Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തന്റെ കരിയറിലെ ഏറ്റവും വലിയ ലക്ഷ്യമെന്ത്? തുറന്ന് പറഞ്ഞ് ദേവ്ദത്ത് പടിക്കല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ാം സീസണില്‍ ഏറ്റവും ശ്രദ്ധ നേടിയ യുവതാരങ്ങളിലൊരാളാണ് ആര്‍സിബിയുടെ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍. കേരളത്തില്‍ വേരുകളുള്ള ദേവ്ദത്തിന് ഇത്തവണത്തെ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം സ്വന്തമാക്കാനും സാധിച്ചിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ദേവ്ദത്ത് 472 റണ്‍സ് അടിച്ചുകൂട്ടി ആര്‍സിബിയിലെ ടോപ് സ്‌കോററുമായി. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരെ കടത്തിവെട്ടിയായിരുന്നു ഈ നേട്ടമെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ക്രിക്കറ്റ് താരമെന്ന നിലയിലെ തന്റെ ലക്ഷ്യമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവതാരം. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്.

'ടെസ്റ്റ് ക്രിക്കറ്റാണ് ഒരു താരത്തിന്റെ മികവിനെ കാട്ടുന്നത്. എല്ലാ താരങ്ങളുടെയും പ്രധാന വെല്ലുവിളിയും അത് തന്നെയാണ്. ഇന്ത്യക്കുവേണ്ടി ടെസ്റ്റ് കളിക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. ഭാവിയില്‍ അത് സാധ്യമാകാനായി ഞാന്‍ ശ്രമിക്കും'-ദേവ്ദത്ത് പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനത്തോടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ച ദേവ്ദത്ത് വരുന്ന സീസണുകളിലും ആഭ്യന്തര ക്രിക്കറ്റിലും മികവ് ആവര്‍ത്തിച്ചാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്താന്‍ അധികം വൈകില്ല. ക്ലാസിക് ബാറ്റിങ് ശൈലിയുള്ള താരമെന്ന നിലയില്‍ മുന്‍ താരങ്ങളടക്കം ദേവ്ദത്തിനെ പ്രശംസിച്ചിരുന്നു. അരങ്ങേറ്റ സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നിലയില്‍ ശ്രേയസ് അയ്യരുടെ റെക്കോഡ് ഭേദിക്കാനും ഇത്തവണത്തെ ഐപിഎല്ലിലൂടെ ദേവ്ദത്തിനായി.

devduttpadikkal

'എന്നെ സംബന്ധിച്ച് മികച്ച സീസണായിരുന്നു ഇത്. ഏറെ നാളായി കാത്തിരുന്ന നേട്ടമാണ് സ്വന്തമാക്കാനായത്. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായതിനാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ പൂര്‍ണ്ണ സജ്ജമായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ആദ്യ സീസണില്‍ത്തന്നെ വളരെ നല്ല പ്രകടനം കാഴ്ചവെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സ്വപ്‌നം സാധ്യമായി\'-ദേവ്ദത്ത് പറഞ്ഞു. ആര്‍സിബി ടീമിലെ അന്തരീക്ഷത്തെക്കുറിച്ചും ദേവ്ദത്ത് തുറന്ന് പറഞ്ഞു. മികച്ച താരങ്ങളുടെ നീണ്ട നിരയാണ് ആര്‍സിബിയുടേതെന്നും എന്നാല്‍ അത് സമ്മര്‍ദ്ദം നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിരാട് കോലിക്കൊപ്പം ബാറ്റ് ചെയ്ത ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു.

ഫ്രാഞ്ചൈസിയെ സംബന്ധിച്ച് മികച്ച സീസണായിരുന്നു. മൂന്ന് മാസത്തോളം ഒരുമിച്ച് ഇത്തരമൊരു ടീമിനൊപ്പം തുടരാനായത് മികച്ച അനുഭവമാണ്. കോലിക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചത് വലിയ അനുഭവമാണ്. ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. വിരാട് കോലിയില്‍ നിന്ന് എല്ലാ യുവതാരങ്ങള്‍ക്കും ഏറെ പഠിക്കാനുണ്ടെന്നും ദേവ്ദത്ത് പറഞ്ഞു. ഇടം കൈയന്‍ ആണെന്നതാണ് ദേവ്ദത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. ഇന്ത്യന്‍ ടീമില്‍ നിലവില്‍ മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്റെ അഭാവമുണ്ട്. ശിഖര്‍ ധവാന്റെ അഭാവത്തില്‍ ഇന്ത്യയുടെ ഓപ്പണറായി എത്താന്‍ യോഗ്യനായ ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് അദ്ദേഹം. ടി20 ഫോര്‍മാറ്റിനെക്കാള്‍ ഉപരിയായി ഏകദിനത്തിലും ടെസ്റ്റിലും തിളങ്ങാന്‍ കെല്‍പ്പുള്ള ശൈലിയാണ് ദേവ്ദത്തിന്റേത്.

Story first published: Friday, November 13, 2020, 19:52 [IST]
Other articles published on Nov 13, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+