For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബംഗ്ലാദേശ് ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ പന്ത് കൊണ്ട ബാറ്റ്‌സ്മാന്‍ ആശുപത്രിയില്‍!

By Muralidharan

ധാക്ക: ക്രിക്കറ്റില്‍ ബൗണ്‍സര്‍ വീണ്ടും സമാധാനം കെടുത്തുന്നു. ബംഗ്ലാദേശിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ടസ്‌കിന്‍ അഹമ്മദിന്റെ പന്ത് കൊണ്ട ബാറ്റ്‌സ്മാന്‍ ആശുപത്രിയിലായ സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. ധാക്ക പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെയാണ് സംഭവം. ഫാസ്റ്റ് ബൗളറായ ടസ്‌കിന്‍ അഹമ്മദിന്റെ കുത്തിയുയര്‍ന്ന പന്ത് സുഹ്രവാദി സുവോയുടെ കഴുത്തില്‍ കൊള്ളുകയായിരുന്നു.

മിര്‍പൂരില്‍ വിക്ടോറിയ സ്‌പോര്‍ട്ടിങ് ക്ലബ്ബും അബാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. ഓള്‍റൗണ്ടറായ സുവോയുടെ കഴുത്തിന് താഴെ വലതുവശത്തായിട്ടാണ് ടസ്‌കിന്‍ അഹമ്മദിന്റെ ബൗണ്‍സര്‍ കൊണ്ടതെന്ന് ഇ എസ് പി എന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുപത്തഞ്ചാം ഓവറില്‍ സുവോ 25 റണ്‍സെടുത്ത് ബാറ്റ് ചെയ്യവേയാണ് അപകടം നടന്നത്. ബംഗ്ലാദേശിന്റെ ശ്രദ്ധേയനായ യുവ ഫാസ്റ്റ് ബൗളറാണ് ടസ്‌കിന്‍.

taskinahmed

അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുവോയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുവോയെ എം ആര്‍ ഐ സ്‌കാനിങിന് വിധേയനാക്കുമെന്ന് ഫിസിഷ്യന്‍ ഡോ. ദേബാശിശ് ചൗധരി പറഞ്ഞു. പുതിയ സുരക്ഷാ ക്രമീകരണങ്ങളുള്ള ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ സാധാരണ ഹെല്‍മറ്റായിരുന്നു സുവോ ഉപയോഗിച്ചിരുന്നത്.

2014 നവംബറില്‍ ഓസ്‌ട്രേലിയയുടെ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസിന് ബൗണ്‍സര്‍ തലയില്‍ കൊണ്ടതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കവേ സീന്‍ അബോട്ടിന്റെ പന്ത് തലയില്‍ കൊണ്ടാണ് ഫില്‍ ഹ്യൂസ് വീണത്. ആശുപത്രിയില്‍ വെച്ച് ഹ്യൂസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. അടുത്തിടെ ശ്രീലങ്കന്‍ ഓപ്പണര്‍ കുശാല്‍ സില്‍വ തലയില്‍ പന്ത് കൊണ്ട് ആശുപത്രിയിലായിരുന്നു.

Story first published: Sunday, June 19, 2016, 11:16 [IST]
Other articles published on Jun 19, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+