ഐപിഎല്‍; അനയാസ ജയവുമായി ഡല്‍ഹി രണ്ടാം സ്ഥാനത്ത്; രാജസ്ഥാന്‍ പുറത്ത്
ദില്ലി: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ 53-ാം മത്സരത്തില്‍ ജയം നേടിയ ഡല്‍ഹി കാപ്പിറ്റല്‍സ് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. രാജസ്ഥന്‍ റോയല്‍സിനെതിരെ 5 വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തപ്പോള്‍ 16.1 ഓവറില്‍ ഡല്‍ഹി ലക്ഷ്യത്തിലെത്തി.
കുറഞ്ഞവിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കുവേണ്ടി ഋഷഭ് പന്ത് പുറത്താകാതെ 53 റണ്‍സെടുത്തു. ശിഖര്‍ ധവാന്‍(16), ശ്രേയസ് അയ്യര്‍(15) എന്നിവരാണ് കാര്യമായി സ്‌കോര്‍ ചെയ്ത മറ്റു ബാറ്റ്‌സ്മാന്മാര്‍. രാജസ്ഥാനുവേണ്ടി ഇഷ് സോഥി മൂന്ന് വിക്കറ്റും ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റും വീഴ്ത്തി. തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താതെ പുറത്തായി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ബാറ്റിങ് തകര്‍ച്ചയാണ് തിരിച്ചടിയായത്. പിച്ചിന്റെ സ്വഭാവം മനസിലാക്കാതെ ബാറ്റ് ചെയ്ത ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 50 റണ്‍സെടുത്ത റിയാന്‍ പരാഗ് ആണ് ടോപ് സ്‌കോറര്‍. ലിയാം ലിവിങ്‌സ്റ്റണ്‍(14), ശ്രേയസ് ഗോപാല്‍(12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്മാര്‍. ഡല്‍ഹിക്കുവേണ്ടി ഇശാന്ത് ശര്‍മ, അമിത് മിശ്ര എന്നിവര്‍ 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട് 2 വിക്കറ്റുകളും സ്വന്തമാക്കി.
ഇരു ടീമുകളും രണ്ടുവീതം മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനായി രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് മടങ്ങിയെത്തിയപ്പോള്‍ സ്റ്റീവ് സ്മിത്തിന് പകരം ഇഷ് സോഥിയെ ഇറക്കി. ജയ്‌ദേവ് ഉനദ്കട്ടിന് പകരം കൃഷ്ണപ്പ ഗൗതവും ടീമില്‍ ഇടംനേടി. ഡല്‍ഹി സ്പിന്നര്‍ സുജിത്തിന് പകരം ഇശാന്ത് ശര്‍മയെ തിരികെ വിളിച്ചു. ക്രിസ് മോറിസിന് പകരം കീമോ പോളും ടീമിലെത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications