വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യക്കായി ടി20 കളിക്കാത്ത നാല് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കുള്ള ചവിട്ട് പടിയാണെന്ന് പറയാം. പല സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ തകര്‍ത്ത് കളിച്ചാണ് ഇന്ത്യന്‍ ടീമിലേക്കെത്തിയത്. ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ ഇങ്ങനെ നീളന്‍ പട്ടിക തന്നെ പറയാനുണ്ടാവും. ഇവരെല്ലാം തന്നെ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയാണ് ദേശീയ ടീമില്‍ ഇടം നേടിയെടുത്തത്. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടും ദേശീയ ടീമിന്റെ ഭാഗമാവാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.


പോള്‍ വാല്‍ത്താട്ടി

പോള്‍ വാല്‍ത്താട്ടി

ഒരു കാലത്ത് ഐപിഎല്‍ ആരാധകരുടെ ഇഷ്ട താരമായിരുന്നു പോള്‍ വാല്‍ത്താട്ടി. 2011 സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പമാണ് വാല്‍ത്താട്ടി ശോഭിച്ചത്. 463 റണ്‍സ് സീസണില്‍ അദ്ദേഹം നേടി. സീസണില്‍ സിഎസ്‌കെയ്‌ക്കെതിരേ 63 പന്തില്‍ 120 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതോടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യയുടെ ടി20 ടീമില്‍ അദ്ദേഹം ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ദേശീയ ടീമിലേക്ക് വളരാന്‍ അദ്ദേഹത്തിനായില്ല.

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ

വൃദ്ധിമാന്‍ സാഹ ഭേദപ്പെട്ട ഐപിഎല്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ്.ഇന്ത്യക്കായി ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചെങ്കിലും ടി20യില്‍ മാത്രം അവസരം ലഭിച്ചില്ല. ഐപിഎല്ലില്‍ സെഞ്ച്വറി നേടിയിട്ടും സാഹയ്ക്ക് അവസരം ലഭിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. 2014ലെ ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ പഞ്ചാബ് കിങ്‌സിനുവേണ്ടിയാണ് സാഹ സെഞ്ച്വറി നേടിയത്. നാലാമനായി ക്രീസിലെത്തിയ സാഹ 55 പന്ത് നേരിട്ട് 10 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 115 റണ്‍സ് നേടി. 199 എന്ന വമ്പന്‍ വിജയലക്ഷ്യം ഉയര്‍ത്തിയിട്ടും ഫൈനലില്‍ കെകെആറിനെ തോല്‍പ്പിക്കാനായില്ല.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യയുടെ ടെസ്റ്റ്,ഏകദിന ടീമില്‍ ഭാഗമായിട്ടുള്ള താരമാണ് മായങ്ക് അഗര്‍വാള്‍. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള താരം 2020 സീസണിലെ ഐപിഎല്ലിലാണ് സെഞ്ച്വറി പ്രകടനം നടത്തിയത്. 50 പന്തില്‍ 106 റണ്‍സാണ് അദ്ദേഹം നേടിയത്. സീസണില്‍ 156.46 സ്‌ട്രെക്കറേറ്റില്‍ 424 എന്ന ഭേദപ്പെട്ട റണ്‍സും താരം നേടി. എന്നിട്ടും ദേശീയ ടി20 ടീമിലേക്ക് അദ്ദേഹത്തെ ഇതുവരെ പരിഗണിച്ചില്ല.

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ വളരെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചേക്കും.2020 സീസണില്‍ 473 റണ്‍സ് അടിച്ചെടുത്ത താരം 2021 സീസണിലാണ് തന്റെ കന്നി സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ 52 പന്തില്‍ 101 റണ്‍സാണ് അദ്ദേഹം നേടിയത്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ 723 റണ്‍സാണ് അദ്ദേഹം നേടിയത്. വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമില്‍ ദേവ്ദത്തിനെയും പരിഗണിച്ചേക്കും.

Story first published: Monday, May 24, 2021, 15:27 [IST]
Other articles published on May 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X