വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രാഹുലിനെ ഓപ്പണറാക്കാന്‍ പൊസിഷന്‍ മാറുമോ? ബാറ്റിങ് പൊസിഷനെക്കുറിച്ച് ധവാന്‍

കഴിഞ്ഞ മല്‍സരത്തില്‍ കോലി നാലാമതായാണ് ഇറങ്ങിയത്

മുംബൈ: ഓസ്‌ട്രേലിയക്കതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ബാറ്റിങ് ലൈനപ്പില്‍ നടത്തിയ പരീക്ഷണം പാളിയതോടെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. നായകനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെ മൂന്നാം നമ്പറിനു പകരം നാലാമനായാണ് ഇന്ത്യ വാംഖഡെയില്‍ ഇറക്കിയത്. ഈ നീക്കം വിജയം കണ്ടതുമില്ല. രോഹിത് ശര്‍മ- ശിഖര്‍ ധവാന്‍ ഓപ്പണിങ് കോമ്പിനേഷന്‍ മാറ്റാതെ നിലനിര്‍ത്തി മികച്ച ഫോമിലുള്ള ലോകേഷ് രാഹുലിനെ കൂടി മുന്‍നിരയില്‍ ഇറക്കുന്നതിന്റെ ഭാഗമായാണ് കോലിയെ ഇന്ത്യ മൂന്നില്‍ നിന്നു നാലിലേക്കു മാറ്റിയത്.

dhawan

ടീമിനു വേണ്ടി ബാറ്റിങ് പൊസിഷനില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറാണെന്നു വ്യക്തമാക്കിയിരിക്കുകയാണ് ധവാന്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ടീം മാനേജ്‌മെന്റ് നിര്‍ദേശിക്കുകയാണെങ്കില്‍ അതിനു തനിക്കു മടിയില്ല. രാജ്യത്തിനു വേണ്ടി എന്തു ചെയ്യാനും മടിയില്ലെന്നും ധവാന്‍ പറഞ്ഞു.

കോലിയിറങ്ങിയത് 28ാം ഓവറില്‍!! ഇതെങ്ങനെ ശരിയാവും? തുറന്നടിച്ച് അക്തര്‍കോലിയിറങ്ങിയത് 28ാം ഓവറില്‍!! ഇതെങ്ങനെ ശരിയാവും? തുറന്നടിച്ച് അക്തര്‍

മാനസികമായി കരുത്തനായിരിക്കണമെന്നത് വളരെ പ്രധാനമാണ്. എല്ലാവരും മാനസികമായി കരുത്തുറ്റവര്‍ തന്നെയാണ്. അതു കൊണ്ടാണ് അവരെല്ലാം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്നത്. ഇതെല്ലാം ഈ യാത്രയുടെ ഭാഗമാണ്. ചിലപ്പോള്‍ നിങ്ങള്‍ക്കു സ്വന്തം നമ്പര്‍ മാറ്റേണ്ടി വരും. മുംബൈയില്‍ മൂന്നില്‍ നിന്നു നാലാം നമ്പറിലേക്കു മാറിയത് കോലിയുടെ തന്നെ തീരുമാനമായിരുന്നു. ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്നത് ക്യാപ്റ്റന്റെ ഇഷ്ടമാണ്. മൂന്നാം നമ്പറില്‍ ഉജ്ജ്വല പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. വീണ്ടും മൂന്നാം നമ്പറിലേക്കു തിരിച്ചുപോവുന്നതിനെക്കുറിച്ച് കോലി ചിന്തിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, January 15, 2020, 16:09 [IST]
Other articles published on Jan 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X