വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ട്രാഫിക് ബ്ലോക് കാരണം വൈകിയെത്തി.. പക്ഷേ കളി യൂസഫ് പത്താന്‍ ജയിപ്പിച്ചു!

By Muralidharan

ധാക്ക: കുറച്ചൊന്ന് ലേറ്റായാലും ധാക്ക പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം യൂസഫ് പത്താന്‍ ലേറ്റസ്റ്റാക്കി. ധാക്കയിലെ കനത്ത ട്രാഫിക്ക് ബ്ലോക്ക് കാരണം 41 മിനുട്ട് വൈകിയാണ് യൂസഫ് പത്താന്‍ തന്റെ ആദ്യ കളിക്ക് സ്റ്റേഡിയത്തിലെത്തിയത്. പക്ഷേ കളിക്കാന്‍ അനുമതി കിട്ടി. തട്ടുപൊളിപ്പന്‍ ഒരു ഹാഫ് സെഞ്ചുറിയോടെ പത്താന്‍ ബംഗ്ലാദേശ് ടീം അബാനി ലിമിറ്റഡിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

47 പന്തിലായിരുന്നു പത്താന്റെ 60 റണ്‍സ്. രണ്ട് സിക്‌സും 7 ഫോറും പത്താന്‍ പറത്തി. പ്രൈം ബാങ്ക് ക്രിക്കറ്റ് ക്ലബിനെതിരെയായിരുന്നു യൂസഫ് പത്താന്റെ ധാക്ക പ്രീമിയര്‍ ലീഗിലെ അരങ്ങേറ്റം. ജയിക്കാന്‍ 241 റണ്‍സ് വേണ്ടിയിരുന്ന അബാനി ടീം 44.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മാന്‍ ഓഫ് ദ മാച്ചായി. ധാക്ക - സാവര്‍ ഹൈവേയിലാണ് യൂസഫ് പത്താന്‍ ട്രാഫിക് ജാമില്‍ കുടുങ്ങിപ്പോയത്.

yusufpathan1-

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പത്താന്‍ മത്സരശേഷം പറഞ്ഞു. റമസാന് മുമ്പായി രണ്ട് മത്സരങ്ങള്‍ കളിക്കണമെന്നുണ്ടായിരുന്നു. ആദ്യമത്സരം കളിക്കാനും മാച്ച് വിന്നിങ് ഇന്നിംഗ്‌സ് കളിക്കാനും പറ്റി. ബംഗ്ലാദേശിലെ മത്സരാനുഭവം പുതിയതായിരുന്നു എന്നും യൂസഫ് പത്താന്‍ പറഞ്ഞു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പ്രമുഖ താരമായ യൂസഫ് പത്താന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടാത്തതിനെ തുടര്‍ന്നാണ് ധാക്ക പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശ് ഡൊമസ്റ്റിക് 50 ഓവര്‍ ടൂര്‍ണമെന്റാണ് ധാക്ക പ്രീമിയര്‍ ലീഗില്‍ അബാനി ടീമിന് വേണ്ടിയാണ് പത്താന്‍ കളിക്കുന്നത്. 15 മത്സരങ്ങളില്‍ നിന്നായി 72 റണ്‍സ് ആവറേജില്‍ 361 റണ്‍സെടുത്ത യൂസഫ് പത്താന് ഇന്ത്യന്‍ ടീമില്‍ ഇടം കിട്ടുമെന്നാണ് കരുതപ്പെട്ടിരുന്നത്.

Story first published: Thursday, June 2, 2016, 17:05 [IST]
Other articles published on Jun 2, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X