Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യ അഞ്ചു പേരും ക്ലീന്‍ ബൗള്‍ഡ്; നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി വിന്‍ഡീസിന്

എറിഞ്ഞിട്ട് ബംഗ്ലാകടുവകൾ | Oneindia Malayalam

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ആദ്യ അഞ്ചു ബാറ്റ്‌സ്മാന്മാരും ക്ലീന്‍ ബൗള്‍ഡ് ആയ റെക്കോര്‍ഡാണ് വിന്‍ഡീസിനെ തേടിയെത്തിയത്. ബംഗ്ലാദേശിന്റെ 508 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഒന്നാമിന്നിങ്സില്‍ പിന്തുടരുന്നതിനിടെയാണ് വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍ ബാറ്റിങ് ബാലപാഠം മറന്ന് വിക്കറ്റ് കളഞ്ഞുകുളിച്ചത്.

ആദ്യ അഞ്ചുപേരില്‍ മെഹ്ദി ഹസന്‍ മിറാസ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഷാക്കിബ് ഉല്‍ ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ബ്രാത്വെയ്റ്റിനെ ഷാക്കിബ് പുറത്താക്കിയതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്. ആറാം ഓവറില്‍ കീറണ്‍ പവലും(4) ഒമ്പതാം ഓവറില്‍ ആംബ്രിസും (7) ക്രീസ് വിട്ടു. പിന്നാലെ ക്രീസിലെത്തിയ ചേസും 12-ാം ഓവറിലെ അവസാന പന്തില്‍ ഷായ് ഹോപും (10) പുറത്തായി പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു.

mahmudullah

12 ഓവറില്‍ അഞ്ചിന് 29 എന്ന നിലയില്‍ ആറാം വിക്കറ്റില്‍ ഹെറ്റ്മെയറും ഡൗറിച്ചും ടീമിനെ മുന്നോട്ടു നയിക്കുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 75 റണ്‍സ് എന്ന നിലയിലാണ് വിന്‍ഡീസ്. ഹെറ്റ്‌മെയര്‍ 32 റണ്‍സുമായും ഡൗറിച്ച് 17 റണ്‍സുമായും ക്രീസിലുണ്ട്. ഇന്നിങ്‌സ് പരാജയം ഒഴിവാക്കുകയാണ് ഇനി വെസ്റ്റിന്‍ഡീസിന് നേരിടാനുള്ള വെല്ലുവിളി. നേരത്തെ നേരത്തെ മഹ്മദുള്ളയുടെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ആദ്യ അഞ്ച് ബാറ്റ്‌സ്മാന്മാരും ക്ലീന്‍ ബൗള്‍ഡ് ആ സംഭവം ഇനിന് മുന്‍പ് രണ്ടുതവണയാണ് ലോക ക്രിക്കറ്റിലുണ്ടായത്. ഒരിന്നിങ്‌സിലെ കൂടുതല്‍പേരെ ബൗള്‍ഡ് ആക്കിയ റെക്കോര്‍ഡ് ഇനി ബംഗ്ലാദേശ് ഓസ്‌ട്രേലിയയ്‌ക്കൊപ്പം പങ്കുവെക്കും. 1890ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഓസീസിന്റെ പ്രകടനം. 1878ല്‍ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇത്തരമൊരു പ്രകടനം നടത്തിയിട്ടുണ്ട്.

Story first published: Sunday, December 2, 2018, 12:15 [IST]
Other articles published on Dec 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+