Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തോല്‍വിയില്‍ ഇംഗ്ലണ്ടിനെ എഴുതിത്തള്ളേണ്ട; വരും മത്സരങ്ങളില്‍ തിരിച്ചടിച്ചേക്കും; കാരണങ്ങള്‍

ദില്ലി: ഇന്ത്യയുമായുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇംഗ്ലണ്ടിനെ എഴുതിത്തള്ളേണ്ടെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. നേരത്തെ സന്ദര്‍ശനം നടത്തിയ ന്യൂസിലന്റ് ടീമിന്റെ അവസ്ഥയാകില്ല ഇംഗ്ലണ്ടിനെന്നും വരും മത്സരങ്ങളില്‍ ശക്തമായി തരിച്ചുവരുമെന്ന സൂചന അവരുടെ കളിയിലുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ സ്പിന്നിന് അനുകൂലമായി തിരിയുന്ന പിച്ചില്‍ രണ്ടാം ഇന്നിങ്‌സില്‍ 90 ഓവറിന് മുകളില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്ത രീതിയാണ് വിദഗ്ധരുടെ അഭിപ്രായപ്രകടനത്തിന് കാരണം. വളരെ മികച്ച രീതിയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്തത്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍ പോലും കൂട്ടത്തകര്‍ച്ച നേരിട്ട പിച്ചിലായിരുന്നു ഇംഗ്ലണ്ട് പിടിച്ചുനിന്നതെന്നതും ശ്രദ്ധേയമാണ്.

alistaircook

ആദ്യ ഇന്നിങ്‌സില്‍ മികച്ച റണ്‍ കണ്ടെത്താനായതാണ് ഇന്ത്യയുടെ വിജയത്തിനാധാരമായത്. അതുകൊണ്ടുതന്നെ ടോസ് നിര്‍ണായകമായതായാണ് വിലയിരുത്തല്‍. ഒരുപക്ഷെ മത്സരത്തില്‍ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ. ആദ്യ ടെസ്റ്റില്‍ ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നതുമൂലം കഷ്ടിച്ചാണ് സമനിലയുമായി രക്ഷപ്പെട്ടത്.

ഇന്ത്യയേക്കാള്‍ മികച്ച ബാറ്റിങ് പ്രകടനമാണ് ഇംഗ്ലണ്ടിന്റേതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്. ഫാസ്റ്റ് ബൗളര്‍ ബെന്‍ സ്‌ട്രേക്കും, ജാമി ബെറിസ്റ്റോയും ഉള്‍പ്പെടെ വാലറ്റംവരെ ബാറ്റിങ്ങിന് മികവുള്ളവരാണ്. ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ക്രീസില്‍ ചെലവഴിച്ചനേരം ശ്രദ്ധേയമാണ്.

Story first published: Tuesday, November 22, 2016, 8:42 [IST]
Other articles published on Nov 22, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+