ലോര്‍ഡ്‌സില്‍ അരങ്ങേറ്റ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി, കോണ്‍വെ തകര്‍ത്ത ലോക റെക്കോഡുകളിതാ
ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ പൈതൃകം ഉറങ്ങുന്ന ലോര്‍ഡ്‌സ് മൈതാനത്ത് മികച്ചൊരു പ്രകടനം ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ്. 347 പന്തുകള്‍ കാത്തിരുന്ന ക്ലാസിക് ഇന്നിങ്‌സില്‍ 22 ഫോറും ഒരു സിക്‌സുമാണ് അദ്ദേഹം നേടിയത്.
ഇടം കൈയന്‍ ഓപ്പണറായ കോണ്‍വെ ഇരട്ട സെഞ്ച്വറി നേടിയതോടെ പല ലോക റെക്കോഡുകളുമാണ് തകര്‍ത്തത്. അതിലെ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഇംഗ്ലണ്ടില്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തി ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരമാണ് കോണ്‍വെ. കൂടാതെ ഇംഗ്ലണ്ടിലെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറും കൂടിയാണിത്. ഇതിന് മുമ്പ് 1896ല്‍ ഇംഗ്ലണ്ടിനുവേണ്ടി കുമാര്‍ ശ്രീ രഞ്ജിത്‌സിഞ്ചി ഓസ്‌ട്രേലിയക്കെതിരേ നേടിയ 154* റണ്‍സായിരുന്നു ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം കൂടിയാണ് കോണ്‍വെ. ഇതിന് മുമ്പ് 1930ല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജോര്‍ജ് ഹാഡ്‌ലിയുടെ 176 റണ്‍സായിരുന്നു തലപ്പത്തുണ്ടായിരുന്നത്. ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെ താരം കൂടിയാണ് കോണ്‍വെ. എന്നാല്‍ കോണ്‍വെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടിയതെന്നതാണ് ശ്രദ്ധേയം.
ന്യൂസീലന്‍ഡിനുവേണ്ടി അരങ്ങേറ്റ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് കോണ്‍വെ. കിവീസിന്റെ അരങ്ങേറ്റക്കാരില്‍ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറെന്ന റെക്കോഡ് കോണ്‍വെ സ്വന്തം പേരിലാക്കി. തലപ്പത്ത് 1999ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മാത്യു സിന്‍ക്ലയര്‍ നേടിയ 214 റണ്‍സാണ്. അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാണ് കോണ്‍വെ. ഇതിന് മുമ്പ് 1987ല്‍ ശ്രീലങ്കയുടെ ബ്രണ്ടന്‍ കുറുപ്പു 201* റണ്‍സ് നേടിയിരുന്നു.
ലോര്‍ഡ്‌സില്‍ ആദ്യ ദിവസം തന്നെ കോണ്‍വെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് കോണ്‍വെ. മറ്റുള്ളവരെല്ലാം ഒന്നിലധികം ദിവസമെടുത്താണ് ലോര്‍ഡ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 21ാം നൂറ്റാണ്ടില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളില്‍ ആദ്യ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യത്തെ താരം കൂടിയാണ് കോണ്‍വെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications