For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലിന് സെഞ്ച്വറി, ഇന്ത്യ എയെ തകര്‍ത്ത് ഇന്ത്യ സി ഫൈനലില്‍; കലാശപ്പോരില്‍ എതിരാളി ഇന്ത്യ ബി

ന്യൂഡല്‍ഹി: ദിനേഷ് കാര്‍ത്തിക് നയിക്കുന്ന ഇന്ത്യ എയെ പരാജയപ്പെടുത്തി അജിന്‍ക്യ രഹാനെയ്ക്കു കീഴിലുള്ള ഇന്ത്യ സി ദിയോധര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. സുബ്മാന്‍ ഗില്ലിന്റെ (106*) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യ സിക്ക് മികച്ച ജയം നേടിക്കൊടുത്തത്. ഗില്ലിന്റെ സെഞ്ച്വറി മികവില്‍ ആറ് വിക്കറ്റും 18 പന്തും ബാക്കിനില്‍ക്കേയാണ് ഇന്ത്യ സി വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 293 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. അഭിമന്യു ഈശ്വരന്‍ (69), നിതീഷ് റാണ (68), അന്‍മോല്‍പ്രീത് സിങ് (59) കേദര്‍ യാദവ് (41*) ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് (32) എന്നിവരാണ് ഇന്ത്യ എ ബാറ്റിങ് നിരയില്‍ തിളങ്ങിയത്. ഇന്ത്യ സിക്കായി വിജയ് ശങ്കര്‍ മൂന്നും രാഹുല്‍ ചഹാര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.

cricket

മറുപടിയില്‍ സുബ്മാന്‍ ഗില്ലിന്റെ (106*) അപരാജിത സെഞ്ച്വറിയും ഇഷാന്‍ കിഷാന്‍ (69), സൂര്യകുമാര്‍ യാദവ് (56*) എന്നിവരുടെ അര്‍ധസെഞ്ച്വറിയും ഇന്ത്യ സിയെ 47 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യത്തിലെത്തിച്ചു. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സുരേഷ് റെയ്‌ന (2) നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (14), അഭിനവ് മുകുന്ദ് (37) എന്നിവരാണ് ഇന്ത്യ സിയിലെ മറ്റു സ്‌കോറര്‍മാര്‍. 111 പന്തില്‍ എട്ട് ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിങ്‌സ്.

ടൂര്‍ണമെന്റില്‍ സിയുടെ ആദ്യ വിജയം കൂടിയാണിത്. എന്നാല്‍, ഇന്ത്യ എയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. കളിച്ച രണ്ട് മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യ ബി നേരത്തെ തന്നെ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറിയിരുന്നു. ശനിയാഴ്ചയാണ് ഇന്ത്യ ബിയും സിയും തമ്മിലുള്ള ടൂര്‍ണമെന്റിലെ കലാശപ്പോരാട്ടം അരങ്ങേറുന്നത്.

Story first published: Thursday, October 25, 2018, 17:53 [IST]
Other articles published on Oct 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+