Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

150ഉം കടന്ന് ധവാന്‍: കോലിയുടെ തന്ത്രം വന്‍ഹിറ്റായി!

ധാക്ക: അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ മതി. ഇതില്‍ രണ്ടോ മൂന്നോ പേര്‍ ഉറച്ച് നിന്ന് ബാറ്റ് ചെയ്താല്‍ ആവശ്യത്തിന് റണ്‍സടിക്കാവുന്നതേയുളളൂ - ഇന്ത്യയുടെ പുതിയ ക്യാപ്റ്റന്‍ വിരാട് കോലിയുടെ നയം ഇതാണ്. ആദ്യത്തെ ടെസ്റ്റില്‍ തന്നെ കോലിയുടെ ഈ നയം കൊള്ളാം എന്ന തോന്നലാണ് കിട്ടുന്നത്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റ് പോകാതെ ഇരട്ടസെഞ്ചുറിയും കടന്ന് കുതിക്കുകയാണ്. ഒന്നര സെഞ്ചുറി നേടിയ ശിഖര്‍ ധവാനും അര്‍ധസെഞ്ചുറിയും കടന്ന് കുതിക്കുന്ന മുരളി വിജയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മഴ മൂലം കളി പലതവണ തടസ്സപ്പെട്ടെങ്കിലും 45 ഓവര്‍ തികയുന്നതിന് മുമ്പേ ഇന്ത്യ 200 ലെത്തി.

തുടക്കം കലക്കിയല്ലോ

തുടക്കം കലക്കിയല്ലോ

മുരളി വിജയ് ശിഖര്‍ ധവാന്‍ സഖ്യത്തിന്റെ രണ്ടാമത്തെ ഇരട്ടസെഞ്ചുറി പാര്‍ട്ണര്‍ഷിപ്പാണ് ഇത്. ഇടംകൈയ്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചത്.

ശിഖര്‍ ധവാന് ഒന്നരസെഞ്ചുറി

ശിഖര്‍ ധവാന് ഒന്നരസെഞ്ചുറി

158 പന്തുകളില്‍ നിന്നും ധവാന്‍ 21 ബൗണ്ടറികള്‍ പായിച്ച് 150 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുകയാണ്. പൂജാരയെ ഒഴിവാക്കി പകരം തന്നെ ഓപ്പണിംഗിന് ഇറക്കിയ ക്യാപ്റ്റന്‍ കോലിയോടും നീതി കാട്ടി ധവാന്‍.

മുരളി വിജയ് മോശമല്ല

മുരളി വിജയ് മോശമല്ല

ആദ്യം കുറച്ച് പിന്നോട്ട് വലിഞ്ഞ് നിന്ന മുരളി വിജയ് ആകട്ടെ അവസാന സെക്ഷനില്‍ തികച്ചും അപകടകാരിയായി. 178 പന്തുകള്‍ നേരിട്ട് എട്ട് ഫോറും 1 സിക്‌സും പറത്തിയാണ് വിജയ് 89 റണ്‍സെടുത്തിട്ടുണ്ട്.

ബൗളര്‍മാര്‍ വലഞ്ഞു

ബൗളര്‍മാര്‍ വലഞ്ഞു

ബംഗ്ലാദേശ് ക്യാപ്റ്റന്‍ മുഷ്ഫിക്കര്‍ റഹിം ആറ് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.

മികച്ച ബാറ്റിംഗ് ട്രാക്ക്

മികച്ച ബാറ്റിംഗ് ട്രാക്ക്

ടോസ് സമയത്ത് വിരാട് കോലി പറഞ്ഞ പോലെ മികച്ച ബാറ്റിംഗ് ട്രാക്കായിരുന്നു ഫതുള്ളയിലേത്. പരമ്പരയിലെ ഏക ടെസ്റ്റാണ് ഇത്.

കളി ഇന്ത്യയുടെ കൈയ്യില്‍

കളി ഇന്ത്യയുടെ കൈയ്യില്‍

ഈ തുടക്കം മുതലെടുത്ത് ഒന്നാമിന്നിംഗ്‌സില്‍ മികച്ച സ്‌കോറിലെത്തിയാല്‍, 5 ബൗളര്‍മാരുമായി കളിക്കുന്ന ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

Story first published: Thursday, June 11, 2015, 9:46 [IST]
Other articles published on Jun 11, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+