Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിക്ക് ഇനിയില്ല ഈ റെക്കോഡ്, എല്ലാം തകര്‍ന്നു, പിന്നില്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍മാന്‍

വെല്ലിങ്ടണ്‍: റെക്കോര്‍ഡുകള്‍ ഇന്നല്ലെങ്കില്‍ നാളെ തകര്‍ക്കപ്പെടാനുള്ളതാണ് എന്നതില്‍ സംശയമില്ല. ഏറെക്കാലം ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി കാത്തുസൂക്ഷിച്ച ആ റെക്കോഡും ഇപ്പോള്‍ തിരുത്തിക്കുറിക്കപ്പെട്ടിരിക്കുന്നു.
ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് താരം എബിഡിവില്ലിയേഴ്‌സാണ് പുതിയ റെക്കോഡിന് അവകാശി.

വേഗത്തില്‍ 9000 റണ്‍സ്

ഏകദിനത്തില്‍ വേഗത്തില്‍ 9000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ് ഡിവില്ലിയേഴ്‌സ് സ്വന്തം പേരിലാക്കിയത്. ന്യൂസിലന്‍ഡിനെതിരേ നടന്ന മല്‍സരത്തില്‍ 80 പന്തില്‍ 85 റണ്‍സ് നേടിയതോടെയാണ് ഡിവില്ലിയേഴ്‌സ് ചരിത്രം കുറിച്ചത്.

 വേണ്ടിവന്നത് 205 മല്‍സരങ്ങള്‍

9000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ വെറും 205 മല്‍സരങ്ങള്‍ മാത്രമേ ഡിവില്ലിയേഴ്‌സിനു വേണ്ടിവന്നുള്ളൂവെന്നതാണ് ശ്രദ്ധേയം. നേരത്തേ 228 ഏകദിനങ്ങളില്‍ നിന്നാണ് ഗാംഗുലി 9000 റണ്‍സ് കണ്ടെത്തിയത്.

പിന്തള്ളിയത് ഇതിഹാസങ്ങളെ

ഇതിഹാസതാരങ്ങളെയാണ് റെക്കോര്‍ഡിലേക്കുള്ള കുതിപ്പില്‍ ഡിവില്ലിയേഴ്‌സ് പിന്തള്ളിയത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (235), ബ്രയാന്‍ ലാറ (239), റിക്കി പോണ്ടിങ് (242), ജാക്വിസ് കാലിസ് (242), മഹേന്ദ്രസിങ് ധോണി (244) എന്നിവരെയാണ് ഡിവില്ലിയേഴ്‌സ് മറികടന്നത്.

17ാമത്തെ താരം

ഏകദിനത്തില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 17ാമത്തെ ക്രിക്കറ്റ് താരമാണ് 33കാരനായ ഡിവില്ലിയേഴ്‌സ്. 54 ശരാശരിയില്‍ 100 സ്‌ട്രൈക്ക്‌റേറ്റോടെയാണ് താരം ഈ നേട്ടത്തിലേക്ക് അതിവേഗം കുതിച്ചെത്തിയത്. 9000 റണ്‍സ് ക്ലബ്ബില്‍ ധോണിയാണ് (50.96) ശരാശരിയുടെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത്. സ്‌ട്രൈക്ക്‌റേറ്റില്‍ ഓസീസ് വെടിക്കെട്ട് താരം ആദം ഗില്‍ഗ്രിസ്റ്റിനാണ് (96.9) രണ്ടാംസ്ഥാനം.

പരിക്കിനെ തോല്‍പ്പിച്ചു

പരിക്കേറ്റു വിശ്രമത്തിലായിരുന്ന ഡിവില്ലിയേഴ്‌സ് അടുത്തിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു മടങ്ങിവന്നത്. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ ന്യൂലാന്‍ഡ്‌സില്‍ നടന്ന ട്വന്റി 20 മല്‍സരത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. അന്നു 44 പന്തില്‍ ഡിവില്ലിയേഴ്‌സ് 63 റണ്‍സോടെ മിന്നിയിരുന്നു.

Story first published: Saturday, February 25, 2017, 17:53 [IST]
Other articles published on Feb 25, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+