വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സൂപ്പര്‍ ത്രീ തിരിച്ചെത്തുന്നു... ദക്ഷിണാഫ്രിക്കയെ തുടരത്താന്‍ ടീം ഇന്ത്യ, സൂചനകള്‍ പുറത്ത്

മാര്‍ച്ച് 12നാണ് ഏകദിന പരമ്പരയുടെ തുടക്കം

മുംബൈ: ന്യൂസിലാന്‍ഡ് പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം ടീം ഇന്ത്യ പുതിയ പരമ്പരയ്ക്കു തയ്യാറെടുക്കുകയാണ്. നാട്ടില്‍ ദക്ഷിണാഫ്രിക്കയുമായി ഏകദിന പരമ്പരയാണ് ഇനി ഇന്ത്യക്കുള്ളത്. മാര്‍ച്ച് 12നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.

Hardik Pandya, Shikhar Dhawan, Bhuvneshwar Kumar Set To Be Recalled For South Africa ODIs

IPL2020: ഡല്‍ഹിക്ക് വന്‍ തിരിച്ചടി, ബൗളിങിന് ചുക്കാന്‍ പിടിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറില്ല!IPL2020: ഡല്‍ഹിക്ക് വന്‍ തിരിച്ചടി, ബൗളിങിന് ചുക്കാന്‍ പിടിക്കാന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറില്ല!

പരിക്കു കാരണം ടീമിനു പുറത്തായിരുന്ന ചില പ്രമുഖ താരങ്ങളെ ഇന്ത്യ ഈ പരമ്പരയില്‍ തിരിച്ചുവിളിക്കുമെന്നാണ് സൂചന. സുനില്‍ ജോഷിയുടെ കീഴിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ആദ്യമായി തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ ടീം കൂടിയായിരിക്കും ഇത്.

ധവാന്‍, ഹാര്‍ദിക്, ഭുവി

ഓപ്പണര്‍ ശിഖര്‍ ധവാന്‍, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ഇന്ത്യ തിരിച്ചുവിളിച്ചേക്കും.
പരിക്കില്‍ നിന്നു മോചിതരായ മൂന്നു പേരും ഡിവൈ പാട്ടില്‍ ടി20 കപ്പില്‍ കളിച്ചു കൊണ്ട് മല്‍സരരംഗത്തേക്കു മടങ്ങിയെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ റിലയന്‍സ് 1 ടീമിനു വേണ്ടിയാണ് മൂന്നു പേരും കളിച്ചത്.

ഫിറ്റ്‌നസ് ടെസ്റ്റ്

പരിക്കില്‍ നിന്നും മുക്തരായെങ്കിലും ഫിറ്റ്‌നസ് ടെസ്റ്റില്‍ പാസായാല്‍ മാത്രമേ മൂന്നു പേരെയും ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ധവാനും ഭുവിയും ടീമില്‍ മടങ്ങിയെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന്റെ കാര്യം ഉറപ്പായിട്ടില്ല. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ ഇന്ത്യക്കായി ഹാര്‍ദിക് കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ഇപ്പോഴും ചോദ്യചിഹ്നമാണ്.

ഹാര്‍ദിക് മിന്നുന്ന ഫോമില്‍

ക്രിക്കറ്റിലേക്കു മടങ്ങി വന്ന ശേഷം ഗംഭീര പ്രകടനമാണ ഹാര്‍ദിക് കാഴ്ചവയ്ക്കുന്നത്. ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്റില്‍ രണ്ടു സെഞ്ച്വറികള്‍ താരം ഇതിനകം അടിച്ചെടുത്തു കഴിഞ്ഞു. സെമി ഫൈനലില്‍ 58 പന്തില്‍ 20 സിക്‌സറുകളും ആറു ബൗണ്ടറികളുമടക്കം പുറത്താവാതെ 158 റണ്‍സാണ് ഹാര്‍ദിക് വാരിക്കൂട്ടിയത്. തൊട്ടുമുമ്പത്തെ കളിയില്‍ 39 പന്തില്‍ 101 റണ്‍സും താരം നേടിയിരുന്നു.

രോഹിത്തും കോലിയും കളിച്ചേക്കില്ല

പരിക്കേറ്റു വിശ്രമിക്കുന്ന വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ കളിക്കാന്‍ സാധ്യത കൂടുതലാണ്. നായകന്‍ വിരാട് കോലിയും പരമ്പരയില്‍ നിന്നു വിട്ടുനിന്നേക്കും. തുടര്‍ച്ചയായി മല്‍സരങ്ങള്‍ കൡച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് വിശ്രമം നല്‍കാനാണ് സാധ്യത.

Story first published: Saturday, March 7, 2020, 16:09 [IST]
Other articles published on Mar 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X