Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കര്‍ണാടക ഹൈക്കോടതിക്കെതിരെ ധോണി സുപ്രീം കോടതിയില്‍

ബെംഗളൂരു: മതവികാരം വ്രണപ്പെടുത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി സുപ്രീം കോടതിയില്‍. കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവെച്ച കര്‍ണാടക ഹൈക്കോടതി തീരുമാനത്തിനെതിരെയാണ് ധോണി പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാഴാഴ്ചയാണ് പ്രത്യേക അവധി അപേക്ഷയുമായി മഹി സുപ്രീം കോടതിയിലെത്തിയത്.

കേസ് നടപടികള്‍ക്കായി ധോണി സെപ്തംബര്‍ 14 ന് മുമ്പ് കോടതിയില്‍ ഹാജരാകണം എന്നായിരുന്നു നിര്‍ദേശം. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിന്റെ ഈ നിര്‍ദേശം കര്‍ണാടക ഹൈക്കോടതിയും കഴിഞ്ഞ മാസം ശരിവെച്ചിരുന്നു. സാമൂഹ്യ പ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമതിന്റെ പരാതി പ്രകാരമാണ് മതവികാരം വ്രണപ്പെടുത്തിയതിന് എ സി എം എം ധോണിക്കെതിരെ കേസെടുത്തത്.

dhoni-in-vishnu-avtaar

ബിസിനസ് ടുഡേ മാഗസിന്‍ കവര്‍ ചിത്രമായി ധോണി ദൈവത്തിന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് കാരണം. പെപ്‌സി, ലേസ്, ബൂസ്റ്റ്, ചെരുപ്പ് തുടങ്ങിയ സാധനങ്ങള്‍ കൈകളില്‍ പിടിച്ചാണ് പത്ത് കരങ്ങളുളള മഹാവിഷ്ണുവിന്റെ രൂപത്തില്‍ ധോണി മാഗസിന്‍ കവര്‍ ചിത്രമായത്. ഇത് രാജ്യത്തെ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നാണ് പരാതി.

സെലിബ്രിറ്റികള്‍ യാതൊരു ഉത്തരവാദിത്തവും കൂടാതെ പരസ്യങ്ങളില്‍ ഒപ്പുവെക്കുകയാണ് എന്നാണ് ഹൈക്കോടതി ഇത് സംബന്ധിച്ച വാദം കേള്‍ക്കവേ പറഞ്ഞത്.വേഗത്തില്‍ പണം സമ്പാദിക്കാനാണ് അവരുടെ ശ്രമം. ഇത് കൊണ്ടുണ്ടാകുന്ന ദൂഷ്യവശങ്ങള്‍ മനസിലാക്കുന്നില്ല. ധോണിയെപ്പോലുള്ള ഒരു സെലിബ്രിറ്റി ക്രിക്കറ്റ് താരം ഇക്കാര്യത്തില്‍ കുറച്ചുകൂടി ബോധവാനാകേണ്ടതായിരുന്നു എന്നും കോടതി പറഞ്ഞു.

Story first published: Saturday, September 12, 2015, 10:44 [IST]
Other articles published on Sep 12, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+