For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

തെറ്റുപറ്റി, പക്ഷേ കുറ്റബോധമില്ല; ലോകകപ്പ് ഫൈനലിലെ പിഴവിനെക്കുറിച്ച് കുമാര്‍ ധര്‍മസേന

കൊളംബോ: ഇക്കഴിഞ്ഞ ഐസിസി ഏകദിനക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിവാദത്തിനൊടുവിലാണ് ആതിഥേയരായ ഇംഗ്ലണ്ട് നേടിയത്. സൂപ്പര്‍ ഓവറിലും ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തുല്യത പാലിച്ചതോടെ ബൗണ്ടറികളുടെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിന് ഓവര്‍ത്രോയിലൂടെ ലഭിച്ച ആറ് റണ്‍സാണ് മത്സരഗതിയ മാറ്റിമറിച്ചത്.

kumar-dharamsena

എന്നാല്‍ ഇത് അംപയര്‍ക്ക് പറ്റിയ പിഴവാണെന്നും നിയമപ്രകാരം അഞ്ച് റണ്‍സ് മാത്രമാണ് ലഭിക്കേണ്ടതെന്നും അഭിപ്രായപ്പെട്ട് നിരവധി ആളുകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ഫൈനലിലെ വിവാദതീരുമാനമെടുത്തെ ശ്രീലങ്കന്‍ അംപയര്‍ കുമാര്‍ ധര്‍മസേനയ്‌ക്കെതിരെയും ശക്തമായ പ്രതിഷേധമുയര്‍ന്നു. ഇപ്പോഴിതാ നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ച ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനെക്കുറിച്ച്് പ്രതികരിച്ച് കുമാര്‍ ധര്‍മസേന രംഗത്തെത്തിയിരിക്കുകയാണ്. ഒരു ശ്രീലങ്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ധര്‍മസേനയുടെ പ്രതികരണം.

'ഫൈനലിലെ തീരുമാനത്തില്‍ പിഴവ് സംഭവിച്ചു.എന്നാല്‍ അക്കാര്യത്തില്‍ കുറ്റബോധമില്ല.ടെലിവിഷനില്‍ മത്സരംകണ്ട് വിമര്‍ശിക്കുന്നത്‌പോലെ എളുപ്പമല്ല മൈതാനത്ത് നടക്കുന്ന കാര്യങ്ങള്‍.അവിടെ നിരവധി തവണ റിപ്ലേകള്‍ ലഭിക്കുകയില്ല.പെട്ടെന്ന് തന്നെ തീരുമാനങ്ങളെടുക്കേണ്ടി വരും.നിര്‍ണായക സമയത്തെ ദുഷ്‌കരമായ തീരുമാനത്തെ ഐസിസി എന്നെ അഭിനന്ദിച്ചു.അത് എനിക്കുള്ള അംഗീകാരമാണ്'ധര്‍മസേന പറഞ്ഞു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കൂടിയായ ധര്‍മസേന അംപയറിങ് രംഗത്ത് സജീവമാണ്.60 ടെസ്റ്റും 103 ഏകദിനവും 22 ട്വന്റി20യും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.

Story first published: Tuesday, July 23, 2019, 18:39 [IST]
Other articles published on Jul 23, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+