For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജാധവും നദീമും തിളങ്ങി; ദിയോധർ ട്രോഫിയില്‍ ഇന്ത്യ ബി കിരീടം സ്വന്തമാക്കി

റാഞ്ചി: ദിയോധർ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യ ബി കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഇന്ത്യ സിയെ 51 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. 284 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ സി 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സില്‍ ഒതുങ്ങി. പാര്‍ഥിവ് പട്ടേല്‍ നയിക്കുന്ന ഇന്ത്യ ബി ടീമിനുവേണ്ടി ഷഹ്ബാസ് നദീം, കേദാര്‍ ജാധവ് എന്നിവര്‍ തിളങ്ങി. ശുഭ്മാന്‍ ഗില്‍ ആണ് ഇന്ത്യ സി യുടെ ക്യാപ്റ്റന്‍.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബിക്കു വേണ്ടി യശസ്വി ജയ്‌സ്വാള്‍(54). കേദാര്‍ ജാധവ്(86), വിജയ് ശങ്കര്‍(45), കൃഷ്ണപ്പ ഗൗതം(35), നിതീഷ് റാണ(20) എന്നിവര്‍ കാര്യമായ റണ്‍സ് സ്‌കോര്‍ ചെയ്തു. 7 വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ ബി അടിച്ചുകൂട്ടിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍ പോറെലാണ് ഇന്ത്യ സിക്കുവേണ്ടി തിളങ്ങിയത്. ജലജ് സക്‌സേന, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

deodhartrophy

മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യ സി ക്കുവേണ്ടി 74 റണ്‍സെടുത്ത പ്രിയാം ഗാര്‍ഗ് ആണ് ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍(38), ജലജ് സക്‌സേന(37), മായങ്ക് മാര്‍ഖണ്ഡെ(27), മായങ്ക് അഗര്‍വാള്‍(28) എന്നിവര്‍ രണ്ടക്കം കടന്നെങ്കിലും ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ല. ഷഹ്ബാസ് നദീം ഇന്ത്യ ബി ക്കുവേണ്ടി നാല് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ടും റൂഷ് കലാരിയ ഒരു വിക്കറ്റും നേടി.

Story first published: Monday, November 4, 2019, 18:23 [IST]
Other articles published on Nov 4, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+