വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അരങ്ങേറ്റ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറിവീരന്‍മാര്‍- കിവീസ്, വിന്‍ഡീസ് ആധിപത്യം, ഇന്ത്യയുടെ ആരുമില്ല!

അവസാനമായി കോണ്‍വേയാണ് ഡബിള്‍ നേടിയത്

ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയടിക്കുകയന്നത് ഏതൊരു ബാറ്റ്‌സ്മാനും കാണുന്ന സ്വപ്‌നമായിരിക്കും. പക്ഷെ ക്രിക്കറ്റിലെ ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ടെസ്റ്റില്‍ ഇതു സാധിച്ചെടുക്കുകയെന്നത് വളരെ ചുരുക്കം പേര്‍ക്കു മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. നിലവില്‍ ടെസ്റ്റിന്റെ ചരിത്രമെടുക്കുകയാണെങ്കില്‍ വെറും ഏഴു പേര്‍ക്കു മാത്രമേ ഇതു സാധിച്ചിട്ടുള്ളൂവെന്നു കാണാം.

ഇക്കൂട്ടത്തിലെ ഒടുവിലത്തെ താരമാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ ഡെവോണ്‍ കോണ്‍വേ (200). കോണ്‍വേയ്ക്കു മുമ്പ് ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റത്തില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച താരങ്ങള്‍ ആരൊക്കെയാണന്നു നമുക്കു നോക്കാം. ഇന്ത്യയുടെ ഒരാള്‍ പോലും ഈ ലിസ്റ്റില്‍ ഇല്ലെന്നതു നിരാശാജനകമാണ്. ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ ആധിപത്യമാണ് നമുക്ക് ഈ എലൈറ്റ് ലിസ്റ്റില്‍ കാണാന്‍ സാധിക്കുക.

 കൈല്‍ മയേഴ്‌സ് (210, വെസ്റ്റ് ഇന്‍ഡീസ്)

കൈല്‍ മയേഴ്‌സ് (210, വെസ്റ്റ് ഇന്‍ഡീസ്)


2021ല്‍ തന്നെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറിയടിച്ച മറ്റൊരു ബാറ്റ്‌സ്മാന്‍ വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സാണ്. ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു മയേഴ്‌സ് 210 റണ്‍സുമായി റെക്കോര്‍ഡിട്ടത്. മല്‍സരത്തില്‍ 395 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വിന്‍ഡീസിന് ത്രസിപ്പിക്കുന്ന വിജയം നേടിക്കൊടുക്കാനും അദ്ദേഹത്തിനു സാധിച്ചു.
ഇടംകൈയന്‍ ബാറ്റ്‌സ്മാനായ മയേഴ്‌സ് 310 ബോളിലായിരുന്നു 20 ബൗണ്ടറികളും ഏഴു സിക്‌സറുകളുമടക്കം 210 റണ്‍സ് അടിച്ചെടുത്തത്.

 ജാക്വസ് റുഡോള്‍ഫ് (222*, ദക്ഷിണാഫ്രിക്ക)

ജാക്വസ് റുഡോള്‍ഫ് (222*, ദക്ഷിണാഫ്രിക്ക)

ദക്ഷിണാഫ്രിക്കയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ജാക്വസ് റുഡോള്‍ഫും കന്നി ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചിട്ടുണ്ട്. 2003ല്‍ ചിറ്റഗോങില്‍ ബംഗ്ലാദേശിനെതിരേ നടന്ന ടെസ്റ്റിലായിരുന്നു ഇത്. അന്നു 383 ബോൡ റുഡോള്‍ഫ് പുറത്താവാതെ 222 റണ്‍സെടുത്തിരുന്നു.
മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ അദ്ദേഹം നാലാം വിക്കറ്റില്‍ ബൊയെറ്റ ഡിപ്പെനാറിനൊപ്പം 429 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 29 ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു റുഡോള്‍ഫിന്റെ ഇന്നിങ്‌സ്. മല്‍സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്‌സിനും 60 റണ്‍സിനും ജയിച്ചിരുന്നു.

 മാത്യു സിംക്ലെയര്‍ (214, ന്യൂസിലാന്‍ഡ്)

മാത്യു സിംക്ലെയര്‍ (214, ന്യൂസിലാന്‍ഡ്)

കോണ്‍വേയ്ക്കു മുമ്പ് ന്യൂസിലാന്‍ഡിനായി അരങ്ങേറ്റ ടെസ്റ്റില്‍ ഡബിള്‍ നേടിയ മറ്റൊരു താരം മാത്യു സിംക്ലെയറാണ്. വെല്ലിങ്ടണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 1999ല്‍ നടന്ന ടെസ്റ്റിലായിരുനന്നു സിംക്ലെയറുടെ അരങ്ങേറ്റം. ആദ്യ ഇന്നിങ്‌സിന്റെ 12ാം ഓവറിലായിരുന്നു അദ്ദേഹം ബാറ്റ് ചെയ്യാനെത്തിയത്. സ്റ്റീഫന്‍ ഫ്‌ളെമിങ്, നതാന്‍ ആസില്‍ എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കാന്‍ സിംക്ലെയറിനു സാധിച്ചു.
ഫ്‌ളെമിങും ആസിലും സെഞ്ച്വറി നേടാനാവാതെ ക്രീസ് വിട്ടെങ്കിലും സിംക്ലെയര്‍ 447 ബോളില്‍ 214 റണ്‍സോടെ കിവികളുടെ അമരക്കാരനായി മാറി. മല്‍സരത്തില്‍ കിവീസ് ഇന്നിങ്‌സിനും 105 റണ്‍സിനും വിന്‍ഡീസിനെ തകര്‍ത്തുവിടുകയും ചെയ്തു.

 ബ്രെന്‍ഡന്‍ കുറുപ്പ് (201*, ശ്രീലങ്ക)

ബ്രെന്‍ഡന്‍ കുറുപ്പ് (201*, ശ്രീലങ്ക)

ശ്രീലങ്കയുടെ മുന്‍ ബാറ്റ്‌സ്മാന്‍ ബ്രെന്‍ഡന്‍ കുറുപ്പ് കന്നി ടെസ്റ്റില്‍ ഡബിള്‍ നേടിയിരുന്നു. ഈ നേട്ടത്തിന് അവകാശിയായ ഏഷ്യയില്‍ നിന്നുള്ള ഒരേയൊരു ക്രിക്കറ്ററും അദ്ദേഹമാണ്. 1987ല്‍ ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിലായിരുന്നു ബ്രെന്‍ഡന്റെ ഉജ്ജ്വല ഇന്നിങ്‌സ്.
കൊളംബോയില്‍ നടന്ന ടെസ്റ്റില്‍ 777 മിനിറ്റുകള്‍ ക്രീസില്‍ ചെലവഴിച്ച അദ്ദേഹം 201 റണ്‍സാണ് നേടിയത്. 548 ബോളുകളില്‍ നിന്നായിരുന്നു ഇത്. ഈ മല്‍സരം പക്ഷെ സമനിലയില്‍ കലാശിച്ചിരുന്നു.

 ലോറന്‍സ് റോവ് (214, വെസ്റ്റ് ഇന്‍ഡീസ്)

ലോറന്‍സ് റോവ് (214, വെസ്റ്റ് ഇന്‍ഡീസ്)

എലൈറ്റ് ക്ലബ്ബിലെ രണ്ടാമത്തെ വെസ്റ്റ് ഇന്‍ഡീസ് താരമാണ് ലോറന്‍സ് റോവ്. 1972ല്‍ വിന്‍ഡീസ് ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്. കിങ്‌സ്റ്റണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 19 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം റോവ് 214 റണ്‍സ് നേടി.
ഓപ്പണിങ് പങ്കാളിയായ റോയ് ഫ്രെഡറിക്‌സിനൊപ്പം 269 റണ്‍സ് അദ്ദേഹം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. വിന്‍ഡീസ് നാലു വിക്കറ്റിന് 508 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു.

 ടിപ് ഫോസ്റ്റര്‍ (287, ഇംഗ്ലണ്ട്)

ടിപ് ഫോസ്റ്റര്‍ (287, ഇംഗ്ലണ്ട്)

അരങ്ങേറ്റ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന ലോക റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ ടിപ് ഫോസ്റ്ററുടെ പേരിലാണ്. മാത്രമല്ല ഉയര്‍ന്ന സ്‌കോറിന്റെയും അവകാശി അദ്ദേഹമാണ്. 1903ലായിരുന്നു ഫോസ്റ്ററുടെ അവിസ്മരണീയ ഇന്നിങ്‌സ്.
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റില്‍ 287 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഓസീസിന്റെ സ്‌കോറായ 285നു മറുപടിയില്‍ ഇംഗ്ലണ്ട് നാലിന് 117 റണ്‍സെടുത്തു നില്‍ക്കെയാണ് ഫോസ്റ്റര്‍ ക്രീസിലെത്തുന്നത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിനെ 550ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സഹായിച്ചു. മല്‍സരത്തില്‍ ഇംഗ്ലണ്ട് അഞ്ചു വിക്കറ്റിനു ജയിച്ചിരുന്നു.

Story first published: Friday, June 4, 2021, 12:56 [IST]
Other articles published on Jun 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X