For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രഞ്ജി ഫൈനല്‍: ബൗളിങിനു പിറകെ ബാറ്റിങിലും കസറി വിദര്‍ഭ... മികച്ച ലീഡിലേക്ക്

മറുപടി ബാറ്റിങില്‍ വിദര്‍ഭയ്ക്ക് ഭേദപ്പെട്ട തുടക്കം

By Manu

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ബൗളിങിനു പിറകെ ബാറ്റിങിലും വിദര്‍ഭ കസറുന്നു. കരുത്തരായ ദില്ലിക്കെതിരായ ഫൈനലില്‍ ഒന്നാമിന്നിങ്‌സ് ലീഡിലേക്ക് നീങ്ങുകയാണ് വിദര്‍ഭ. ദില്ലിയുടെ ഒന്നാമിന്നിങ്‌സ് 295 റണ്‍സിലൊതുക്കി വിദര്‍ഭ രണ്ടാംദിനം കളി നിര്‍ത്തിയപ്പോള്‍ നാലു വിക്കറ്റിന് 204 റണ്‍സെടുത്തിട്ടുണ്ട്. ആറു വിക്കറ്റും ബാക്കിനില്‍ക്കെ ദില്ലിക്കൊപ്പമെത്താന്‍ അവര്‍ക്കു വേണ്ടത് 89 റണ്‍സ് മാത്രമാണ്. ഇന്ത്യയുടെ മുന്‍ ടെസറ്റ് ഓപ്പണര്‍ വസീം ജാഫറിന്റെയും (61*) ഫൈസ് ഫസലിന്റെയും (67) അര്‍ധസെഞ്ച്വറികളാണ് വിദര്‍ഭയെ ഭദ്രമായ സ്‌കോറിലെത്തിച്ചത്.

1

നേരത്തേ ഹാട്രിക്കുള്‍പ്പെ ആറു വിക്കറ്റ് കടപുഴക്കിയ പേസര്‍ രജ്‌നീഷ് ഗുര്‍ബാനിയുടെ മാരക ബൗളിങാണ് ദില്ലിയെ 300നുള്ളില്‍ ഒതുക്കിയത്. ധ്രുവ് ഷോറെയുടെ (145) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ദില്ലിയിലെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 66 റണ്‍സെടുത്ത ഹിമ്മത്ത് സിങാണ് ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍.

2

24.4 ഓവറില്‍ എട്ടു മെയ്ഡനടക്കം 59 റണ്‍സ് വഴങ്ങിയാണ് ഗുര്‍ബാനി ആറു താരങ്ങള്‍ക്കു മടക്കടിക്കറ്റ് നല്‍കിയത്. ദില്ലിയുടെ ടോപ്‌സ്‌കോററായ ഷോറെയുടെ വിക്കറ്റടക്കമാണ് ഗുര്‍ബാനി ആറു താരങ്ങളെ പുറത്താക്കിയത്. രണ്ടു വിക്കറ്റെടുത്ത ആദിത്യ തകാരെ ഗുര്‍ബാനിക്കു മികച്ച പിന്തുണയേകി. ആറു വിക്കറ്റിന് 271 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ദില്ലിയെ 24 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ വിദര്‍ഭ അനുവദിച്ചുള്ളൂ. ഗുര്‍ബാനിയുടെ ഹാട്രിക്കാണ് ദില്ലിയുടെ പതനം വേഗത്തിലാക്കിയത്.

Story first published: Saturday, December 30, 2017, 16:56 [IST]
Other articles published on Dec 30, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+