വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ തിളങ്ങി ഇന്ത്യന്‍ ടീമിലെത്തി, വന്നപോലെ തന്നെ പുറത്തുമായി, അഞ്ച് പേര്‍

ഐപിഎല്ലില്‍ കളിച്ച് അതിവേഗത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുകയും എന്നാല്‍ വന്നപോലെ തന്നെ പെട്ടെന്ന് തഴയപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കെത്തുകയെന്നത് ഏതൊരു യുവതാരത്തിന്റെയും ആഗ്രഹമാണ്. നേരത്തെ ആഭ്യന്തര ക്രിക്കറ്റ് മാത്രമായിരുന്നു ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള വഴി. ആഭ്യന്തര ക്രിക്കറ്റില്‍ നടത്തുന്ന പ്രകടന മികവിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ ഇന്ത്യന്‍ ടീം സെലക്ഷന്‍ നടന്നിയിരുന്നത്. എന്നാല്‍ ഐപിഎല്ലിന്റെ വരവോടെ ഈ കഥ മാറിയെന്ന് പറയാം. ഓരോ ഐപിഎല്‍ സീസണിലൂടെയും നിരവധി താരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നു.

ഇവരില്‍ മിക്കവര്‍ക്കും ഇന്ത്യ അവസരം നല്‍കിയിട്ടുമുണ്ട്. എന്നാല്‍ ഐപിഎല്ലിലൂടെ വളര്‍ന്ന് പെട്ടെന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ പല താരങ്ങള്‍ക്കും പെട്ടെന്ന് തന്നെ ടീമിലെ സ്ഥാനവും നഷ്ടമായിട്ടുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലില്‍ കളിച്ച് അതിവേഗത്തില്‍ ഇന്ത്യന്‍ ടീമിലേക്കെത്തുകയും എന്നാല്‍ വന്നപോലെ തന്നെ പെട്ടെന്ന് തഴയപ്പെടുകയും ചെയ്ത ചില താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്Also Read: IND vs NZ: സഞ്ജുവിന്റെ ഭാവി നശിപ്പിക്കുന്നത് 'മല്ലു ഫാന്‍സ്', രൂക്ഷ വിമര്‍ശനവുമായി കോച്ച്

മായങ്ക് മാര്‍ക്കണ്ഡെ

മുംബൈ ഇന്ത്യന്‍സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ലെഗ് സ്പിന്നറാണ് മായങ്ക് മാര്‍ക്കണ്ഡെ. 2018ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും നാല് വിക്കറ്റ് പ്രകടനം നടത്തിയതോടെയാണ് മാര്‍ക്കണ്ഡെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇതോടെ ഇന്ത്യയുടെ ഭാവി സ്പിന്നറെന്ന വിശേഷണത്തിലേക്ക് മാര്‍ക്കണ്ഡെയെത്തി. 2019ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരത്തിന് ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിലൂടെ അരങ്ങേറ്റത്തിനും ഇന്ത്യ അവസരം നല്‍കി.

എന്നാല്‍ മാര്‍ക്കണ്ഡെയുടെ ഇന്ത്യന്‍ ജഴ്‌സിയിലെ ഏക മത്സരമായി ഇത് മാറി. ഈ മത്സരത്തില്‍ 31 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടാന്‍ താരത്തിനായിരുന്നില്ല. 20 ഐപിഎല്ലില്‍ നിന്നായി 17 വിക്കറ്റുകളാണ് മാര്‍ക്കണ്ഡെ നേടിയത്. ഇപ്പോള്‍ ഐപിഎല്ലിലും സജീവമല്ലാത്ത മാര്‍ക്കണ്ഡെക്ക് ഇനി ഇന്ത്യന്‍ ടീമിലേക്കെത്തുകയും പ്രയാസം.

Also Read: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11, സഞ്ജു കീപ്പര്‍, മാധ്യമ പ്രവര്‍ത്തകന്റെ ടീം വൈറല്‍Also Read: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പ്ലേയിങ് 11, സഞ്ജു കീപ്പര്‍, മാധ്യമ പ്രവര്‍ത്തകന്റെ ടീം വൈറല്‍

1

ചേതന്‍ സക്കറിയ

രാജസ്ഥാന്‍ റോയല്‍സിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഇടം കൈയന്‍ പേസറായ ചേതന്‍ ശര്‍മ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നെറ്റ് ബൗളറായിരുന്ന ചേതന്‍ സക്കറിയയെ രാജസ്ഥാന്‍ റോയല്‍സാണ് വളര്‍ത്തിക്കൊണ്ടുവന്നത്. അതിവേഗ പേസറല്ലെങ്കിലും മികച്ച ലൈനും ലെങ്തും കാഴ്ചവെക്കുകയും തകര്‍പ്പന്‍ ഫീല്‍ഡിങ് കാഴ്ചവെക്കുകയും ചെയ്ത ചേതന്‍ സക്കറിയ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റി. 2021ലെ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലൂടെ താരം ടി20 അരങ്ങേറ്റം നടത്തി.

രണ്ട് മത്സരത്തില്‍ നിന്ന് 1 വിക്കറ്റാണ് താരം നേടിയത്. 1 ഏകദിനത്തില്‍ നിന്ന് 2 വിക്കറ്റും ചേതന് നേടാനായി. രാജസ്ഥാന്‍ കൈവിട്ട് ഡല്‍ഹി ക്യാപിറ്റല്‍സിലേക്കെത്തിയ ചേതന് അവസാന സീസണില്‍ അധികം അവസരം ലഭിച്ചില്ല. 17 ഐപിഎല്ലില്‍ നിന്ന് 17 വിക്കറ്റാണ് ചേതന്‍ ഐപിഎല്ലില്‍ നേടിയത്. ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുകയെന്നത് ചേതന് ഒട്ടും എളുപ്പമല്ല.

ദേവ്ദത്ത് പടിക്കല്‍

കര്‍ണാടകയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കലിന്റെ ഐപിഎല്ലിന്റെ വരവ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു. 2020ല്‍ ആര്‍സിബിക്കായി കളിച്ച ദേവ്ദത്ത് എമര്‍ജിങ് പ്ലയര്‍ പുരസ്‌കാരമാണ് നേടിയെടുത്തത്. ഐപിഎല്ലില്‍ സെഞ്ച്വറിയടക്കം നേടിയ ദേവ്ദത്തില്‍ വളരെ പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. ഇടം കൈയന്‍ ഓപ്പണര്‍ എന്ന നിലയില്‍ വലിയ ഭാവിയും ദേവ്ദത്തില്‍ പ്രതീക്ഷിച്ചു.

ഇന്ത്യന്‍ ടീമിലേക്കെത്തിയ ദേവ്ദത്ത് രണ്ട് ടി20 കളിച്ചെങ്കിലും നേടിയത് 38 റണ്‍സ്. 46 ഐപിഎല്ലില്‍ നിന്ന് 1260 റണ്‍സാണ് യുവതാരത്തിന്റെ സമ്പാദ്യം. 124.38 മാത്രമാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. അവസാന സീസണ്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു ദേവ്ദത്ത്. ഇനി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുക ദേവ്ദത്തിന് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Also Read: ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്‍Also Read: ടെസ്റ്റും ഏകദിനവും കളിച്ചു, പക്ഷെ ടി20യില്‍ ഇന്ത്യ അവസരം നല്‍കിയില്ല! അഞ്ച് പേര്‍

1

വെങ്കടേഷ് അയ്യര്‍

ഇന്ത്യയുടെ ഇടം കൈയന്‍ ഓള്‍റൗണ്ടറാണ് വെങ്കടേഷ് അയ്യര്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി നടത്തിയ ഗംഭീര പ്രകടനത്തിന്റെ കരുത്തിലാണ് വെങ്കടേഷ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. രണ്ട് ഏകദിനവും 9 ടി20യും കളിച്ച വെങ്കടേഷിന് പിന്നീട് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചില്ല. ഹര്‍ദിക് പാണ്ഡ്യ തിരിച്ചെത്തിയതോടെ വെങ്കടേഷ് തഴയപ്പെടുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ സാധ്യതയുള്ള താരമാണെങ്കിലും പെട്ടെന്നൊരു മടങ്ങിവരവ് സാധ്യമായേക്കില്ല.

Story first published: Wednesday, November 30, 2022, 7:54 [IST]
Other articles published on Nov 30, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X