വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സോറി ഡിഡി, അസ്ഹറിന്റെ മോഹം നടക്കട്ടെ- കോലിക്കൊപ്പം അരങ്ങേറാന്‍ മലയാളി താരം

ദേവ്ദത്തിന് കൊവിഡ് പിടിപെട്ടതാണ് അസ്ഹറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നത്

ആരാധനാപാത്രമായ വിരാട് കോലിക്കൊപ്പം ഓപ്പണറായി ഇറങ്ങുകയെന്ന കേരള വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീനിന്റെ മോഹം പൂവണിഞ്ഞേക്കും. ഐപിഎല്ലിന്റെ പുതിയ സീസണില്‍ കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമാണ് അസ്ഹര്‍. നേരത്തേ ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം ഉറപ്പില്ലായിരുന്നു. എന്നാല്‍ സ്ഥിരം ഓപ്പണറും മറ്റൊരു മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിന് കൊവിഡ് സ്ഥിരീകരിച്ചത് അസ്ഹറിന്റെ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.

സീസണിലെ ആദ്യത്തെ മല്‍സരങ്ങളില്‍ ദേവ്ദത്തിന് കളിക്കാനാവില്ലെന്നുറപ്പായിണ്ട്. ഇതോടെ കോലിക്കൊപ്പം ആരു ഓപ്പണ്‍ ചെയ്യുമെന്നതാണ് ആര്‍സിബിക്ക് മുന്നിലുള്ള ചോദ്യം. വെള്ളിയാഴ്ച നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മിലാണ് ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം.

 രണ്ടു പേര്‍ക്കു സാധ്യത

രണ്ടു പേര്‍ക്കു സാധ്യത

കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ദേവ്ദത്തിന് ചുരുങ്ങിയത് 10 ദിവസം ഐസൊലേഷനില്‍ കഴിയണം. അതുകൊണ്ടു തന്നെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ താരം ആര്‍സിബിക്കായി കളിക്കില്ല. പകരം ഓപ്പണിങ് സ്ഥാനത്തേക്കു രണ്ടു പേരെയാണ് ആര്‍സിബി പരിഗണിക്കുക. ഒന്ന് അസ്ഹറാണങ്കില്‍ രണ്ടാമത്തേയാള്‍ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ഫിന്‍ അലെനാണ്.
പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ നിയന്ത്രണമുള്ളതിനാല്‍ ആര്‍സിബി അലെനു പകരം 27കാരനായ അസ്ഹറിനു അവസരം നല്‍കാനാണ് കൂടുതല്‍ സാധ്യത.

വിക്കറ്റ് കീപ്പറുമാക്കാം

വിക്കറ്റ് കീപ്പറുമാക്കാം

വിക്കറ്റ് കീപ്പര്‍ കൂടിയായതിനാല്‍ അസ്ഹറിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ ആര്‍സിബിക്കു ചില നേട്ടങ്ങള്‍ കൂടിയുണ്ട്. നിലവില്‍ വിക്കറ്റ് കാക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു പകരം അസ്ഹറിനെ വിക്കറ്റ് കീപ്പറാക്കാം. മാത്രമല്ല മികച്ച ഫീല്‍ഡര്‍ കൂടിയായതിനാല്‍ എബിഡിയെ ബൗണ്ടറിന് ലൈനിന് സമീപത്ത് ഉപയോഗിക്കാനും ഇതു ആര്‍സിബിയെ സഹായിക്കും.
അതിവേഗം റണ്‍സ് അടിച്ചുകൂട്ടുന്ന ശൈലിയാണ് അസ്ഹറിന്റേത്. ഇതു സഹ ഓപ്പണായ കോലിയെ ശ്രദ്ധയോടെ തുടങ്ങാനും ഇന്നിങ്‌സിന്റെ അവസാനം വരെ തുടരാനും സഹായിക്കും.

 കേരളത്തിന്റെ മിന്നുംതാരം

കേരളത്തിന്റെ മിന്നുംതാരം

കഴിഞ്ഞ ആറു വര്‍ഷത്തോളമായി കേരളത്തിനു വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് കാസര്‍കോഡുകാരനായ അസ്ഹര്‍. ഓപ്പണിങിലും മധ്യനിരയിലുമെല്ലാം താരം ബാറ്റ് ചെയ്യാറുണ്ട്. എന്നാല്‍ തന്റെ ഇഷ്ട പൊസിഷന്‍ ഓപ്പണിങാണെന്നു അസ്ഹര്‍ വെളിപ്പെടുത്തിയിരുന്നു.
ഈ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈയ്‌ക്കെതിരേ 37 ബോളില്‍ സെഞ്ച്വറി അടിച്ചെടുത്തതോടെയാണ് അസ്ഹര്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. പല റെക്കോര്‍ഡുകളും ഈ ഇന്നിങ്‌സോടെ താരം തിരുത്തുകയും ചെയ്തിരുന്നു.

 പുറത്താവുന്നത് പേടിയില്ല

പുറത്താവുന്നത് പേടിയില്ല


ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നും പുറത്താവുന്നതിനെക്കുറിച്ചോര്‍ത്തു പേടിയില്ലെന്നും അസ്ഹര്‍ നേരത്തേ പറഞ്ഞിരുന്നു. ഒരുപാട് സ്വപ്‌നങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും വലുത് ഇന്ത്യക്കു വേണ്ടി കളിക്കുകയെന്നതാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഇത്തവണത്തെ ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കായിരുന്നു അസ്ഹറിനെ ആര്‍സിബി സ്വന്തമാക്കിയത്. മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറിക്കു ശേഷം താരത്തിനു ലേലത്തില്‍ ഡിമാന്റുണ്ടാവുമെന്ന് ഉറപ്പായിരുന്നു. പക്ഷെ ആര്‍സിബി മാത്രമാണ് അസ്ഹറിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചത്.

 അസ്ഹറിന്റെ കരിയര്‍

അസ്ഹറിന്റെ കരിയര്‍

കേരളത്തിനു വേണ്ടി 24 ടി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അസ്ഹര്‍ 142.27 സ്‌ട്രൈക്ക് റേറ്റോടെ 451 റണ്‍സ് നേടിയിട്ടുണ്ട്. മുഷ്താഖ് അലി ട്രോഫിയില്‍ പുറത്താവാത നേടിയ 137 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20 കരിയറിലെ ഏക സെഞ്ച്വറിയും ഇതു തന്നെയാണ്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കു വന്നാല്‍ 22 മല്‍സരങ്ങളില്‍ നിന്നായി ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം 959 റണ്‍സും അസ്ഹര്‍ നേടി. ഉയര്‍ന്ന സ്‌കോര്‍ 112 റണ്‍സ്.

ദേവ്ദത്തിന്റെ അഭാവം

ദേവ്ദത്തിന്റെ അഭാവം

ആര്‍സിബിയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ദേവ്ദത്തിന്റെ അഭാവം. കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍ കൂടിയായിരുന്ന അദ്ദേഹം എമേര്‍ജിങ് താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 15 മല്‍സരങ്ങളില്‍ നിന്നും അഞ്ചു ഫിഫ്റ്റികളടക്കം ദേവ്ദത്ത് നേടിയത് 473 റണ്‍സായികുന്നു. താരത്തിന്റെ കന്നി സീസണ്‍ കൂടിയായിരുന്നു 2020ലേത്.
അടുത്തിടെ നടന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ കര്‍ണാകടയ്ക്കായി റണ്‍മഴ പെയ്യിച്ചാണ് ദേവ്ദത്ത് ഐപിഎല്ലിനായി ആര്‍സിബികകൊപ്പം ചേര്‍ന്നത്. 700ന് മുകളില്‍ റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ യുവതാരം നേടിയിരുന്നു.

Story first published: Monday, April 5, 2021, 10:45 [IST]
Other articles published on Apr 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X