Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വരുന്നത് ഡല്‍ഹിയുടെ ഐപിഎല്‍!! ലേലത്തിന് മുമ്പ് തന്നെ ഡബിള്‍ സ്‌ട്രോങ്... ലേലം കഴിഞ്ഞാല്‍ ആര് തടയും?

ദില്ലി: ഐപിഎല്ലിന്റെ കഴിഞ്ഞ 11 സീസണുകളില്‍ ഒരിക്കല്‍പ്പോലും ഫൈനലിലെത്താന്‍ സാധിക്കാത്ത ടീമെന്ന ദുഷ്‌പേരുള്ള ഡല്‍ഹി അടുത്ത തവണ രണ്ടും കല്‍പ്പിച്ചാണ്. അടിമുടി മാറ്റങ്ങളുമായാണ് ഡല്‍ഹി പുതിയ സീസണിനായി ഒരുങ്ങുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സെന്ന പഴയ പേര് മാറ്റിയ ടീം ഇനി ഡല്‍ഹി ക്യാപിറ്റല്‍സെന്ന പേരിലാണ് അങ്കത്തിനിറങ്ങുക. പേര് മാത്രമല്ല ടീമിന്റെ ലോഗോയുമെല്ലാം മാറിക്കഴിഞ്ഞു.

ഐപിഎല്‍ ലേലം ഈ മാസം നടക്കാനിരിക്കെ കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന നിരവധി താരങ്ങളെ ഡല്‍ഹി ഒഴിവാക്കിയിരുന്നു. ക്യാപ്റ്റന്‍ ഗൗതം ഗംഭീറുള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചുരുക്കം ചിലരെ മാത്രമേ ഡല്‍ഹി നിലനിര്‍ത്തിയിട്ടുള്ളൂ. ലേലത്തിന് മുമ്പ് തന്നെ ഡല്‍ഹി ടീം ശക്തമായിക്കഴിഞ്ഞു. ലേലത്തില്‍ കൂടുതല്‍ കളിക്കാര്‍ കൂടി വരുന്നതോടെ അടുത്ത സീസണില്‍ അവരെ തടയുക മറ്റു ടീമുകള്‍ക്കു ദുഷ്‌കരമാവും. ലേലത്തില്‍ തികഞ്ഞെ ആത്മവിശ്വാസത്തോടെ തന്നെയാവും ഡല്‍ഹി എത്തുകയെന്നുറപ്പാണ്. ഇവയാണ് അതിന്റെ കാരണങ്ങള്‍.

മികച്ച പേസ് ബൗളിങ് നിര

മികച്ച പേസ് ബൗളിങ് നിര

കഴിഞ്ഞ സീസണില്‍ പരിക്കുമൂലം പേസര്‍മാരായ കാഗിസോ റബാദ, ക്രിസ് മോറിസ് എന്നിവരുടെ സേവനം ഡല്‍ഹിക്കു വേണ്ടത്ര ലഭിച്ചിരുന്നില്ല. മോറിസ് രണ്ടു മല്‍സരം മാത്രം കളിച്ച് പരിക്കേറ്റു പിന്‍മാറിയപ്പോള്‍ റബാദ ഒരു മല്‍സരം പോലുംം കളിച്ചില്ല. ട്രെന്റ് ബോള്‍ട്ടാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി പേസാക്രമണത്തിന്റെ കുന്തമുനയായത്.
അടുത്ത സീസണിലും ബോള്‍ട്ട് ടീമിനൊപ്പമുണ്ട്. അദ്ദേഹത്തിനൊപ്പം പരിക്കു ഭേദമായി റബാദ, മോറിസ് എന്നിവര്‍ കൂടി തിരിച്ചെത്തുന്നതോടെ ഡല്‍ഹി ബൗളിങിന്റെ മൂര്‍ച്ച കൂടും. ലോകകപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി ഓസീസ്, ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന്റെ പകുതിയില്‍ വച്ച് പിന്‍മാറുമ്പോള്‍ ബോള്‍ട്ട്, റബാദ, മോറിസ് എന്നിവര്‍ ഡല്‍ഹിക്കൊപ്പം അവസാന വരെയുണ്ടാവും.

കൂടുതല്‍ പണം ചെലവഴിക്കാം

കൂടുതല്‍ പണം ചെലവഴിക്കാം

ഗംഭീറിനെക്കൂടാതെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയ് എന്നിവരെയെല്ലാം ഡല്‍ഹി ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. കോടികളുടെ മൂല്യമുള്ള ഇവരെല്ലാം ടീം വിട്ടതിനാല്‍ തന്നെ വരാനിരിക്കുന്ന ലേലത്തില്‍ 25.5 കോടി വരെ ചെലവഴിക്കാന്‍ ഡല്‍ഹിക്കു സാധിക്കും. ഈ പണം കൊണ്ട് ചില മികച്ച താരങ്ങളെ തങ്ങളുടെ തട്ടകത്തിലേക്കു കൊണ്ടുവരാന്‍ ഡല്‍ഹിക്കു കഴിയും.

ശക്തമായ ബാറ്റിങ് ലൈനപ്പ്

ശക്തമായ ബാറ്റിങ് ലൈനപ്പ്

ഗംഭീര്‍, മാക്‌സ്‌വെല്‍, ജാസണ്‍ എന്നിവരടക്കമുള്ളവര്‍ പോയെങ്കിലും ഡല്‍ഹിയുടെ ബാറ്റിങ് ഇപ്പോഴും ശക്തമാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ താരോദയങ്ങളായ പൃഥ്വി ഷാ, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഇപ്പോഴും ഡല്‍ഹിക്കൊപ്പം തന്നെയുണ്ട്. ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് താരം കോൡ മണ്‍റോ കഴിഞ്ഞ സീസണില്‍ ക്ലിക്കായില്ലെങ്കിലും അടുത്ത സീസണിലും നിലനിര്‍ത്തിയിട്ടുണ്ട്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്നും ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ അടുത്തിടെ ടീമിലേക്കു കൊണ്ടുവന്നത് ഡല്‍ഹിയുടെ ബാറ്റിങ് കൂടുതല്‍ ശക്തമാക്കിക്കഴിഞ്ഞു. ഇനി ലേലത്തില്‍ ആരൊക്കെയാണ് വരാനിരിക്കുന്നത് എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

Story first published: Friday, December 7, 2018, 15:51 [IST]
Other articles published on Dec 7, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+