വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എബിഡി- റെക്കോര്‍ഡുകളുടെ തമ്പുരാന്‍... പക്ഷെ സൂപ്പര്‍മാന് സാധിക്കാത്ത ചിലതുമുണ്ട്!!

അത്യുജ്ജ്വല കരിയറില്‍ ഡിവില്ലിയേഴ്‌സിന് ചില നേട്ടങ്ങള്‍ നഷ്ടമായിട്ടുമുണ്ട്

Farewell AB | ലോകക്രിക്കറ്റിലെ ആരാധനാമൂർത്തിക്ക് ആരാധകരുടെ പ്രണാമം | Oneindia Malayalak

ഡര്‍ബന്‍: ക്രിക്കറ്റിലെ സൂപ്പര്‍മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ അപ്രതീക്ഷിത വിരമിക്കലിന്റെ ഞെട്ടല്‍ ആരാധകര്‍ക്കു ഇപ്പോഴും മാറിയിട്ടില്ല. അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഏവരെയും അമ്പരപ്പിച്ചാണ് എബിഡി വിരമിക്കാനുള്ള തീരുമാനം ലോകത്തെ അറിയിച്ചത്.

ഏത് ആംഗളിലിലും എത്ര മികച്ച ബൗളര്‍ക്കുമെതിരേ അസാധ്യമായ ഷോട്ടുകള്‍ കളിക്കാനുള്ള അസാമാന്യ ശേഷിയു്ള്ള താരമായിരുന്നു ഡിവില്ലിയേഴ്‌സ്. സ്വപ്‌നതുല്യമായ കരിയറില്‍ നിരവധി റെക്കോര്‍ഡുകളാണ് താരം തന്റെ പേരില്‍ കുറിച്ചത്. എന്നാല്‍ ചില നേട്ടങ്ങള്‍ കൈവരിക്കാനായില്ലയെന്നത് എബിഡിയുടെ കരിയറിലെ ചെറിയ പോരായ്മകളായി നിലനില്‍ക്കും. സൂപ്പര്‍മാന് എത്തിപ്പിടിക്കാനാവാതെ പോയെ ചില നാഴികക്കല്ലുകള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഏകദിനത്തില്‍ ഡബിളും ട്വന്റി20യില്‍ സെഞ്ച്വറിയുമില്ല

ഏകദിനത്തില്‍ ഡബിളും ട്വന്റി20യില്‍ സെഞ്ച്വറിയുമില്ല

ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റി, സെഞ്ച്വറി, 150 റണ്‍സ് എന്നീ റെക്കോര്‍ഡുകളെല്ലാം ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. എന്നാല്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച താരങ്ങളുടെ നിരയില്‍ അദ്ദേഹമില്ല. എബിഡിയെപ്പോലൊരു കളിക്കാരന് അസാധ്യമായ ഒരു നേട്ടമായിരുന്നില്ല ഇത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഡബിള്‍ സെഞ്ച്വറി ക്ലബ്ബില്‍ എബിഡിയില്ല.
കൂടാതെ ട്വന്റി20യില്‍ ഒരു സെഞ്ച്വറിയെന്ന നേട്ടവും എബിഡിയുടെ കരിയറിന്റെ നഷ്ടമാണ്. 78 ട്വന്റി20കളിയില്‍ ദേശീയ ടീമിനായി ഇറങ്ങിയ എബിഡിയുടെ ഉയര്‍ന്ന സ്‌കോര്‍ 79 ആണ്. പ്രതിഭയുടെ കാര്യത്തില്‍ അദ്ദേഹത്തേക്കാള്‍ പിറകിലുള്ള ചില താരങ്ങള്‍ പോലും ഈ നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാനായില്ല

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടാനായില്ല

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമല്ല ടെസ്റ്റിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിന്റെ നട്ടെല്ലായിരുന്നു ഡിവില്ലിയേഴ്‌സ്. ഏകദിന ശൈലിയില്‍ തന്നെയാണ് അദ്ദേഹം ടെസ്റ്റിലു ം ബാറ്റ് വീശിയതെന്നതാണ് കൗതുകകരമായ കാര്യം. പക്ഷെ കരിയറില്‍ ഒരിക്കല്‍പ്പോലും ട്രിപ്പിള്‍ സെഞ്ച്വറി തികയ്ക്കാന്‍ ഡിവില്ലിയേഴ്‌സിനായിട്ടില്ല. 2010ല്‍ യുഎഇയില്‍ പാകിസ്താനെതിരേ പുറത്താവാതെ നേടിയ 278 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
നിരവധി ടെസ്റ്റ് പരമ്പര വിജയങ്ങളില്‍ പങ്കാളിയാവാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. 2008, 12 (ഓസ്‌ട്രേലിയ), 2008, 12 (ഇംഗ്ലണ്ട്), 2008, 10 (ഇന്ത്യ) എന്നിവര്‍ക്കെതിരേ നേടിയ പരമ്പര വിജയങ്ങള്‍ എബിഡിയുടെ കരിയറിലെ പൊന്‍തൂവലുകളാണ്.

10,000 റണ്‍സ് ക്ലബ്ബില്‍ അംഗമല്ല

10,000 റണ്‍സ് ക്ലബ്ബില്‍ അംഗമല്ല

ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെല്ലാം ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ അംഗങ്ങളാണ്. പക്ഷെ ഈ ക്ലബ്ബില്‍ ഇടം നേടാന്‍ ഡിവില്ലിയേഴ്‌സിനു കഴിഞ്ഞില്ല. 14 വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ച അദ്ദേഹം ചില അവിസ്മരണീയ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും 10,000 റണ്‍സ് തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നത് ഖേദകരമാണ്.
ടെസ്റ്റില്‍ 8765 റണ്‍സാണ് എബിഡിയുടെ സമ്പാദ്യം. 114 ടെസ്റ്റുകളില്‍ നിന്നും 50.66 ശരാശരിയിലാണ് താരം ഇത്രയും റണ്‍സെടുത്തത്. ഏകദിനത്തില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലിന് അടുത്ത് നില്‍ക്കവെയാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍. 228 ഏകദിനങ്ങളില്‍ നിന്നും 53.50 ശരാശരിയില്‍ 9577 റണ്‍സാണ് എബിഡി നേടിയത്.

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായില്ല

ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാനായില്ല

ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ദക്ഷിണാഫ്രിക്കന്‍ ടീമില്‍ അംഗമാവാന്‍ ഭാഗ്യം ലഭിക്കാത്ത താരം കൂടിയാണ് ഡിവില്ലിയേഴ്‌സ്. മൂന്നു തവണ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം അദ്ദേഹം ഇന്ത്യയില്‍ പര്യടനം നടത്തിയിട്ടുണ്ട്. 2008ല്‍ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചപ്പോള്‍ ഡബിള്‍ സെഞ്ച്വറിയുമായി ടീമിന്റെ ഹീറോയായത് എബിഡിയായിരുന്നു.
എന്നാല്‍ കാണ്‍പൂരില്‍ നടന്ന അടുത്ത ടെസ്റ്റില്‍ ജയിച്ച് ഇന്ത്യ രണ്ടു മല്‍സരങ്ങലുടെ പരമ്പര സമനിലയില്‍ അവസാനിപ്പിച്ചു.
2010ലും രണ്ടു ടെസ്റ്റുകളാണ് പ്രൊട്ടിയാസ് ഇന്ത്യയില്‍ കളിച്ചത്. അന്നും ആദ്യ ടെസ്റ്റില്‍ ജയിച്ച ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ടെസ്റ്റില്‍ അടിതെറ്റി.
2015ലാണ് ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം എബിഡി അവസാനമായി ഇന്ത്യയില്‍ പര്യടനത്തിനെത്തിയത്. ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ ജയത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. പക്ഷെ ടെസ്റ്റില്‍ ഇന്ത്യ 0-3ന്റെ ആധികാരിക ജയം സ്വന്തമാക്കുകയായിരുന്നു.

ഐസിസി കിരീടം നേടാനായില്ല

ഐസിസി കിരീടം നേടാനായില്ല

എബിഡിയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടം ഐസിസിയുടെ ഒരു കിരീടം പോലും നേടാനായില്ലെന്നതു തന്നെയാണ്. 2007, 11, 15 വര്‍ഷങ്ങളിലെ ഏകദിന ലോകകപ്പ് ടീമില്‍ താരം കളിച്ചിരുന്നെങ്കിലും കിരീടമെന്ന മോഹം പൂവണിഞ്ഞില്ല.
ഇത് കൂടാതെ ആറ് ട്വന്റി20 ലോകകപ്പിലും ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയുടെ ജഴ്‌സിയണിഞ്ഞു. 2007, 09, 10, 12, 14, 16 ലോകകപ്പുകളില്ലൊം താരം ടീമിലുണ്ടായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് കിരീടമുയര്‍ത്താനായില്ല. 2006, 09, 13 വര്‍ഷങ്ങളിലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയിലും ഡിവില്ലിയേഴ്‌സ് കളിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം.

ജപ്പാനോട് തകര്‍ന്നടിഞ്ഞ ഇന്ത്യ യൂബര്‍ കപ്പ് ബാഡ്മിന്റണില്‍നിന്നും പുറത്ത്ജപ്പാനോട് തകര്‍ന്നടിഞ്ഞ ഇന്ത്യ യൂബര്‍ കപ്പ് ബാഡ്മിന്റണില്‍നിന്നും പുറത്ത്

Story first published: Thursday, May 24, 2018, 10:18 [IST]
Other articles published on May 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X