വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ദ്രാവിഡയുഗ'ത്തില്‍ ഇവര്‍ ഇന്ത്യന്‍ ടീമിലെത്തിയേക്കും, ദേവ്ദത്തുള്‍പ്പെടെ അഞ്ചു പേര്‍

പുതിയ കോച്ചായി ദ്രാവിഡ് ചുമതലയേറ്റു കഴിഞ്ഞു

1

ഇന്ത്യന്‍ ക്രിക്കറ്റില്‍ 'ദ്രാവിഡയുഗത്തിനു' തുടക്കമായിരിക്കുകയാണ്. രവി ശാസ്ത്രിയില്‍ നിന്നും ക്രിക്കറ്റിന്റെ കടിഞ്ഞാന്‍ 'വന്‍മതിലിലേക്കു' വന്നിരിക്കുകയാണ്. യുവതാരങ്ങള്‍ക്കു എല്ലായ്‌പ്പോഴും പ്രചോദനവും പിന്തുണയും നല്‍കിയിട്ടുള്ള വ്യക്തിയാണ് ദ്രാവിഡ്. നേരത്തേ അണ്ടര്‍ 19, എ ടീമുകളുടെ കോച്ചായിരുന്നപ്പോള്‍ ഒരുപിടി താരങ്ങളെയാണ് അദ്ദേഹം വളര്‍ത്തിക്കൊണ്ടു വന്നത്. ഇപ്പോള്‍ സീനിയര്‍ ടീമിന്റെ കോച്ചായി സ്ഥാനമേറ്റെടുത്ത ദ്രാവിഡ് ഇതേ സമീപനം തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നില്‍ക്കവെ ദേശീയ ടീമിലെത്താനും ചിലപ്പോള്‍ സ്ഥിരം സാന്നിധ്യമായി മാറാനും സാധ്യതയുള്ള അഞ്ചു യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

 ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടൊപ്പം സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ച വച്ചുകൊണ്ടിരിക്കുന്ന താരമാണ് മറുനാടന്‍ മലയാളി കൂടിയായ ദേവ്ദത്ത് പടിക്കല്‍. ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കു വേണ്ടി റണ്‍സ് അടിച്ചുകൂട്ടിയതാണ് താരത്തിനു ഐപിഎല്ലിലേക്കു വഴി തുറന്നത്. ആര്‍സിബി കുപ്പായത്തിലും താരം ഫോം ആവര്‍ത്തിച്ചു. ഈ വര്‍ഷം ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ രണ്ടാംനിര ടീം ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ ദേവ്ദത്തും സംഘത്തിലുണ്ടായിരുന്നു. ദേശീയ ടീമിനായി താരം അരങ്ങേറുകയും ചെയ്തു. രണ്ടു ടി20കളില്‍ നിന്നും 38 റണ്‍സാണ് ദേവ്ദത്ത് നേടിയിട്ടുള്ളത്.
2020ലെ ഐപിഎല്ലില്‍ ആര്‍സിബിക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് ദേവ്ദത്തായിരുന്നു. നായകന്‍ വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ വമ്പന്‍മാരെയെല്ലാം പിന്തള്ളിയായിരുന്നു താരത്തിന്റെ നേട്ടം. ഐപിഎല്ലിനു ശേഷം വിജയ് ഹസാരെ ട്രോഫിയിലും ദേവ്ദത്ത് റണ്‍വേട്ടം തുടര്‍ന്നു. ഏഴു കളികളില്‍ വാരിക്കൂട്ടിയത് 737 റണ്‍സായിരുന്നു. യുഎയില്‍ സമാപിച്ച കഴിഞ്ഞ ഐപിഎല്ലില്‍ 14 മല്‍സരങ്ങളില്‍ നിന്നും 411 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

 റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

ഐപിഎല്ലിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ച പുതിയ താരോദയമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറു മഹാരാഷ്ട്ര ബാറ്ററുമായ റുതുരാജ് ഗെയ്ക്വാദ്. സിഎസ്‌കെയെ കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 16 മല്‍സരങ്ങളില്‍ നിന്നും 635 റണ്‍സുമായി സീസണിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനും റുതുരാജ് അര്‍ഹനായിരുന്നു. 45.36 ശരാശരിയില്‍ 136.27 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം 600ന് മുകളില്‍ റണ്‍സെടുത്തത്. റുതുരാജിന്റെ രണ്ടാമത്തെ മാത്രം ഐപിഎല്‍ സീസണായിരുന്നു ഇത്.
ഇന്ത്യക്കു വേണ്ടി മൂന്നു ഫോര്‍മാറ്റുകളിലും കളിക്കാനുള്ള മിടുക്ക് റുതുരാജിനുണ്ടെന്നാണ് പല മുന്‍ താരങ്ങളും കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനത്തിനു ശേഷം അഭിപ്രായപ്പെട്ടത്. ഇന്ത്യക്കു രണ്ടു ടി20കളും അദ്ദേഹം കളിച്ചു കഴിഞ്ഞു. ശ്രീലങ്കന്‍ പര്യടനത്തില്‍ ദേവ്ദത്തിനൊപ്പം തന്നെയായിരുന്നു റുതുരാജും അരങ്ങേറിയത്. രണ്ടു കളികളില്‍ നിന്നും 35 റണ്‍സാണ് താരം നേടിയത്.

 അര്‍ഷ്ദീപ് സിങ്

അര്‍ഷ്ദീപ് സിങ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇടംകൈയന്‍മാരുടെ ക്ഷാമമുണ്ടെന്നത് എല്ലാവരും സമ്മതിക്കുന്ന താരമാണ്. ഇക്കൂട്ടത്തിലേക്കു ഇന്ത്യക്കു പരിഗണിക്കാവുന്നയാളാണ് യുവ പേസര്‍ അര്‍ഷ്ദീപ് സിങ്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടൊപ്പം മികച്ച പ്രകടനങ്ങള്‍ നടത്തിയതോടെയാണ് അര്‍ഷ്ദീപ് ശ്രദ്ധേയനാവുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബിനായി പവര്‍പ്ലേയില്‍ താരം മിന്നിച്ചിരുന്നു. കൂടാതെ ഡെത്ത് ഓവറുകളിലും അര്‍ഷ്ദീപ് എതിര്‍ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചിരുന്നു. ബൗളിങിലെ വേരിയേഷനുകളും യോര്‍ക്കറുകളുമാണ് താരത്തെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നത്.
കഴിഞ്ഞ ഐപിഎല്ലില്‍ 12 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകള്‍ അര്‍ഷ്ദീപ് വീഴ്ത്തിയിരുന്നു. 19 ശരാശരിയിലായിരുന്നു ഇത്. വരാനിരിക്കുന്ന സീസണില്‍ കൂടി മികവ് തുടരാനായാല്‍ അര്‍ഷ്ദീപിനു ദേശീയ ടീമിലേക്കു വഴി തുറക്കുമെന്നുറപ്പാണ്.

 രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ടീമംഗവും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ സ്പിന്നറുമായ രവി ബിഷ്‌നോയിയാണ് ഇന്ത്യന്‍ സീനിയര്‍ ടീമില്‍ വൈകാതെ എത്താനിടയുള്ള മറ്റൊരാള്‍. രാജസ്ഥാനില്‍ നിന്നുള്ള ലെഗ് സ്പിന്നര്‍ 2020ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു. ആറു കളികളില്‍ നിന്നും 17 വിക്കറ്റുകളാണ് ബിഷ്‌നോയ് വീഴ്ത്തിയത്.
കഴിഞ്ഞ രണ്ടു സീസണുകളിലായി താരം പഞ്ചാബ് കിങ്‌സിനോടൊപ്പമാണ്. കഴിഞ്ഞ സീസണില്‍ ഒമ്പതു മല്‍സരങ്ങളിലാണ് ബിഷ്‌നോയ്ക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഇവയില്‍ നിന്നും 12 വിക്കറ്റുകളും സ്പിന്നര്‍ക്കു ലഭിച്ചിരുന്നു. ഭാവിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായി മാറാനുള്ള കഴിവ് ബിഷ്‌നോയ്ക്കുണ്ട്.

ഉമ്രാന്‍ മാലിക്ക്

ഉമ്രാന്‍ മാലിക്ക്

ഇന്ത്യയുടെ ശുഐബ് അക്തറെന്നു വിളിക്കാവുന്ന താരമാണ് ജമ്മു കാശ്മീരില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ ഉമ്രാന്‍ മാലിക്ക്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഏറ്റവും വേഗമേറിയ ബൗള്‍ ചെയ്തത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം കൂടിയായ ഉമ്രാനായിരുന്നു. സീസണില്‍ അവസാനത്തെ മൂന്നു കളികളില്‍ മാത്രമേ താരത്തിനു അവസരം ലഭിച്ചിരുന്നുള്ളൂ. രണ്ടാമത്തെ കളിയില്‍ തന്നെ സീസണിലെ വേഗമേറിയ പന്തെറിഞ്ഞ് ഉമ്രാന്‍ ബൗളിങ് സെന്‍സേഷനായി മാറി. സ്ഥിരമായി 140-150 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാനുള്ള മിടുക്ക് താരത്തിനുണ്ട്.
ഈ സീണിലെ പ്രകടനത്തോടെ 2022ലെ അടുത്ത ഐപിഎല്ലില്‍ ഉമ്രാന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. എസ്ആര്‍എച്ച് കൈവിട്ടാലും ഉയര്‍ന്ന തുകയ്ക്കു മെഗാ ലേലത്തില്‍ അദ്ദേഹത്തിനു ഏതെങ്കിലുമൊരു ഫ്രാഞ്ചൈസിയില്‍ ഇടം ലഭിക്കുകയും ചെയ്യും.

Story first published: Friday, November 19, 2021, 18:54 [IST]
Other articles published on Nov 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X