For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദിയോദാര്‍ ട്രോഫി: ഓള്‍റൗണ്ട് പ്രകടനവുമായി അക്‌സര്‍, ഇന്ത്യ സിക്ക് ജയം

റാഞ്ചി: ദിയോദാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയം തുടര്‍ന്ന് ഇന്ത്യ സി. ഇന്ത്യ ബിയെ 136 റണ്‍സിനാണ് എ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സി 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ ബി 43.4 ഓവറില്‍ 144 റണ്‍സിന് ഓള്‍ഔട്ടായി. അക്‌സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് സിക്ക് വിജയം സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സിക്ക് തുടക്കം പിഴച്ചു.ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലിനെയും (1) അമലോല്‍പ്രീത് സിങിനെയും (23), പ്രിയം ഗാര്‍ഗിനെയും (18) ചെറിയ സ്‌കോറില്‍ നഷ്ടമായി. എന്നാല്‍ ഒരു വശത്ത് പിടിച്ചുനിന്ന വിരാട് സിങ് (76*) സ്‌കോര്‍ബോര്‍ഡ് പതുക്കെ മുന്നോട്ട് ഉയര്‍ത്തി. ദിനേഷ് കാര്‍ത്തികും (34) നേരിയ ചെറുത്ത് നില്‍പ്പിന് ശേഷം മടങ്ങി. പിന്നീട് ക്രീസിലെത്തിയ അക്‌സര്‍ പട്ടേലിന്റെ (98*) ബാറ്റിങ് വെടിക്കെട്ട് സിയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. 61 പന്തില്‍ 13 ഫോറും മൂന്ന് സിക്‌സുമാണ് അക്‌സര്‍ പറത്തിയത്. ബിയ്ക്കുവേണ്ടി ഷഹബാദ് നദീം രണ്ടും വിജയ് ശങ്കര്‍, മുഹമ്മദ് സിറാജ്, നിധീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

viratsingh

മറുപടിക്കിറങ്ങിയ ബി നിരയില്‍ ബാബ അപരജിത്തിന് (53) മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. യഷ്വി ജയ്‌സ്വാള്‍ (28), റുദുരാജ് ജയ്ക്‌വാഡ്(20) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. സിയ്ക്കുവേണ്ടി മായങ്ക് മാര്‍ക്കണ്ഡെ നാല് വിക്കറ്റും ഇഷാന്‍ പോറല്‍, ജലജ് സക്‌സേന എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ദിവേഷ് പതാനിയ,അക്‌സര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ എയെ 232 റണ്‍സിനാണ് സി പരാജയപ്പെടുത്തിയത്.

Story first published: Saturday, November 2, 2019, 17:37 [IST]
Other articles published on Nov 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+