു വേണ്ടി ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരമായി ധവാന്‍ മാറി. നേരത്തേ 1617 റണ്‍സോടെ മൂന്നാമതായിരുന്ന ധോണി നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ക്യാപ്റ്റന്‍ വിരാട് കോലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളത്. 83 മല്‍സരങ്ങളില്‍ നിന്നും 2803 റണ്‍സോടെയാണ് കോലി ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് നില്‍ക്കുന്നത്. 108 മല്‍സരങ്ങളില്‍ നിന്നും 2773 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. കോലി, രോഹിത് എന്നിവരുടെ വഴിയെ ധവാനും ഇനി ടി20യില്‍ 2000 റണ്‍സ് തികയ്ക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ലോക ക്രിക്കറ്റില്‍ തന്നെ ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ മാത്രമം ടി20യില്‍ 2000ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.

Story first published: Sunday, December 6, 2020, 18:41 [IST]
Other articles published on Dec 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X